വന്നാല്‍ നോ പറയില്ല... മാണിയോട് ബി.ജെ.പിക്ക് അയിത്തമില്ലെന്ന് കുമ്മനം; പരിശോധിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കാമെന്ന് ഒ.രാജഗോപാല്‍
യു.ഡി.എഫ് വിട്ട കെ.എം മാണിയ്ക്കും കൂട്ടര്‍ക്കും പരക്കെ സ്വാഗതം. മാണിയോടുള്ള നിലപാടില്‍ അയവ് വരുത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും രംഗത്തെത്തി. മാണിയോട് ബി.ജെ.പിക്ക് അയിത്തമില്ലെന്ന് കുമ്മനം പറഞ്ഞു. മാണിയോട് ബി.ജെ.പി സംസ്ഥാന നേതൃത്വം ഇതുവരെ സ്വീകരിച്ചിരുന്ന നിലപാടില്‍ മാറ്റം വരുത്തുന്നതാണ് കുമ്മനത്തിന്റെ മാറ്റം. ബാര്‍ കോഴക്കേസില്‍ മാണി കുറ്റക്കാരന്‍ തന്നെയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നതായി കഴിഞ്ഞ ദിവസം പറഞ്ഞ കുമ്മനം ബി.ജെ.പി അങ്ങോട്ടുപോയി മാണിയുമായി ചര്‍ച്ച നടത്തില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വവുമായി മാണി അടുക്കുന്നുവെന്നാണ് കുമ്മനം സ്വരം മയപ്പെടുത്തുന്നതിലെ സൂചന.
കേരള കോണ്‍ഗ്രസ് വര്‍ഗീയ നിലപാടുള്ള പാര്‍ട്ടിയല്ല. കാലാകാലമായി ബി.ജെ.പിക്ക് കേരള കോണ്‍ഗ്രസുമായി ബന്ധമുണ്ട്. പി.സി തോമസ് ഉള്‍പ്പെടുന്ന യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ എന്‍.ഡി.എയിലുണ്ട്, കെ.എം മാണി വന്നാല്‍ െ്രെകസ്തവ സഭകള്‍ പിണങ്ങുമെന്നാണ് എല്‍.ഡി.എഫ് പറയുന്നതെന്ന് യഥാര്‍ത്ഥ്യമല്ല. െ്രെകസ്തവ സഭകളുമായി മുന്‍പും ബി.ജെ.പിക്ക് ബന്ധമുണ്ട്. പ്രധാനമന്ത്രിയായി നരേന്ദ്രമോഡി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ െ്രെകസ്തവ ബിഷപ്പുമാര്‍ ആശംസകള്‍ നേര്‍ന്നിരുന്നു. ബി.ജെ.പിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യ സമയത്ത് ബിഷപ്പുമാര്‍ അഭിപ്രായം പറഞ്ഞിരുന്നു. ബി.ജെ.പി െ്രെകസ്തവ സഭകള്‍ക്ക് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും കുമ്മനം കൊച്ചിയില്‍ നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു.
അതേസമയം, മാണിക്ക് യു.ഡി.എഫുമായി തുടര്‍ന്നുള്ള ബന്ധം പരിശോധിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കാമെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ പ്രതികരിച്ചു.
https://www.facebook.com/Malayalivartha