അവര്‍ എന്റെ മകളെ കടിച്ച് കീറും: ഐ.എസ്സിന്റെ വലയിലായ നിമിഷയുടെ അമ്മ ബിന്ദു പറയുന്നു

അവര്‍ എന്റെ മകളെ കടിച്ച് കീറും തിരുവനന്തപുരത്തുനിന്ന് കാണാതായ ആറ്റുകാല്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മ ബിന്ദു നെഞ്ച് കത്തുന്ന വേദനയോടെ പറഞ്ഞു. പാലക്കാട് സ്വദേശി ഈസയുടെ ഭാര്യ ഫാത്തിമ എന്ന നിമിഷയുടെ അമ്മയാണ് ബിന്ദു. തമിഴ്‌നാട്ടില്‍ ബിഡിഎസ് വിദ്യാര്‍ഥിനിയായിരിക്കേയാണ് നിമിഷയെ ഈസ വിവാഹം കഴിച്ചതെന്നും ബിന്ദു പറഞ്ഞു.
നവംബര്‍ 11 മുതലാണ് മകളെ കാണാതായതെന്നു ബിന്ദു പറയുന്നു. കാസര്‍കോട് ഡെന്റല്‍കോളജ് വിദ്യാര്‍ഥിനിയായിരുന്നു മകള്‍. കാണാതായപ്പോള്‍ തന്നെ അവിടുത്തെ പൊലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തു. അവിടുത്തെ ഒരു പയ്യനെ മകള്‍ വിവാഹം കഴിച്ചിരുന്നു. വെറും നാലു ദിവസത്തെ പരിചയം വച്ചാണ് അവര്‍ വിവാഹിതരായത്. നിമിഷ മതം മാറിയെന്നും ആ പയ്യന്‍ പറഞ്ഞു. ഇവരെ പൊലീസ് സ്‌റ്റേഷനിലും കോടതിയിലും ഹാജരാക്കി. 18 തികഞ്ഞ ഒരാള്‍ക്കു ഏതു മതം സ്വീകരിക്കാനും അവകാശമുണ്ടെന്നായിരുന്നു മജിസ്‌ട്രേറ്റ് പറഞ്ഞത്. മകളെ ആ പയ്യനൊപ്പം വിട്ടു. മൂന്നു മാസത്തേക്കു പിന്നീട് ഇവരെക്കുറിച്ചു ഒരു വിവരവും ഇല്ലായിരുന്നു. നാലു മാസം കഴിഞ്ഞപ്പോള്‍ മകളുടെ ഫോണ്‍ വരാന്‍ തുടങ്ങി. താന്‍ സന്തോഷവതിയാണെന്നും പാലക്കാടാണെന്നും തന്നെ ഇവിടെ വന്ന് കാണാമെന്നും മകള്‍ പറഞ്ഞു.
തുടര്‍ന്ന് താന്‍ അവിടെപ്പോയി അവളെ കണ്ടു. ഇസാമിന്റെ വീട്ടുകാരോടു സംസാരിക്കുകയും ചെയ്തു. മകള്‍ മതം മാറിയതൊന്നും പ്രശ്‌നമല്ലെന്നും തനിക്കു മകളെ തിരിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ടു. പിന്നീട് താന്‍ അവിടെനിന്നും മടങ്ങി. ഇതിനിടയില്‍ മകള്‍ ഗര്‍ഭിണിയായി. മകള്‍ വീട്ടിലേക്കു വരാമെന്നും പിന്നീട് സമ്മതിച്ചു. വീട്ടിലെത്തിയ മകളെ താന്‍ സ്വീകരിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്തു. മൂന്നു മണിക്കൂര്‍ തന്നോടൊപ്പം ചിലവഴിച്ചതിനു ശേഷം തിരിച്ചു പോയി. മൂന്നു ദിവസം കഴിഞ്ഞ് ഒരു ഫോണ്‍ വന്നു. തങ്ങള്‍ ശ്രീലങ്കയിലേക്കു പോകുകയാണെന്നും ഇനി ചിലപ്പോള്‍ വിളിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞു. പിന്നീട് വാട്‌സ് ആപ്പ് വഴി മാത്രമായിരുന്നു ബന്ധം. പയ്യന്റെ വീട്ടുകാര്‍ക്കും കാര്യമായ വിവരമൊന്നും ഇല്ലായിരുന്നു. ജൂണ്‍ നാലു വരെ മകളുടെ മെസേജുകള്‍ വന്നു കൊണ്ടിരുന്നു. പിന്നീട് മെസേജുകള്‍ കണ്ടില്ല.
പിന്നീട് പത്രത്തിലാണ് അറിയുന്നത് 16 പേരെ കാണാനില്ലെന്നും അവര്‍ ഐ.എസ്സിന്റെ വലയിലാണെന്നും അതിലൊരു പെണ്‍കുട്ടി തന്റെ മകളാണെന്നും. ചങ്ക് പൊട്ടുന്ന വേദനയോടെ അമ്മ ബിന്ദു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























