Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ബഷീര്‍ മരണത്തിന് കീഴടങ്ങി

09 JUNE 2016 01:16 PM IST
മലയാളി വാര്‍ത്ത.

കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കല്‍ കോളേജ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ കഴിഞ്ഞിരുന്ന പെരുമാതുറ സ്വദേശി ബഷീര്‍ (60) മരണത്തിന് കീഴടങ്ങി.  ഇന്ന് വൈകുന്നേരം 6.15 നാണ് ഡോക്ടര്‍മാര്‍ ബഷീറിന്റെ മരണം സ്ഥിരീകരിച്ചത്. മേയ് 23ാം തീയതിയാണ് ബഷീറിന് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. മെഡിക്കല്‍ കോളേജിലേയും കിംസ് ആശുപത്രിയിലേയും സംയുക്തമായ ട്രാന്‍സ്പ്ലാന്റ് ടീമാണ് ഈ ശസ്ത്രക്രിയയും തുടര്‍ന്നുള്ള പരിചരണവും നിര്‍വഹിച്ചത്.

കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്ന രോഗികള്‍ക്ക് പ്രതിരോധശേഷി കുറയ്ക്കാനുള്ള മരുന്നുകള്‍ നല്‍കേണ്ടതിനാല്‍ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. ആയതിനാല്‍ ഈ സാഹചര്യത്തില്‍ മുന്തിയയിനം ആന്റിബയോട്ടിക്കുകള്‍ തുടക്കംമുതലേ കൊടുക്കാറുണ്ട്. ഇത് മുന്നില്‍കണ്ട് ബഷീറിന് ആദ്യ ദിവസം മുതല്‍ ഇത്തരം ആന്റി ബയോട്ടിക്കുകള്‍ നല്‍കിത്തുടങ്ങിയിരുന്നു. 

പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായിരുന്നില്ല. വൃക്കകളുടെ പ്രവര്‍ത്തനം സി.ആര്‍.ആര്‍.ടി. മെഷീന്‍ മുഖാന്തിരമായിരുന്നു. ഈ കാരണങ്ങളാല്‍ ബഷീറിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ സാധിച്ചിരുന്നില്ല. ഇന്ന് സാധ്യമായ എല്ലാ ചികിത്സകളും നല്‍കിയിരുന്നെങ്കിലും ബഷീര്‍ മരുന്നുകളോട് വേണ്ടവിധം പ്രതികരിക്കുന്നില്ലായിരുന്നു. ഇന്നുച്ചയോടെ ബഷീറിന്റെ നില കൂടുതല്‍ ഗുരുതരമാവുകയും സന്ധ്യയോടെ മരണമടയുകയും ചെയ്തു.

കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് മരണത്തിന് കീഴടങ്ങിയ ബഷീറിന്റെ വിലാസം വടക്കേപുളിവിളാകം, ചേരമാന്‍തുരുത്ത്. ഭാര്യ ജുമൈല ബീവി. ആറ് മക്കള്‍. ബഷീറിന്റെ സംസ്‌കാരം നാളെ പെരുമാതുറ സെന്റര്‍ ജുമാ മസ്ജിതില്‍ നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (30 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (35 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (42 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (49 minutes ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (55 minutes ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (57 minutes ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (1 hour ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends