Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഒരു രാത്രി മൃതദേഹം എസി മുറിയില്‍; അടുത്ത മുറിയില്‍ പ്രതി കിടന്നുറങ്ങി; ബഷീറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത് രണ്ടു തീയതികള്‍...

07 AUGUST 2016 10:38 AM IST
മലയാളി വാര്‍ത്ത

30നു ശനിയാഴ്ച രാത്രി കൊലപാതകത്തിനുശേഷം മൃതദേഹം ബഷീര്‍ വീട്ടിലെ എസി മുറിയില്‍ സൂക്ഷിച്ചു. അടുത്ത മുറിയില്‍ ബഷീര്‍ കിടന്നുറങ്ങി. പിറ്റേന്ന് ഞായറാഴ്ച രാവിലെ ഇയാളുടെ വീട്ടുമുറ്റത്ത് അശ്വതിയുടെ അച്ഛനുമായിരുന്നു മദ്യപിച്ചു. 400 രൂപ കൊടുത്ത് ബഷീര്‍ അച്ഛന്‍ വിശ്വനാഥന്‍ ആചാരിയെന്ന തമ്പാനെക്കൊണ്ടാണ് മദ്യം വാങ്ങിപ്പിക്കുകയായിരുന്നു. രണ്ടാം ദിവസം ആയപ്പോഴേക്കും മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത വിധം ചീര്‍ത്തിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മദ്യലഹരിയില്‍ മൃതദേഹം ചാക്കിലും പടുതയിലുമായി വരിഞ്ഞുകെട്ടി. ഐടെന്‍ കാറില്‍ മൃതദേഹം കയറ്റി റബര്‍ത്തോട്ടത്തില്‍ തള്ളി പ്രതി മടങ്ങി. തിങ്കളാഴ്ച രാവിലെ പതിവുപോലെ കോട്ടയത്തെ സര്‍ജിക്കല്‍ കടയില്‍ ജോലിക്കുപോയി.

യൂസഫ് എന്ന ബഷീറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത് രണ്ടു തീയതികളായിരുന്നു, ഓഗസ്റ്റ് 10, ജൂലൈ 26. ജൂലൈ 26 നായിരുന്നു അശ്വതിയുടെ പ്രസവം നടക്കേണ്ടിയിരുന്ന തീയതി. എന്നാല്‍ അന്ന് അശ്വതി പ്രസവിച്ചില്ല. ഓഗസ്റ്റ് 10നാണ് ഭാര്യ വിദേശത്തുനിന്നും ജോലി മതിയാക്കി വരുന്നത്. 2014ലായിരുന്നു അവര്‍ അവസാനമായി നാട്ടില്‍ വന്നത്.അവിഹിത ബന്ധം ഭാര്യ അറിയുവാന്‍ സാധ്യതയുണ്ടെന്നതിനാല്‍ കൊലപാതകത്തിനു തീരുമാനിക്കുകയായിരുന്നു. ഗര്‍ഭസ്ഥശിശുവും കൊല ചെയ്യപ്പെട്ടുവെന്നതിന്റെ പേരില്‍ രണ്ടു കൊലപാതകം കേസില്‍ വരില്ലെന്ന് പോലീസ്. ജനിച്ചശേഷം മാത്രമെ കുട്ടിയെ വ്യക്തിയായി പരിഗണിക്കാനാകൂ.ഗര്‍ഭിണിയെ കൊലപ്പെടുത്തി എന്നതാണ് നിലവിലുള്ള കേസ്. കൊല്ലപ്പെടുമ്പോള്‍ ഗര്‍ഭിണിയായിരുന്നുവോ എന്നത് പ്രസക്തമല്ല. ഗര്‍ഭച്ഛിദ്രം നടത്താന്‍ ബഷീര്‍ പലപ്പോഴും നിര്‍ബന്ധിച്ചപ്പോഴും അശ്വതി തയാറായില്ല. എറണാകുളത്തും മറ്റിടങ്ങളിലും ഗര്‍ഭകാല പരിശോധനയ്ക്ക് ബഷീറും ബന്ധുവായ ഒരു സ്ത്രീയും അശ്വതിയെ കൊണ്ടുപോയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രസവശേഷം കുട്ടിയെ കളയുകയോ അനാഥാലയത്തില്‍ കൊടുക്കുകയോ ചെയ്യാനായിരുന്നു ബഷീറിന്റെ തീരുമാനം. നിശ്ചിതദിവസമായ ജൂലൈ 26ന് അശ്വതി പ്രസവിക്കാതെ വന്നതോടെയാണ് ഇവര്‍ തമ്മില്‍ തെന്നിയത്. 

അശ്വതി വധത്തില്‍ പ്രതിയെ കുടുക്കാന്‍ പോലീസിനെ ഏറെ സഹായിച്ചത് ശാസ്ത്രീയ പരിശോധനകളാണ്. ഓഗസ്റ്റ് ഒന്നിനു ഐക്കരക്കുന്നിനു സമീപത്തെ റബര്‍ത്തോട്ടത്തില്‍ അശ്വതിയുടെ മൃതദേഹം കണ്ടെടുത്തപ്പോള്‍ മുതല്‍ ഏറ്റുമാനൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി തെളിവുകള്‍ നശിപ്പിക്കപ്പെടാതെ നോക്കി. പിന്നീട് ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. ഇവരോടൊപ്പം വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം റബര്‍ത്തോട്ടത്തില്‍ നിന്നും കണ്ടെടുത്ത ദിവസം മുതല്‍ പ്രദേശത്തെ മൊബൈല്‍ ടവറില്‍ നിന്നുള്ള കോളുകളെല്ലാം നിരീക്ഷിച്ചു. ഇതിനായി സ്‌പെക്ട്രം എന്ന മൊബൈല്‍ഫോണ്‍ കോള്‍ ഉപകരണം ഉപയോഗിച്ചു. സമീപ പ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. പ്രതി യൂസഫ് ഖാദര്‍ ആണെന്നു തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ ഇയാളുടെ ഒരു വര്‍ഷത്തെ ഫോണ്‍ കോളുകളെല്ലാം സ്‌പെക്ട്രം എന്ന ഉപകരണത്തിന്റെ സഹായത്തോടെ ശേഖരിച്ചു. അതില്‍ നിന്നും അശ്വതിയും യൂസഫ് ഖാദറുമായി മണിക്കൂറുകളോളം സംസാരിച്ചിരുന്നതായി പോലീസിനു തെളിവു ലഭിച്ചു. 

അശ്വതിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച് കാര്‍, കൊല നടത്തിയ മുറി എന്നിവയെല്ലാം ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും വിശദമായി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. 200 ലധികം പോലീസ് ഉദ്യോഗസ്ഥര്‍ കേസന്വേഷണത്തില്‍ ഭാഗമായി. എല്ലാവരെയും വിവിധ സംഘങ്ങളായി തിരിച്ച് കേസന്വേഷണവുമായി ബന്ധപ്പെട്ട് ഓരോ ചുമതലകള്‍ ഏല്പ്പിക്കുകയായിരുന്നു ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്‍ ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends