ജനമൈത്രി പോലീസ് ചതിച്ചു ; നവദമ്പതികള്‍ക്ക് രാഹുകാലവും, ഗുളിക കാലവും തെറ്റി

താലികെട്ടു കഴിഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ട നവദമ്പതിമാരെ പൊലീസ് മൂന്നു മണിക്കൂര്‍ സ്റ്റേഷനില്‍ തടഞ്ഞു വച്ചു. പത്തനംതിട്ട കൈപ്പട്ടൂര്‍ തച്ചരഴികത്ത് വിഷ്ണു എസ്. പ്രഭയെയും തൃശൂര്‍ അമ്മാടം പള്ളിപ്പുറം കാരയില്‍ രാജിയെയുമാണ് പൊലീസ് സ്റ്റേഷനില്‍ തടഞ്ഞു വച്ചത്. ട്രാഫിക് ഡ്യൂട്ടിക്ക് നിന്നിരുന്ന പോലീസുകാരന്റെ കാലില്‍ വണ്ടിമുട്ടിയെന്ന പേരിലാണ് നവ ദമ്പതികളെ പോലീസ് സ്റ്റേഷനിലെത്തിച്ചത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യഴാഴ്ച ഉച്ചയ്ക്ക് 12.15നായിരുന്നു വിഷ്ണുവിന്റെയും രാജിയുടെയും വിവാഹം. ഡ്രൈവര്‍ പോയതിനാല്‍ വിവാഹത്തിന് ശേഷം വരന്‍ വിഷ്ണുവാണ് വണ്ടി ഓടിച്ചിരുന്നത്. ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടയില്‍ വണ്‍വേ തെറ്റിയതിനെ തുടര്‍ന്നു മടങ്ങി വരുമ്പോള്‍ ഗതാഗതം നിയന്ത്രിച്ചിരുന്ന പോലീസുകാരന്റെ കാലില്‍ വണ്ടി മുട്ടുകയായിരുന്നു. പെറ്റി കേസെടുത്ത് വിട്ടയയ്ക്കുന്നതിനു പകരം പോലീസ് വധൂവരന്മാരെ കാറുമായി നേരെ ഗുരുവായൂര്‍ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു.
മുഹൂര്‍ത്തത്തിന് വീട്ടില്‍ കയറാനുള്ളതാണെന്നു പറഞ്ഞു വിട്ടയക്കണമെന്ന് കേണപേക്ഷിച്ചിട്ടും പോലീസുകാര്‍ പുറത്തു പോകാന്‍ അനുവദിച്ചില്ല. മൂന്നു മണിക്കൂറുകള്‍ക്കു ശേഷം കൃത്യ നിര്‍വഹണത്തിന് തടസം വരുത്തിയതിന്റെ പേരില്‍ കേസെടുത്ത് ഇവരെ വിട്ടയക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























