Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടെറ്റനസ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 18കാരിക്ക് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പുനര്‍ജന്മം നല്‍കി

09 JUNE 2016 01:31 PM IST
മലയാളി വാര്‍ത്ത.

മാരകമായ ടെറ്റനസ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കായംകുളം സ്വദേശിനി 18 വയസുള്ള പെണ്‍കുട്ടിക്ക് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പുനര്‍ജന്മം നല്‍കി. ടെറ്റനസിന്റെ മൂര്‍ദ്ധന്യത്തില്‍ മരണത്തെ മുഖാമുഖം കണ്ട അവസ്ഥയില്‍ നിന്നാണ് പെണ്‍കുട്ടിയെ ഡോക്ടര്‍മാര്‍ രക്ഷിച്ചെടുത്തത്. രോഗത്തിന്റെ കാഠിന്യം മനസിലാക്കിയ ബന്ധുക്കളില്‍ ചിലര്‍ കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയില്‍ കൊണ്ടു പോകണമോ എന്നും ചിന്തിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരില്‍ രക്ഷിതാക്കള്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിച്ചു. അങ്ങനെ മൂന്നാഴ്ച ഐ.സി.യു.വിലെ തീവ്ര പരിചരണത്തിന് ശേഷം ഈ കുട്ടി ജീവിതത്തിലേക്ക് തിരിച്ച് വന്നു.

ശരീരത്തില്‍ ഒരു മുറിവും ഇല്ലാതെയാണ് ഈ കുട്ടിക്ക് ടെറ്റനസ് വന്നത്. മറ്റെന്തെങ്കിലും അണുബാധയില്‍ കൂടിയാകാം  ടെറ്റനസ് ബാധിച്ചതെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. കായംകുളം സ്വദേശിയുടെ മൂന്നു മക്കളില്‍ ഇളയ മകളാണ് ടെറ്റനസ് ബാധിച്ച ഈ പതിനെട്ടുകാരി. പഠിക്കാന്‍ മിടുക്കിയായ ഈ പെണ്‍കുട്ടി പ്ലസ് വണ്‍ പരീക്ഷയെഴുതി നില്‍ക്കുകയാണ്. നിര്‍ധന കുടംബത്തില്‍പ്പെട്ട കുട്ടിയുടെ പിതാവ് മത്സ്യക്കച്ചവടം നടത്തിയാണ് മക്കളെ വളര്‍ത്തുന്നത്.

മേയ് ആദ്യവാരത്തില്‍ ചെറിയ പല്ലുവേദനയാണ് ആദ്യം വന്നത്. പിന്നീട് വായ് തുറക്കാന്‍ പ്രയാസവും ശ്വാസ തടസവും ശരീരമാസകലം വേദനയുമുണ്ടായി. കിടന്നിട്ട് എഴുന്നേല്‍ക്കാന്‍ വയ്യാതായതോടുകൂടി തൊട്ടടുത്തുള്ള ആശുപത്രിയിലെ ദന്തല്‍ ഡോക്ടറേയും ഇ.എന്‍.ടി. ഡോക്ടറേയും കാണിച്ചു. അവിടെ നിന്നും കൂടുതല്‍ പരിശോധനകള്‍ക്കായി തിരുവനന്തപുരം ഗവ. ഡെന്റല്‍ കോളേജിലേക്ക് അയച്ചു. ദന്തല്‍ കോളേജിലെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.

മേയ് ആറാം തീയതി മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെത്തിയ പെണ്‍കുട്ടിയെ ഡോക്ടര്‍മാര്‍ പരിശോധിക്കുകയും ടെറ്റനസ് രോഗമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ടെറ്റനസ് ബാധിച്ച് അഞ്ചാം ദിവസം തികച്ചും മോശമായ അവസ്ഥയിലാണ് ഈ പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചത്. വായ് തുറക്കാന്‍ പറ്റുന്നില്ല, ശ്വാസ തടസം, മസിലുകള്‍ കോച്ചിപ്പിടിച്ച് അസഹനീയമായ വേദന എന്നിവയായിരുന്നു ലക്ഷണങ്ങള്‍. ഉടന്‍ തന്നെ കുട്ടിയെ അഡ്മിറ്റ് ചെയ്തു. ശ്വാസതടസം കൂടുകയും അതീവ ഗുരുതരാവസ്ഥയിലേക്ക് മാറുന്നതായി മനസിലാക്കിയ ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ കുട്ടിയെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ രക്ഷാമരുന്നുകള്‍ നല്‍കി തീവ്ര പരിചരണത്തില്‍ നിരീക്ഷിച്ചു.

ഇതിനിടെ പല പ്രാവശ്യം കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായി. ബി.പി., പള്‍സ് എന്നിവയില്‍ വ്യതിയാനമുണ്ടാകുകയും ന്യൂമോണിയ ബാധിക്കുകയും ചെയ്തു. രക്ഷപ്പെട്ടു എന്നു തോന്നിയ പലസമയത്തും രോഗാവസ്ഥ പെട്ടെന്ന് വഷളായി. 3 ആഴ്ച വെന്റിലേറ്റര്‍ സഹായത്തോടെയുള്ള വിദഗ്ധ സംഘത്തിന്റെ ശ്രമഫലമായി പെണ്‍കുട്ടിയുടെ അസുഖം പൂര്‍ണമായും ഭേദമായി. കുട്ടിയെ വ്യാഴാഴ്ച ഡിസ്ചാര്‍ജ് ചെയ്തു.

തങ്ങളുടെ പ്രിയ മകളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച ഡോക്ടര്‍മാര്‍ക്ക് നന്ദി പറയുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു.

മെഡിസിന്‍ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം.കെ. സുരേഷിന്റെ നേതൃത്വത്തില്‍ അസി. പ്രൊഫസര്‍ ഡോ. അജിത, ക്രിട്ടിക്കല്‍ കെയര്‍ ടീം ലീഡര്‍ ഡോ. അനില്‍ സത്യദാസ്, ഡോ. അരുണ്‍ പ്രതാപ്, ഡോ. അന്‍വിന്‍, ഡോ. ദിവ്യ ജോണ്‍, ഡോ. ആന്‍സി, വിദഗ്ധ നഴ്‌സുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഈ കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

എന്താണ് ടെറ്റനസ്?

മുറിവിലൂടെ ശരീരത്തില്‍ ബാധിക്കുന്ന മാരകമായ അണുബാധയാണ് ടെറ്റനസ്. ഇതിനെ കുതിര സന്നിയെന്നും വിളിക്കാറുണ്ട്. ക്ലോസ്ട്രീഡിയം റ്റെറ്റനി എന്ന വായുരഹിത ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന റ്റെറ്റനോസ്പസ്മിന്‍ എന്ന നാഡീവിഷം ശരീരത്തിലെ ഞരമ്പുകളിലേക്ക് കയറുമ്പോഴാണ് രോഗം മൂര്‍ഛിക്കുന്നത്. കൂടിയ അളവിലുള്ള അണുബാധയുടെ ഫലമായി താടിയെല്ലിനു ചുറ്റുമുള്ള പേശികളുടെ സങ്കോചവും മരവിപ്പുമുണ്ടാകാറുണ്ട്. അതു കൊണ്ട് പാശ്ചാത്യ രാജ്യങ്ങളില്‍ ഇതിനെ ലോക്ക് ജോ എന്ന് സാധാരണയായി വിളിച്ച് വരുന്നു.

വായ് തുറക്കാന്‍ പ്രയാസം, പേശി വലിഞ്ഞ് മുറുകല്‍, ശ്വാസ തടസം, ബിപി വ്യതിയാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ ജന്നിയും വരാം.

ടെറ്റനസ് ബാധിച്ചാല്‍ അപൂര്‍വമായി മാത്രമേ രക്ഷപ്പെടാറുള്ളൂ. മുറിവുണ്ടാകുമ്പോള്‍ ടെറ്റനസ് ഇഞ്ചക്ഷന്‍ എടുക്കണമെന്ന ബോധവത്ക്കരണം കൂടിയത് കാരണം ഇപ്പോള്‍ അപൂര്‍വമായി മാത്രമേ ഈ രോഗം വരാറുള്ളൂ.

മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരുന്നില്ല. എന്നാല്‍  ടൈറ്റനസ് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്തിട്ടില്ലാത്ത അമ്മയില്‍ നിന്നും നവജാതശിശുവിലേക്ക് പൊക്കിള്‍ക്കൊടി മുറിക്കുമ്പോള്‍ ഈ രോഗം പകരാവുന്നതാണ്.

പ്രതിരോധകുത്തിവയ്പ്പുകള്‍ വഴി ടെറ്റനസ് ബാധയെ പൂര്‍ണ്ണമായി തടയാം. നവജാത ശിശുക്കളില്‍ മൂന്ന് തവണകളായി 6, 10, 14 ആഴ്ചകളില്‍ ടെറ്റനസ് ഇഞ്ചക്ഷന്‍ എടുക്കണം. തുടര്‍ന്ന് എപ്പോഴെങ്കിലും മുറിവ് പറ്റിയാല്‍ കുത്തിവയ്പ്പ് എടുക്കണം. ഒന്നരമാസത്തിനു ശേഷം മുറിവ് പറ്റിയാല്‍ വീണ്ടും കുത്തിവയ്പ്പ് എടുക്കണം. ചില സന്ദര്‍ഭങ്ങളില്‍ മുറിവില്ലാതെ അണുബാധയില്‍ കൂടിയും ടെറ്റനസ് വരാം.

എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വിദഗ്ധ ചികിത്സ തേടിയിരിക്കണം. മുറിവ് പറ്റിയാല്‍ ടെറ്റനസ് ഇഞ്ചക്ഷന്‍ കര്‍ശനമായി എടുക്കണമെന്ന് എല്ലാ ജനങ്ങളും ബോധവാന്മാരാകുന്നത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഭയാനകമായ രോഗാവസ്ഥയിലേക്ക് നീങ്ങുകയും മരണം വരെ സംഭവിക്കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (30 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (35 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (42 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (49 minutes ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (55 minutes ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (57 minutes ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (1 hour ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends