Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഇവിടം കൊണ്ടും തീരുന്നില്ല; നികുതിവെട്ടിപ്പ്, അനധികൃത സമ്പാദ്യം, കള്ളപ്പണം, കുഴല്‍പ്പണം എന്നീ പരാതികളില്‍ മുത്തൂറ്റ് മേധാവികളെ കസ്റ്റഡിയിലെടുത്തേക്കും

07 AUGUST 2016 01:17 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം മുത്തൂറ്റ് ഗ്രൂപ്പുകളില്‍ റെയ്ഡ് നടത്തിയതിന്മേല്‍ കണ്ടെത്തിയ വിവരങ്ങളനുസരിച്ച് മുത്തൂറ്റ് മേധാവികളെ കസ്റ്റഡിയിലെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആദായനികുതി വകുപ്പ് മുത്തൂറ്റ് ഗ്രൂപ്പുകളുടെ 60 പ്രധാന കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. പരിശോധനയുടെ ആദ്യ ഘട്ടത്തില്‍ തന്നെ കോടിക്കണക്കിനു രൂപയുടെ ആദായനികുതി വെട്ടിപ്പിന്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു.

മുത്തൂറ്റ് കുടുംബത്തിലെ സഹോദരന്മാരുടെ പേരുകളില്‍ വിവിധ ഗ്രൂപ്പുകളായി മാറിയ മുത്തൂറ്റ് ജോര്‍ജ്ജ്, മുത്തൂറ്റ് പാപ്പച്ചന്‍, മിനി മുത്തൂറ്റ്, മുത്തൂറ്റ് മെര്‍ക്കന്റയില്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. ഒപ്പം ഇവരുടെ വീടുകളിലും റെയ്ഡ് നടത്തി. സംസ്ഥാനത്തിന് പുറത്തുള്ള ചില ഓഫീസുകളിലും റെയ്ഡ് നടന്നിരുന്നു. ആര്‍ ബി ഐ അംഗീകാരം നേടി മുത്തൂറ്റ് ഫിനാന്‍സിനെ സ്വകാര്യ ബാങ്കായി പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ശക്തമായ തിരിച്ചടി. ഈ സാഹചര്യത്തില്‍ അത്തരം വലിയ സ്വപ്നങ്ങളൊക്കെ മുത്തൂറ്റിന് താല്‍ക്കാലികമായെങ്കിലും മാറ്റി വയ്‌ക്കേണ്ടി വരും.

മുത്തൂറ്റ് സ്ഥാപനങ്ങള്‍ക്കെതിരെ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഉയര്‍ന്നുവന്ന പരാതികളാണ് ഇപ്പോള്‍ പൊടിതട്ടിയെടുത്തിരിക്കുന്നതെന്നാണ് സൂചന. സ്വര്‍ണ്ണ വായ്പ, ഭവന വായ്പ, മൈക്രോ ഫിനാന്‍സ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളത്തിലെ കുത്തക ഫിനാന്‍സ് ഗ്രൂപ്പായിരുന്നു മുത്തൂറ്റ്. അതിനെ റിസര്‍വ് ബാങ്ക് അംഗീകാരമുള്ള ബാങ്കായി മാറ്റുന്നതിനുള്ള പരിശ്രമമാണ് ഇപ്പോള്‍ ആദായ നികുതി വകുപ്പ് പൊളിച്ചടുക്കിയിരിക്കുന്നത്.നികുതി വെട്ടിപ്പ്, കുഴല്‍പ്പണം, കള്ളപ്പണ നിക്ഷേപം, വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, സ്വത്ത് തട്ടിയെടുക്കല്‍ തുടങ്ങി സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഗണത്തിലെ പ്രധാന പരാതികളെല്ലാം മുത്തൂറ്റിനെതിരെയുണ്ട്. ഈ പരാതികളുടെ ആധികാരികതയാണ് ഇപ്പോള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ പരാതികള്‍ ശരിവയ്ക്കുന്ന വിധം ഗുരുതരമായ ക്രമക്കേടുകളുടെ രേഖകളാണ് മുത്തൂറ്റ് ഷെല്‍ഫുകളില്‍ നിന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചികഞ്ഞെടുത്തത്.കഴിഞ്ഞ മൂന്നു മാസം നടത്തിയ നിരന്തര നിരീക്ഷണങ്ങളെ തുടര്‍ന്നായിരുന്നു സ്ഥാപനത്തിനുള്ളില്‍ കടന്നുള്ള പരിശോധനയ്ക്ക് വകുപ്പ് മുതിര്‍ന്നത്. 3 മാസത്തെ നിരീക്ഷണത്തില്‍ തന്നെ ഗുരുതരമായ സൂചനകളാണ് ആദായ നികുതി വകുപ്പിന് ലഭിച്ചിരുന്നത്. 10 ലക്ഷം വനിതാ സംരംഭകരുമായി രാജ്യത്തെ മൈക്രോ ഫിനാന്‍സ് കമ്പനികളില്‍ ഏഴാം സ്ഥാനത്താണ് മുത്തൂറ്റ്. 

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത് 50 ലക്ഷം സംരംഭകരാക്കി ഉയര്‍ത്തി രാജ്യത്തെ രണ്ടാമത് മൈക്രോ ഫിനാന്‍സ് സംരംഭമായി മാറാനുള്ള നീക്കത്തിലായിരുന്നു മുത്തൂറ്റ്. 2011 ല്‍ പ്രവര്‍ത്തനം തുടങ്ങിയ മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സിനെതിരെയും ആര്‍ ബി ഐ നിയമങ്ങള്‍ പാലിക്കുന്നില്ല, ഫണ്ടുകളില്‍ തിരിമറി തുടങ്ങിയ പരാതികള്‍ ഉണ്ടായിരുന്നു. 67000 പേര്‍ക്ക് വായ്പ നല്‍കിയതിലായിരുന്നു ക്രമക്കേട് ആരോപണം. ഇത് സംബന്ധിച്ച രേഖകളും പരിശോധനയില്‍ ഉള്‍പ്പെടും.

വരും ദിവസങ്ങളില്‍ മുത്തൂറ്റ് മേധാവികളെയും ചോദ്യം ചെയ്യും. ഇവരെ കസ്റ്റഡിയിലെടുത്ത് തന്നെ ചോദ്യം ചെയ്യുന്നതിനുള്ള ആലോചനയിലാണ് ആദായനികുതി വകുപ്പ് മേധാവികള്‍. എന്നാല്‍ നിലവില്‍ നടന്നുവരുന്ന പരിശോധനകള്‍ ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട സാധാരണ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്ന് മുത്തൂറ്റ് ഗ്രൂപ്പ് അസിസ്റ്റന്റ്‌റ് അക്കൌണ്ട് മാനേജര്‍ ഡിമ്പിള്‍ മൊമായ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends