പിള്ളക്ക് മണികെട്ടിയത് കൊടിക്കുന്നില്‍

ആര്‍ ബാലകൃഷ്ണപിള്ളയെ കുടുക്കിയത് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശാനുസരണം കൊടിക്കുന്നില്‍ സുരേഷ്. പ്രാദേശിക എന്‍എസ്എസ് കരയോഗ യോഗത്തില്‍ നടത്തിയ പ്രസംഗം റെക്കോര്‍ഡ് ചെയ്ത് നല്‍കിയത് കൊടിക്കുന്നിലിന്റെ വിശ്വസ്തനാണ്. പിള്ള മുമ്പും ഇത്തരം യോഗങ്ങളില്‍ മറ്റ് മതസ്ഥരെ മോശപ്പെടുത്തി സംസാരിക്കുകയായിരുന്നു. ഇക്കാര്യം അറിഞ്ഞ കൊടിക്കുന്നില്‍ സംഭവം റെക്കോര്‍ഡ് ചെയ്ത് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിള്ളയ്‌ക്കെത്രിരെ കേസെടുക്കാതിരിക്കാനുള്ള മാര്‍ഗ്ഗമില്ലാതാക്കുകയായിരുന്നു കൊടിക്കുന്നില്‍.
കോണ്‍ഗ്രസിന്റെ ഉന്നതതലത്തില്‍ നിന്നാണ് പിള്ളയ്‌ക്കെതിരെ ഗൂഢാലോചന നടന്നത്. ബാലകൃഷ്ണപിള്ള യുഡിഎഫ് വിട്ടതോടെ തുടങ്ങിയ കലിപ്പാണ് കേസില്‍ കലാശിച്ചത്. പുനലൂര്‍ ഡിവൈഎസ്പി എ ഷാനവാസാണ് പിള്ളയ്‌ക്കെതിരെ അന്വേഷണം നടത്തിയത്. പിള്ളയെ ഒരു തരത്തിലും ഊരാന്‍ അനുവദിക്കാത്ത തരത്തിലാണ് ഷാനവാസ് കേസ് അന്വേഷിച്ചത്. ഷാനവാസിന്റെ അഭിപ്രായം അടിസ്ഥാനമാക്കിയാണ് പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ ഡിജിപി ലോകനാഥ് ബഹ്‌റ തീരുമാനിച്ചത്.
പിള്ളയ്‌ക്കെതിരെ കര്‍ശന നിലപാടില്‍ നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. പിള്ള ഇടതുപക്ഷ നേതാവായതാണ് കാരണം. പിളളയെ സഹായിച്ചാല്‍ അത് മുന്നണിക്ക് ദോഷമാകുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍.
സാമൂദിയിക സ്പര്‍ദ്ധയുടെ കാര്യത്തില്‍ മുന്നണികളാരും പക്ഷം പിടിക്കാറില്ല. വോട്ടു ബാങ്കാണ് കാരണം. കൊടിക്കുന്നില്‍ സുരേഷിന് പിള്ളയെ അകത്താക്കേണ്ടത് അടിയന്തരാവശ്യമാണ്. കൊട്ടാരക്കരയില്‍ പിടിമുറുക്കണമെങ്കില്‍ പിള്ളയെ അകത്താക്കണം. കൊടിക്കുന്നിലിനൊപ്പം മറ്റ് കോണ്‍ഗ്രസ് നേതാക്കളും പിള്ളയ്‌ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. അതേ സമയം പിള്ളയ്ക്ക അനുകൂലമായി സംഘപരിവാര്‍ സംഘടനകളും വിവിധ ഹൈന്ദവ സംഘടനകളും രംഗത്തത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha