Widgets Magazine
06
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം


തെന്നലയെന്ന ഇളം തെന്നൽ : ചെറിയാൻ ഫിലിപ്പ്


ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കുടുംബത്തിന്റെ യാത്ര; ലോറിയിൽ കാർ ഇടിച്ചുകയറി അപകടം: കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലിരുന്ന പിതാവിന് ദാരുണാന്ത്യം; ഇരുകൈകൾക്കും പരിക്കുപറ്റി നടൻ ഷൈൻ ടോം ചാക്കോ: പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും...


ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു... പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും


വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം സംഭവിച്ചത്... പ്രേംകുമാറിനെ ഭയന്ന് രണ്ടാം ഭാര്യയും അമ്മയും പോലീസ് സ്റ്റേഷനിൽ... പിന്നാലെ ഇരട്ട കൊലപാതകം

പണ്ടേ പോലെ ഫലിക്കുന്നില്ല... ഒരു വീട്ടമ്മയ്‌ക്ക്‌ മുമ്പില്‍ നേതാക്കളുടെ മുട്ടു വിറച്ചു, ഒരു ഫലവും കിട്ടാത്ത ഉപരോധസമരം പൊടിതട്ടി അവസാനിപ്പിക്കാന്‍ നീക്കം

12 DECEMBER 2013 08:57 AM IST
മലയാളി വാര്‍ത്ത.

പാണ്ടന്‍ നായുടെ പല്ലിന്‌ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്നത്‌ എല്‍ഡിഎഫിന്‌ ഒരു ശാപമായി മാറുകയാണ്‌. കൊടിവച്ച സമരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിട്ടുള്ള സിപിഎമ്മിന്റെ ധൃതിപിടിച്ചുള്ള നിലപാടുകളാണ്‌ ഇപ്പോഴത്തെ പല സമരങ്ങളും പൊളിഞ്ഞതെന്നാണ്‌ എല്‍ഡിഎഫിലെ പല ഘടക കക്ഷികളും ആരോപിക്കുന്നത്‌.
അടുത്ത കാലത്ത്‌ എല്‍ഡിഎഫ്‌ ചെയ്‌ത സമരങ്ങളെല്ലാം സോളാറും മുഖ്യമന്ത്രിയുടെ രാജിയുമായിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റ്‌ ഉപരോധം ഫലം കാണുന്നതിന്‌ മുമ്പ്‌ നിര്‍ത്തിയത്‌ രൂക്ഷ വിമര്‍ശനത്തിന്‌ കാരണമായി. അത്‌ കഴിഞ്ഞ്‌ മുഖ്യമന്ത്രിയെ തടയലായി. കണ്ണൂരില്‍ മുഖ്യന്ത്രിയുടെ നെഞ്ചില്‍ ഏറ്‌ കിട്ടിയതോടെ ആഹ്വാനം നല്‍കിയ നേതാക്കള്‍ പോലും എറിഞ്ഞവരെ തള്ളിപ്പറഞ്ഞു. അങ്ങനെ ആകെ നാണക്കേടായി. അവിടെയും മുഖ്യമന്ത്രി ഹീറോയും സമരം ചെയ്‌ത പാര്‍ട്ടിക്കാര്‍ സീറോയും ആയി.


ഇതെല്ലാം ഒന്ന്‌ കെട്ടടങ്ങിയപ്പോഴാണ്‌ മുഖ്യമന്ത്രിയുടെ വീട്ടില്‍ പോയി തടയാനായി ക്ലിഫ്‌ ഹൗസ്‌ ഉപരോധം ആരംഭിച്ചത്‌. എങ്ങനെയായിരിക്കണം ഉപരോധ സമരം എന്നതു സംബന്ധിച്ച്‌ മുന്നണിക്കിടയില്‍ തന്നെ ആശയക്കുഴപ്പമായി.
ഇതിനിടയില്‍ ആരെ തടയാനാണോ പാര്‍ട്ടിക്കാര്‍ ഉദ്യേശിച്ചത്‌ ആ മുഖ്യമന്ത്രി മിക്കപ്പോഴും ജനസമ്പര്‍ക്കവുമായി തിരുവനന്തപുരത്തിനു വെളിയില്‍ കറങ്ങിയത്‌ സമരക്കാരെ കൂടുതല്‍ വെട്ടിലാക്കി.
എങ്ങനെ ഉപരോധ സമരം അവസാനിപ്പിക്കുമെന്ന ചിന്തയിലായിരിക്കുന്ന സമയത്താണ്‌ ഒരു വീട്ടമ്മ രംഗത്തെത്തിയത്‌.

മുന്‍മന്ത്രിയായ വി. സുരേന്ദ്രന്‍ പിള്ളയ്‌ക്കും സിപിഎം ജില്ല സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും നേരെ യുവതി തട്ടിക്കേറി. ചാനലുകാരുടെ മുമ്പില്‍ നേതാക്കള്‍ വല്ലാതായി. ആ അരിശം തീര്‍ക്കാന്‍ നേതാക്കള്‍ പോലീസിന്‌ നേരെ തട്ടിക്കേറി. സിനിമ സ്റ്റെലില്‍ നേതാക്കന്മാര്‍ കത്തികയറിയപ്പോള്‍ പാവപ്പെട്ട പോലീസ്‌ ഉന്നത ഉദ്യോഗസ്ഥന്‍ ശരിക്കും ചമ്മി. എന്തു ചെയ്യാം കേട്ടല്ലേ പറ്റൂ.

സംഭവം ഇങ്ങനെ
ഉപരോധം നടക്കുന്ന ദേവസ്വം ബോര്‍ഡ് ജങ്ഷനിലായിരുന്നു സംഭവം. ഉപരോധ സ്ഥലത്തേക്ക് പ്രവര്‍ത്തകര്‍ വരാന്‍ വൈകിയത് കൊണ്ട് നേതാക്കള്‍ മാത്രമേ സ്ഥലത്തുണ്ടായുളളു. സ്‌കൂട്ടറില്‍ ക്ലിഫ് ഹൗസിന് പിറകിലേക്കുളള റോഡിലേക്ക് പോകാനായെത്തിയ വീട്ടമ്മയ്ക്ക് പൊലീസ് ബാരിക്കേഡ് കാരണം പോകാനായില്ല.

ഇതോടെ സമരം മൂലം ജനങ്ങള്‍ക്കാണ് ബുദ്ധിമുട്ടെന്ന് പറഞ്ഞുകൊണ്ട് വീട്ടമ്മ നേതാക്കളോട് കയര്‍ത്തു. ഇതോടെ നേതാക്കളില്‍ ചിലര്‍ പൊലീസിനും മറ്റു ചിലര്‍ പരാതി പറഞ്ഞ സ്ത്രീയ്ക്കും നേരെ തിരിഞ്ഞു.

ഇതിനിടെ നേതാക്കളില്‍ ചിലര്‍ സ്ത്രീ സരിതയുടെ ബന്ധുവാണോ എന്ന പരാമര്‍ശം നടത്തി. അതോടെ വീണ്ടും ശകാര വര്‍ഷം നടത്തി വീട്ടമ്മ പോയി.ശകാരത്തില്‍ പ്രകോപിതരായ നേതാക്കള്‍ പൊലീസിന് നേരെ തിരിഞ്ഞ്  അരിശം മുഴുവന്‍ തീര്‍ത്തു. ബാരിക്കേഡ് വെച്ച് സമരക്കാരെ തടയുന്ന പൊലീസാണ് ജനങ്ങളെ എതിരാക്കുന്നതെന്നായിരുന്ന നേതാക്കളുടെ പരാതി.

ഉപരോധ നേതാക്കള്‍ക്കെതിരെ ഒരു വീട്ടമ്മ ഒറ്റയ്‌ക്ക്‌ പൊരുതിയതിന്‌ വന്‍ ജന പിന്തുണയാണ്‌ ലഭിക്കുന്നത്‌. ഇതോടെ വെട്ടിലായിരിക്കുന്നത്‌ എല്‍ഡിഎഫാണ്‌. കാരണം ക്ലിഫ്‌ ഹൗസിന്‌ സമീപത്തുള്ള 500ലധികമുള്ള വീട്ടുകാര്‍ക്ക്‌ വഴി നടക്കാന്‍ പറ്റുന്നില്ല. നാളെ മുതല്‍ ഈ അഞ്ഞൂറോളം വീട്ടമ്മമാരെ സംഘടിച്ച്‌ ഉപരോധ സമരത്തിനെതിരായി സമരം ചെയ്യുമെന്നാണ്‌ ഈ യുവതി പറയുന്നത്‌. അതേസമയം ഈ വീട്ടമ്മമാരും തങ്ങളോടൊപ്പം സമരം ചെയ്യുന്നതിനെ സ്വാഗതം ചെയ്യുമെന്നാണ്‌ കടകംപള്ളി സുരേന്ദ്രനും പറയുന്നത്‌. അങ്ങനെയെങ്കിലും പോലീസ്‌ ബാരിക്കേട്‌ എടുത്തു മാറ്റട്ടെ!
ഇതൊക്കെ കാണുമ്പോള്‍ പൊട്ടിച്ചിരിക്കുന്ന ഒരാളുണ്ട്‌. സാക്ഷാല്‍ ഉമ്മന്‍ചാണ്ടി. രാജിയുമില്ല, പൂടയുമില്ല... സമരം ചെയ്‌തവര്‍ നാണക്കേടിലുമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റൺവേയിൽ നിന്നും 40,000 അടി കുതിക്കാനൊരുങ്ങിയ വിമാനം  (45 minutes ago)

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയതും തലയിൽ മുള്ളിവേലി..രക്തം വാർന്ന് 27ക്കന്റെ അന്ത്യം  (53 minutes ago)

മത്സ്യബന്ധനത്തിന് പോയവർ ഞെട്ടി,വലയിൽ മീനിനോടൊപ്പം ഈ വസ്തുവും,കണ്ടെയ്‌നറുകളിലെ ചതിവ്  (1 hour ago)

കടലിൽ ആ പ്രതിഭാസം, തിരമാലകൾ പതഞ്ഞ് പൊങ്ങി..  (1 hour ago)

പാലൂട്ടി പോറ്റിയ സുന്ദരി മരുമകൾ ഭൂലോക കള്ളി...ഭർതൃവീട്ടിൽ നിന്ന് 14 പവൻ ബന്ധുവിന്റെയ് 11 പവനും.. സുന്ദരി കില്ലാഡി..!  (1 hour ago)

അപകടത്തില്‍ ഷൈനിന്റെ കൈക്ക് പൊട്ടലുള്ളതിനാല്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും സമ്മതിക്കാതെ ഷൈന്‍  (1 hour ago)

മോഷ്ടിച്ച വാഹനത്തില്‍ കാമുകിയുമായി കറങ്ങിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പെണ്‍വാണിഭസംഘം പിടിയില്‍ ; ആറുസ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതുപേരാണ് പിടിയിലായത്  (2 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം  (6 hours ago)

പി.വി. അന്‍വറിന്റെ രാഷ്ട്രീയ ഗതിയെന്താവും ..? നിലമ്പൂരില്‍ എത്ര വോട്ടു പിടിക്കും..? നീക്കം നിര്‍ണായകം  (6 hours ago)

തെന്നലയെന്ന ഇളം തെന്നൽ : ചെറിയാൻ ഫിലിപ്പ്  (6 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മോഷ്ടിച്ച പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്; ആറ് ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും  (7 hours ago)

സ്വര്‍ണവിലയില്‍  (8 hours ago)

3 മാസത്തിനകം തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണം  (8 hours ago)

ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ അപകടം; റോഡിലെ ഓവുചാലിൽ വീണ കാർ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞത് ഒന്നരവയസ്സുകാരിയുടെ ദേഹത്തേക്ക്; മാതാപിതാക്കൾക്ക് മുന്നിൽ ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends