ഐഎഎസുകാര്‍ക്കെതിരെ വിജിലന്‍സിന്റെ രഹസ്യാന്വേഷണം

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രധാന വകുപ്പുകളിലുണ്ടായിരുന്ന ഐഎഎസുകാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ കുറിച്ച് സംസ്ഥാന വിജിലന്‍സ് രഹസ്യാന്വേഷണം തുടങ്ങി. മന്ത്രിമാരുടെ പ്രീയപ്പെട്ട സെക്രട്ടറിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സമ്പാദ്യത്തെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന രഹസ്യ വവിരം ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായപ്പോള്‍ തന്നെ ലഭിച്ചിരുന്നു., രഹസ്യ കത്തുകളിലൂടെയാണ് അദ്ദേഹത്തിന് വിവരം കിട്ടി തുടങ്ങിയിരുന്നത്. ഐഎഎസുകാരാണ് കോടികള്‍ സമ്പാദിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പല മന്ത്രിമാരും വിശ്വസ്തരായ ഐഎഎസുകാരെയാണ് സെക്രട്ടറിമാരായി നിയമിച്ചത്. അവര്‍ക്ക് .യഥേഷ്ടം പണം സമ്പാദിക്കാനുള്ള വഴികളും മന്ത്രിമാര്‍ തന്നെ ഒരുക്കി കൊടുത്തു.
മന്ത്രിമാര്‍ക്കു വേണ്ടി സെക്രട്ടറിമാരാണ് പലപ്പോഴും വിദേശത്ത് ചെന്ന് കമ്മീഷന്‍ കൈപ്പറ്റിയിരുന്നത്. കാര്യം നടത്തിപ്പുകാര്‍ സെക്രട്ടറിമാരെയാണ് കണ്ടിരുന്നത്. സെക്രട്ടറിമാര്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന മന്ത്രിമാരാണ് അക്കാലത്തുണ്ടായിരുന്നത്.
കാര്യം സാധിച്ചു നല്‍കേണ്ട ഫയലുകള്‍ മന്ത്രിമാര്‍ നേരിട്ട് സെക്രട്ടറിമാര്‍ക്ക് കൈമാറും. അവരാണ് പണം വാങ്ങേണ്ട സാഹചര്യം മന്ത്രിമാര്‍ക്ക് ഒരുക്കി കൊടുക്കുന്നത്. ഇത്തരത്തിലുള്ള കള്ളകളികളാണ് വിജിലന്‍സ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. നിരവധി ഐപിഎസുകാര്‍ പുക മറയ്ക്കുള്ളിലാണ്. പലര്‍ക്കും വരും ദിവസങ്ങളില്‍ എന്തു സംഭവിക്കുമെന്ന് കണ്ടറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























