മുല്ലപ്പെരിയാര്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കാന്‍ തീരുമാനമായി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കാന്‍ സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതിയുടെ തീരുമാനം. സ്പില്‍വെ ഷട്ടറുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രൂപരേഖ രണ്ടുമാസത്തിനകം സമര്‍പ്പിക്കണമെന്ന് തമിഴ്‌നാടിന് കര്‍ശന നിര്‍ദേശം നല്‍കി. ഭൂകമ്പ മാപ്പിനി ഉള്‍പ്പെടെ അണക്കെട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കാത്തവ ആറു മാസത്തിനകം മാറ്റി സ്ഥാപിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം.
സമിതിയുടെ ആദ്യയോഗം മുതല്‍ കേരളം ഉന്നയിക്കുന്ന ഈ ആവശ്യങ്ങള്‍ തമിഴ്‌നാട് പരിഗണിച്ചിരുന്നില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ അളവ് ശേഖരിക്കാന്‍ ഒന്‍പത് മഴമാപ്പിനികള്‍ സ്ഥാപിക്കാനും കേരളം തീരുമാനിച്ചു. സമിതിയുടെ പുതിയ ചെയര്‍മാന്‍ കേന്ദ്ര ജലകമ്മിഷന്‍ അംഗം ബി.ആര്‍.കെ. പിള്ളയുടെ നേതൃത്വത്തിലാണ് സംഘമാണ് അണക്കെട്ടില്‍ പരിശോധന നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























