കോളിയൂര്‍ കൊലപാതം: ആറു പേര്‍ പോലീസ് കസ്റ്റഡിയില്‍

കോളിയൂര്‍ കൊലപാതകവുമായി ബന്ധമെന്ന് പൊലീസിന് സംശയമുള്ള ആറു പേരെ പോലീസ് പിടികൂടി. പാറശാലക്കു സമീപമുള്ള മുള്ളുവിളയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ ആണ് പോലീസ് ആറു പേരെ കാസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ എടുത്തവരില്‍ അമ്മയും മകനും ഗള്‍ഫില്‍ പോകേണ്ടിയിരുന്ന ഒരു പ്രവാസിയും മറുനാടന്‍ തൊഴിലാളിയുമുണ്ട്.
കസ്റ്റഡിയില്‍ എടുത്തവരില്‍ പ്രവാസിയെ ചോദ്യം ചെയ്യലിന് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞു വിട്ടയിച്ചു. ഇയാള്‍ ഗള്‍ഫിലേക്ക് മടങ്ങി. കസ്റ്റഡിയിലായ സ്ത്രീ കോണ്‍ക്രീറ്റ് കരാറുകാരിയാണ്. പിടിയിലായവരില്‍ മൂന്നു പേര്‍ പാറശാല സ്ഥിരം താമസക്കാരാണ്. മറ്റു മൂന്നു പേര്‍ വട്ടപ്പാറയില്‍ നിന്നും പാറശാലയില്‍ കഴിഞ്ഞ ദിവസം എത്തിയ സ്ത്രീയും മകനും ഇവര്‍ക്കൊപ്പം ഉള്ള അന്യ സംസ്ഥാന തൊഴിലാളിയുമാണ്. പാറശാലയില്‍ ഇപ്പോള്‍ താമസക്കാരനായ ഇളയ മകനെ യാത്രയയക്കുവാനാണ് സ്ത്രീ മറ്റൊരു മകനുമായി പാറശാലയില്‍ എത്തിയത്. അര്‍ധരാത്രി പോലീസ് പിടികൂടിയ ഇവരെ എവിടേക്കു കൊണ്ടു പോയി എന്നു അറിയാതെ പരിഭ്രാന്തയിലാണ് നാട്ടുകാര്‍. പാറശാല പോലീസുമായി നാട്ടുകാര്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്കു ഈ കാര്യത്തില്‍ ഒരു വിവരവും ഇല്ല എന്നാണ് മറുപടി ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























