കോവളത്ത് ഗൃഹനാഥനെ വെട്ടിക്കൊന്ന സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍ തിരുനെല്‍വേലിയില്‍ നിന്ന് ഷാഡോ പോലീസാണ് ഇവരെ പിടികൂടിയത്.

കോവളത്ത് ഗൃഹനാഥനെ വെട്ടിക്കൊല്ലുകയും ഭാര്യയെ ഗുരുതരമായി പരിക്കേലപ്പിക്കുകയും ചെയ്ത സംഭവത്തില ഇവരുടെ അയല്‌വാസിയായിരുന്ന ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു
കൊല്ലപ്പെട്ട മേരിദാസന്റെ അയല്‌വാസിയായിരുന്ന പാറശ്ശാല സ്വദേശി വിനുവിനേയും ഭാര്യയേയുമാണ് തമിഴ്‌നാട്ടിലെ തിരുനല്‌വേലിയില് നിന്ന് ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. മേരിദാസന്റെ അയല്‍വീട്ടില്‍ ഒരുവര്‍ഷത്തോളം വാടകയ്ക്ക് താമസിച്ചിരുന്ന അനില്‍കുമാറിന് തിരുനെല്‍വേലിയില്‍ സ്വന്തമായി വീടുണ്ട്. പാറശാലയിലെ വീട്ടില്‍ നിന്ന് രാത്രിയില്‍ കൂട്ടാളിയുമെത്താണ് കോളിയൂരിലെത്തി ഇവര്‍ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മേരിദാസിന്റെ അയല്‍പക്കത്ത് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നപ്പോഴുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന. മേരിദാസിന്റെ വീടുമായി ഇവര്‍ക്ക് ചെറിയ അടുപ്പമുണ്ടായിരുന്നു. ഇതിനിടെ മേരിദാസിന്റെ വീട്ടില്‍നിന്ന് ഒരു മൊബൈല്‍ഫോണ്‍ കളവുപോയി. ദിവസങ്ങള്‍ക്കുശേഷം വാടകവീട്ടില്‍ നിന്ന് മേരിദാസിന്റെ മക്കള്‍ ഫോണ്‍ കണ്ടെത്തി. വീട് വൃത്തിയാക്കുന്നതിനിടെയാണ് കുട്ടികള്‍ക്ക് ഫോണ്‍ ലഭിച്ചത്. ഇതിനിടെ വീട്ടിനുള്ളില്‍ നിന്ന് സ്‌ക്രൂഡ്രൈവറുകളും വളഞ്ഞ കമ്പികളും മോഷണത്തിനുപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും കണ്ടെത്തി. കുട്ടികള്‍ ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ സംഭവം രഹസ്യമായി പൊലീസിനെയും മറ്റും അറിയിക്കുകയും ചെയ്തിരുന്നു. അനില്‍കുമാര്‍ ഒപ്പം താമസിക്കുന്ന സ്ത്രീയെ നേരത്തെ കഴുത്തില്‍ കയറിട്ടുമുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച വിവരങ്ങള്‍ കൊല്ലപ്പെട്ട മേരിദാസിനും കുടുംബത്തിനും അറിയാമായിരുന്നു.ഇതെല്ലാം പുറത്തറിഞ്ഞ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മേരിദാസനും ഭാര്യയ്ക്കും നേരെ ആക്രമണം ഉണ്ടാകുന്നത്. .മേരി ദാസന്റെ രണ്ട് കണ്ണുകളും കുത്തിപ്പൊട്ടിച്ച നിലയിലും, ഭാര്യയുടെ കഴുത്ത് അറുത്ത നിലയിലുമാണ് കണ്ടെത്തി.വര്ഷങ്ങള്ക്ക് മുന്പ് മേരിദാസന്റെ അയലവാസിയായിരുന്ന വിനു മോഷണത്തിനായി മേരിദാസന്റെ വീട്ടിലെത്തുകയും മോഷണശ്രമത്തിനിടെ കൊലപാതകം നടത്തുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
കൃത്യം നടക്കുമ്പോള്‌വിനുവിന്റെ സുഹൃത്തും ഇയാള്‌ക്കൊപ്പമുണ്ടായിരുന്നുവെന്നും ഈ സുഹൃത്തിനെ ഉടന് പിടികൂടുമെന്നും പോലീസ് അറിയിച്ചു.
ആക്രമണത്തില്ഗുരുതരമായി പരിക്കേറ്റ മേരിദാസന്റെ ഭാര്യ ഷീജയുടെ നാല് പവന്റെ ആഭരണങ്ങള് വിനു കൈക്കലാക്കിയിരുന്നു.ഇത് ഇയാള് ഭാര്യയെ കൊണ്ട് വിറ്റു പണമാക്കുകയും ചെയ്തു. ഇതിന്റെ പേരിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























