അപകടത്തില്‍പെട്ടവരെ രക്ഷിക്കുന്നതിനിടയില്‍ മരിച്ച യുവാവിന്റെ ഹൃദയവാല്‍വ് ദാനം ചെയ്തു

അപകടത്തില്‍പെട്ട കുടുംബത്തെ രക്ഷിക്കുന്നതിനിടെ സിമന്റ് മിക്‌സിംഗ് വാഹനം കയറി മരിച്ച യുവാവിന്റെ ഹൃദയവാല്‍വ് ദാനം ചെയ്തു. ഓട്ടോ ഡ്രൈവര്‍ കുളത്തൂര്‍ ചിത്തിരനഗര്‍ പുതുവല്‍ മണക്കാട്ട് വീട്ടില്‍ മഹേഷി(24)ന്റെ ഹൃദയവാല്‍വാണ് ബന്ധുക്കള്‍ ദാനം ചെയ്തത്. റജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കിയാകും സ്വീകര്‍ത്താവിനെ തെരഞ്ഞെടുക്കുകയെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച ഏഴ് മണിയോടെ കുളത്തൂര്‍ കെ.എസ്.ഇ.ബി ഓഫീസിനടുത്തുള്ള പാലത്തില്‍ വെച്ചായിരുന്നു അപകടം. ഓട്ടോ കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഓട്ടോയിലെ യാത്രക്കാരായ ഷിജു(28), ഭാര്യ രജനി(27) എന്നിവര്‍ കൈക്കുഞ്ഞുമായി ഓട്ടോയില്‍ കുടുങ്ങി. ഓട്ടോയില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനിടെ സിമന്റ് മിക്‌സിംഗ് വാഹനം മഹേഷിന്റെ ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മഹേഷ് മരിച്ചിരുന്നു.
ഓട്ടോയില്‍ കുടുങ്ങിയ പിഞ്ചുകുട്ടി അത്ഭുകരമായി രക്ഷപ്പെട്ടെങ്കിലും മാതാപിതാക്കള്‍ ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. മുമ്പ് ഒരപകടത്തില്‍ നട്ടെല്ലിനും കാലിനും പരിക്കേറ്റ ഷിജുവിന്റെ കാലില്‍ കമ്പിയിട്ടിരുന്നു. ഒരാഴ്ച മുമ്പാണ് ഇത് ഓപ്പറേഷനിലൂടെ നീക്കം ചെയ്തത്. മുമ്പുണ്ടായ പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനാകുന്നതിന് മുമ്പുണ്ടാണ് വീണ്ടും വലിയൊരു അപകടം ഷിജുവിന് സംഭവിച്ചിരിക്കുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായ ഇയാളുടെ കാലിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റതായി മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു
https://www.facebook.com/Malayalivartha