റെക്കോര്‍ഡുകള്‍ പഴങ്കഥ എന്നാല്‍...ആസ്തി അസ്ഥിയായി, താനൂര്‍ പാനൂരായി... ഐസക്കിന് നാവു പിഴച്ചത് അമ്പതിലേറേ തവണ

റെക്കോര്‍ഡിട്ട ബജറ്റുവായനയില്‍ മന്ത്രിക്ക് പല തവണ നാവ് പിഴച്ചു. കെ എം മാണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും ബജറ്റ് വായനയിലെ റെക്കോര്‍ഡ് ഇന്നലത്തെ ബജറ്റ് വായനയിലൂടെ തിരിത്തിക്കുറിച്ച മന്ത്രിക്ക് നാവ് കുഴഞ്ഞത് പലതവണ. മൂന്നു മണിക്കൂറോളം നീണ്ട ബജറ്റ് അവതരണ പ്രസംഗത്തിനിടെ ധനമന്ത്രി തോമസ് ഐസക്കിന് നാവു പിഴച്ചത് അമ്പതിലേറെ തവണ. ട്രിപ്പിള്‍ റേറ്റഡ് ആസ്തിയെ അസ്ഥിയായും മലപ്പുറത്തെ താനൂര്‍ മണ്ഡലത്തെ പാനൂരാക്കിയുമാണ് മന്ത്രി പ്രസംഗം തുടര്‍ന്നത്. ലോട്ടറിയെ കുറിച്ചുള്ള പരാമര്‍ശത്തിനിടെ അന്യരാജ്യ ലോട്ടറി എന്നത് അന്യരാജ്യ തൊഴിലാളിയെന്നാണ് ഐസക് പറഞ്ഞത്. കൂടാതെ ഉദ്യോഗാര്‍ഥി വിദ്യാര്‍ഥിയായും സമ്പ്രദായം സമുദായമായും, എസ്റ്റിമേറ്റ് എസേ്റ്ററ്റായും ലൈറ്റ് എഞ്ചിനീയറിംഗ് ലൈഫ് എഞ്ചിനീയറിംഗായും അദ്ദേഹത്തിനു പിഴച്ചുതൊഴിലാളികള്‍ക്കുള്ള ഓണറേറിയത്തെ ഹോണറേറിയമെന്നാണ് അദ്ദേഹം വായിച്ചത്. വിഭവ സമാഹരണം, പ്രകടനപത്രിക, ധനസമാഹരണം തുടങ്ങീ വാക്കുകളുടെ ഉച്ചാരണത്തിനിടെ നിരവധി തവണ അദ്ദേഹത്തിന് നാക്കു പിഴച്ചു. അവതരണ പ്രസംഗം നീണ്ടതോടെ പല വാക്കുകളിലെയും അക്ഷരങ്ങള്‍ അദ്ദേഹത്തിന്റെ വായില്‍ നിന്നും പുറത്തു വന്നില്ല. ജലവിഭവം സംബന്ധിച്ച് സംസാരിക്കുന്നതിനിടെ വിതരണ ശൃംഖല വിതരണ ശൃംഖമായി ഒതുങ്ങി. കണിയൂരിനെ കണ്ണിയൂരായും അടച്ചുറപ്പിനെ അടിച്ചുറപ്പായും പറഞ്ഞ ഐസക്, രണ്ടു തവണ അനുവദിക്കുന്ന തുകകളെ സംബന്ധിച്ചും തെറ്റിച്ചു പറഞ്ഞു. ക്ഷേമ പെന്‍ഷനുകള്‍ 1,000 രൂപയായി വര്‍ദ്ധിപ്പിക്കുന്ന പദ്ധതിക്ക് 1,000 കോടി അധികമായി വകയിരുത്തുന്നതിന് പകരം ആയിരം രൂപ മാത്രമാണ് മന്ത്രി ആദ്യം മാറ്റിവെച്ചത്. തെറ്റു മനസിലാക്കിയ ഉടന്‍ അദ്ദേഹമത് ആയിരം കോടിയായി ഉയര്‍ത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























