മലയാളിയെ ചതിക്കുന്നത് പെണ്ണോ..? കേരളത്തിലെ പീഡനക്കേസുകളില്‍ ഏറെയും വ്യാജം; റിപ്പോര്‍ട്ട് കേന്ദ്രത്തിന്റെ

പ്രണയിച്ച് വാക്കുമാറിയാല്‍ പെണ്ണിന് ആണിനെ കുരുക്കാനുള്ള ഉപാധിയോ പീഡനക്കേസ്. നിഷ്പ്രായാസം ഒരുവനെ അകത്തുവിടാന്‍ ഏറ്റവും എളുപ്പമുള്ള തന്ത്രമായി പീഡനക്കേസ് മാറുന്നു. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന പീഡനക്കേസുകളില്‍ പകുതിയിലേറെ കേസുകളും വ്യാജമെന്നു കേന്ദ്ര െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. ചെറിയ വാക്കുതര്‍ക്കം പോലും പീഡനക്കേസാക്കി മാറ്റി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നതാണ് കേരളത്തിലെ രീതിയെന്നാണ് സ്‌റ്റെറ്റ് െ്രെകം റെക്കോര്‍ഡ് ബ്യൂറോയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പരാതി നല്‍കുന്നതില്‍ പകുതിയില്‍ താഴെ കേസുകള്‍ മാത്രമാണ് കോടതിയിലെത്തുന്നതും ശിക്ഷിക്കപ്പെടുന്നതും. കോടതിയിലെത്തും മുന്‍പു തന്നെ 80 ശതമാനം കേസുകളും ഒത്തു തീര്‍പ്പാക്കപ്പെടുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സ്ത്രീകളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി നടപ്പാക്കിയിരിക്കുന്ന നിയമങ്ങളില്‍ പലതും സ്ത്രീകള്‍ തന്നെ ചൂഷണം ചെയ്യുന്നതിന്റെ കണക്കുകളാണ് കേരളത്തില്‍ നിന്നുള്ള രേഖകള്‍ ശേഖരിക്കുമ്പോള്‍ തന്നെ വ്യക്തമാക്കുന്നതെന്നാണ് കേന്ദ്ര െ്രെകം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തത് ചെറുതും വലുതുമായ 1322 സ്ത്രീ പീഡനക്കേസുകളാണ്. ഇതിന്റെ ഇരട്ടിയിലധികം കേസുകളാണ് പല പൊലീസ് സ്‌റ്റേഷനുകളിലും പരാതിയായി എത്തിയിരിക്കുന്നത്.
ഇത്തരത്തില്‍ പൊലീസ് സ്‌റ്റേഷനില്‍ ലഭിക്കുന്ന പരാതികളില്‍ ഏറെയും പല രീതിയില്‍ യുവാക്കളെയും മധ്യവസയ്കരെയും മറ്റു പല കേസുകളുമായി ബന്ധപ്പെടുത്തി ഭീഷണിപ്പെടുത്തുന്നതിനുള്ളതാണെന്നും വ്യക്തമായിട്ടുണ്ട്. ഈ പരാതികളില്‍ പലതും കേസെടുക്കും മുന്‍പു തന്നെ പ്രതിയും ഇരയും തമ്മില്‍ ഒത്തു തീര്‍പ്പിലെത്തുകയും ചെയ്യും. പീഡനക്കേസില്‍ 50 ശതമാനത്തില്‍ താഴെയുള്ള കേസുകള്‍ മാത്രമാണ് പലപ്പോഴും കോടതിയിലും എത്തുന്നത്. കോടതിയില്‍ എത്തും മുന്‍പ് പണം നല്‍കിയോ, മറ്റെന്തിലും വാഗ്ദാനങ്ങള്‍ നല്‍കിയോ പ്രശ്‌നം ഒത്തു തീര്‍പ്പില്‍ എത്തിക്കുകയാണ് പതിവ്. ഈ സാഹചര്യത്തില്‍ പീഡനക്കേസുകളില്‍ കൂടുതല്‍ വിശദാമായ പരിശോധന ആവശ്യമാണെന്ന നിര്‍ദേശമാണ് ഇപ്പോള്‍ കേന്ദ്രം സംസ്ഥാന പൊലീസ് സേനയ്ക്കു നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha






















