എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ബജറ്റ് നിരാശാജനകമെന്ന് വി.എം.സുധീരന്‍

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിരാശാജനകമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മല കിളിയെ പ്രസവിച്ച പോലെയായി ബജറ്റെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒരു പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഒരുപാട് പ്രതീക്ഷകള്‍ നല്‍കിയാണ് സര്‍ക്കാര്‍ അധികാരത്തില്‍ കയറിയത്. എന്നാല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതം വരുത്തുന്ന പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്.
ആരോഗ്യ മേഖലയില്‍ മാത്രം പുതിയ നിയമനങ്ങള്‍ മതിയെന്ന സര്‍ക്കാര്‍ നിലപാട് അക്ഷരാര്‍ത്ഥത്തില്‍ നിയമന നിരോധനത്തിന് തുല്യമാണെന്നും വി.എം.സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























