കാസര്‍കോട് അഞ്ചു കുടുംബങ്ങളെ കാണാതായത് അതീവഗൗരവതരമെന്ന് മുഖ്യമന്ത്രി

കാസര്‍കോട് ജില്ലയിലെ പടന്ന, തൃക്കരിപ്പൂര്‍ എന്നീ പ്രദേശങ്ങളില്‍ നിന്ന് 13 പേരെ കാണാതായത് അതീവഗൗരവതരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ദമ്പതികളടക്കം അഞ്ചു കുടുംബങ്ങളെയാണ് കാണാതായത്. പാലക്കാട്ടുനിന്നും ചിലരെ കാണാതായെന്നാണ് സൂചന.
ഇവര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന സംശയത്തില്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്‍ഐഎപോലുള്ള ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറിയേക്കുമെന്ന് സൂചനയുണ്ട്.
പടന്ന പി എച് സി ക്കുസമീപം താമസിക്കുന്ന ഹകീമിന്റെ മകന്‍ ഹഫീസുധിന്‍ ശ്രീലങ്കയിലേയ്ക്ക് മതപഠനത്തിനു എന്നു പറഞ്ഞു ഒരു മാസം മുന്‍പാണ് വീടു വിട്ടത്. പിന്നെ ഇനി കാണില്ലെന്ന് കാണിച്ചു അഫ്ഗാനിസ്ഥാന്‍ നമ്പറില്‍ നിന്നും വീട്ടുകാര്‍ക്ക് മെസ്സേജ് കിട്ടുകയായിരുന്നു .
സമാന സാഹചര്യങ്ങളില്‍ 13പേരാണു തൃക്കരിപ്പൂരില്‍ നിന്നും കാണാതായത്. സംഭവത്തില്‍ രഹസ്യാനേഷണ വിഭാഗം അനേഷണം തുടങ്ങി ബന്ധുക്കളുടെ പരാതിയില്‍ വിശദമായ അനേഷണത്തിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























