യു.ഡി.എഫില്‍ അനൈക്യം; ലീഗ് ഇടഞ്ഞുതന്നെ

ഇടതുമുന്നണി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യോജിച്ച് മുന്നേറുമ്പോള്‍ ഐക്യമുന്നണിയില്‍ ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ സമ്മര്‍ദ്ദവുമായി രംഗത്ത്. ഒറ്റയ്‌ക്ക് മത്സരിച്ചാലും ജയിക്കുമെന്ന ലീഗിന്റെ പ്രഖ്യാപനത്തെ കോണ്‍ഗ്രസ് ഗൗരവമായാണ് കാണുന്നത്. ഇതിനിടെ ലീഗിനോട് അയിത്തം വേണ്ടെന്ന സൂചന പിണറായി വിജയന്‍ പാര്‍ട്ടി അണികള്‍ക്ക് നല്‍കി കഴിഞ്ഞു.
കെ.ആര്‍.എ.ഖാദര്‍ ചന്ദ്രികയില്‍ എഴുതിയ ലേഖനവും തുടര്‍ന്ന് മലപ്പുറത്ത് ലീഗിന്റെ ജില്ലാകമ്മിറ്റി നടത്തിയ വാര്‍ക്കാസമ്മേളനവുമാണ് വിവാദങ്ങളില്‍ പുതിയവ, പൊന്നാനി, വയനാട് മലപ്പുറം സീറ്റുകളില്‍ ഒറ്റയ്‌ക്ക് മത്സരിച്ചാലും ജയിക്കുമെന്നാണ് ലീഗിന്റെ അവകാശവാദം. ഒരു പരിധിവരെ ഇത് ശരിയുമാണ്. ലീഗ് ഒഴിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു കക്ഷിക്കും ഇവിടങ്ങളില്‍ ആഴത്തില്‍ വേരോട്ടമില്ല.
സര്‍ക്കാര്‍ പാര്‍ട്ടി ഏകോപന സമിതി വിളിച്ചു കൂട്ടിയിട്ടും വലിയ പ്രയോജനമില്ലെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസിനുള്ളിലെ പിണക്കം തീര്‍ക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയുള്ളപ്പോള്‍ ഘടകകക്ഷികളെ എങ്ങനെ മെരുക്കുമെന്നാണ് ചോദ്യം.
ആഭ്യന്തര വകുപ്പിനെതിരെയുള്ള രൂക്ഷവിമര്‍ശനവും ഐ ഗ്രൂപ്പിന്റെ ഒളിപ്പോരും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തിരുവഞ്ചൂരിന് ഉമ്മന്‍ചാണ്ടിയുടെ പിന്തുണയുണ്ടെന്നും ഉമ്മന്‍ചാണ്ടിയാണ് തിരുവഞ്ചൂരിന് വേണ്ടി ആഭ്യന്തരവകുപ്പ് ഭരിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തിരുവഞ്ചൂരിനെ പരസ്യമായി സഹായിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി. ആഭ്യന്തരവകുപ്പിനെതിരെയുള്ള വിമര്‍ശനം സ്വാഭാവികം മാത്രമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ലീഗിനും കേരള കോണ്‍ഗ്രസിനും ആഭ്യന്തരവകുപ്പിനോട് ഇഷ്‌ടക്കേടുണ്ട്. തിരുവഞ്ചൂരിന്റെ പ്രവര്‍ത്തനങ്ങള്‍ ഇരുഘടകകക്ഷികള്‍ക്കും ഹിതകരമല്ല. നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലം കോണ്‍ഗ്രസിന്റെ കണ്ണുതുറപ്പിക്കണമെന്ന് കെ.എം. മാണിപറഞ്ഞതും വര്‍ത്തമാനകാല സാഹചര്യങ്ങളുമായി കൂട്ടി വായിക്കണം.
https://www.facebook.com/Malayalivartha