റോഡില്‍ കിടന്ന് കിട്ടിയ അമ്പതിനായിരം രൂപ ഉടമയ്ക്ക് മടക്കിനല്‍കി ഓട്ടോറിക്ഷാ ഡ്രൈവര്‍ മാതൃകയായി

വസ്ത്ര വ്യാപാരിയുടെ കൈയില്‍ നിന്നു കളഞ്ഞു പോയ അമ്പതിനായിരം രൂപ ഉടമയ്ക്ക് മടക്കി നല്‍കി ഓട്ടോറിക്ഷ ഡ്രൈവര്‍ മാതൃകയായി. പൊന്‍കുന്നം സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇടത്തംപറമ്പില്‍ എം.എം മഹേഷിനാണ് രൂപ കിട്ടിയത്. അപകടത്തില്‍പ്പെട്ട് വഴിയില്‍കിടന്നിരുന്നയാളെ ആശുപത്രിയിലെത്തിച്ച് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് റോഡില്‍ കിടന്ന് അമ്പതിനായിരം രൂപ കിട്ടിയത്.
പിന്നീട് വീട്ടിലേക്ക് പോകാതെ ഓട്ടോസ്റ്റാന്‍ഡില്‍ എത്തി സഹപ്രവര്‍ത്തവിവരം അറിയിക്കുകയായിരുന്നു. വീണ്ടും തിരിച്ച് പഴയ ചന്ത ഭാഗത്ത് വന്നപ്പോളാണ് പണം നഷ്ടപ്പെട്ടയാളെ കണ്ടത്. പഴയ ചന്തയില്‍ വസ്ത്ര വ്യാപാരം ചെയ്യുന്ന കായ്പ്ലാക്കല്‍ ഹാരിസ് രാത്രിഒമ്പതിന് കടയടച്ച് വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ പണം പാന്‍സിനുള്ളില്‍ നിന്നു താഴെ പോയതായിരുന്നു. സിഐടിയു മെമ്പറാണ് മഹേഷ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























