Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മാണിയുടെ ആരോപണങ്ങള്‍ ദുരുദ്ദേശപരം; താന്‍ തെറ്റു ചെയ്‌തോ എന്ന് ജനം വിലയിരുത്തട്ടെ: ചെന്നിത്തല

08 AUGUST 2016 01:48 PM IST
മലയാളി വാര്‍ത്ത

പോകുന്നവര്‍ അതിന്റെ കാരണം കൂടി പറയണമെന്ന് ചെന്നിത്തല. ഇത് വല്ലാത്ത കഷ്ടം .യു.ഡി.എഫ് മുന്നണി വിട്ട് കേരള കോണ്‍ഗ്രസ് (എം) ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിനും നേതാക്കള്‍ക്കുമെതിരെ കെ.എം മാണി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ദുരുദ്ദേശപരമാണ്. വ്യക്തമായ കാരണങ്ങള്‍ പറയാതെയാണ് കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിടാന്‍ തീരുമാനമെടുത്തത്. ഘടകകക്ഷികളുടെ പ്രശ്‌നങ്ങള്‍ക്ക് യു.ഡി.എഫില്‍ തുല്യ പരിഗണന നല്‍കിയിട്ടുണ്ട്. ഒരു വേദിയിലും പരാതി ഉന്നയിക്കാതെയാണ് മാണി മുന്നണി വിടുന്നത്. കേരള കോണ്‍ഗ്രസിനെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെന്ന ആരോപണം തെറ്റിദ്ധാരണമൂലമാണ്. ബാര്‍ കോഴക്കേസില്‍ മാണിയേയും പാര്‍ട്ടിയും കോണ്‍ഗ്രസ് സംരക്ഷിച്ചു. ഇതില്‍ താന്‍ എന്തു തെറ്റു ചയ്തു എന്ന് കേരള സമൂഹം വിലയിരുത്തട്ടെ. ബാര്‍ കോഴ കേസില്‍ മാണി നിര്‍ദോഷിയാണെന്ന് താന്‍ ഇന്നും വിശ്വസിക്കുന്നു, എന്നും വിശ്വസിക്കുന്നു. കേരള കോണ്‍ഗ്രസ് ഇല്ലെങ്കിലും യു.ഡി.എഫ് ശക്തമായി മുന്നോട്ടുപോകും. കോണ്‍ഗ്രസ് സംയമനം തുടരും. പ്രകോപനപരമായ ഒരു പ്രതിഷേധ പ്രകടനവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിലെ യു.ഡി.എഫ് രാഷ്ട്രീയമായി വെല്ലുവിളി നേരിടുന്ന കാലമാണിത്. ദേശീയ തലത്തിലും കേരളത്തിലും പ്രതിപക്ഷത്തായിരിക്കുന്ന സന്ദര്‍ശഭത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട സമയമാണിത്. ജനാധിപത്യ വിശ്വാസികളുടെ പ്രതിക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ മാത്രമാണ് കേരള കോണ്‍ഗ്രസിന്റെ നിപാട് സഹായിക്കൂ.
കേരള കോണ്‍ഗ്രസ് 34 വര്‍ഷമായി യു.ഡി.എഫില്‍ തുടരുന്ന കക്ഷിയാണ്. എന്നും കോണ്‍ഗ്രസ് നല്ല സമീപമനമാണ് അവരോട് വച്ചുപുലര്‍ത്തിയത്. മൂന്നാമത്തെ കക്ഷി എന്ന നിലയില്‍ കേ കോണ്‍ഗ്രസിന് നല്‍കേണ്ട പ്രാധാന്യവും പ്രാമാണികത്വവും നല്‍കിയിട്ടുണ്ട് യൂ.ഡി.എഫിലുള്ള എല്ലാ കക്ഷികള്‍ക്കും വലിപ്പ ചെറുപ്പമില്ലാതെ തുല്യ പരിഗണന നല്‍കുന്ന സമീപമാണനമാണ് എന്നം സ്വീകരിച്ചത്. ഏതെങ്കിലും പരാതി ഏതെങ്കിലും ഘടകകക്ഷിക്ക് ഉണ്ടെങ്കില്‍ അത് ചര്‍ച്ചകളിലൂടെ പരിഹരിക്കുന്ന സമീപനമാണ് യു.ഡി.എഫിലുള്ളത്. എന്തുകാരണങ്ങള്‍ കൊണ്ടാണ് മാണി യു.ഡി.എഫ് വിട്ടതെന്ന് അറിയില്ല. അതിന് അദ്ദേഹംപറയുന്ന കാര്യങ്ങള്‍ സ്വീകര്യമല്ല. മാണി യു.ഡി.എഫിലെ പ്രധാന നേതാവായിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് യു.ഡി.എഫില്‍ ഉന്നയിച്ച് ഉഭയ കക്ഷി ചര്‍ച്ചകളില്‍ പരിഹാരം കാണാമായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കെ.പി.സി.സി ഓഫീസില്‍ നടന്ന യോഗത്തില്‍ ജോയി ഏബ്രഹാം പങ്കെടുത്തിരുന്നു. ഒരു പരാതിയും അറിയിച്ചിരുന്നില്ല. നിയമസഭയിലും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചത്. സംയുക്ത നിയമസഭാ കക്ഷി യോഗത്തിലും പരാതി ഉന്നയിച്ചിട്ടില്ല. മാണിയുടെ സൗകര്യം കൂടി പരിഗണിച്ചാണ് യു.ഡി.എഫ് യോഗം നാലാം തീയതിയിലേക്ക് മാറ്റിയത്. മാണിയുമായി ആലോചിച്ചാണ് യു.ഡി.എഫ് സമരപരിപാടി പത്തിലേക്ക് മാറ്റിയത്. അതിനിടയിലാണ് പത്രവര്‍ത്തകളിലൂടെ കേരള കോണ്‍ഗ്രസ് മുന്നണി വിടാന്‍ തീരുമാനിച്ചതായി അറിയുന്നത്. ഇതേതുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി മാണിയുമായി ചര്‍ച്ച നടത്തിയത്. കുഞ്ഞാലിക്കുട്ടിയും ചര്‍ച്ചയില്‍ ചുമതലപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയുടെ ചര്‍ച്ച ഫലപ്രദമായില്ല. കുഞ്ഞാലിക്കുട്ടി ഫോണില്‍ വിളിച്ചുവെങ്കിലും നേരില്‍ കാണാന്‍ കഴിഞ്ഞില്ല. യാതൊരു പ്രകോപനവുമില്ലാതെയാണ് മുന്നണി വിടാന്‍ തീരുമാനമെടുത്തത്.
കേരള കോണ്‍ഗ്രസ നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന വാദം തെറ്റിദ്ധാരണജനകമാണ്. ബാര്‍ കോഴക്കേസ് ഏറ്റവും ശക്തമായ സമയത്തും മണിയേയോ പാര്‍ട്ടിയേയോ തള്ളിപറയാതെ സംരക്ഷിച്ചു. പ്രതിപക്ഷ നേതാവ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ മാണിക്കെതിരെ ത്വരിതപരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ താന്‍ വിജിലന്‍സ് തീരുമാനത്തില്‍ ഇടപെടുന്നത് ശരിയാണോ? പ്രതിപക്ഷ നേതാവ് നല്‍കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തരുതെന്ന് തനിക്ക് പറയാന്‍ കഴിയുമോ? വിജിലന്‍സിന്റെ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും താന്‍ ഇടപെട്ടിട്ടില്ല. നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി വിജിലന്‍സിനെ നയിക്കാന്‍ കഴിഞ്ഞതില്‍ ചാരുതാര്‍ത്ഥ്യമുണ്ട്. ആരെയെങ്കിലും കേസില്‍ ഉള്‍പ്പെടുത്താനോ രക്ഷപ്പെടുത്താനോ ശ്രമിച്ചില്ല. അഴിമതി കേസില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്.
മാണിയ്‌ക്കെതിരെയും കെ. ബാബുവിനെതിരെയും ഉള്ള കേസുകള്‍ വ്യത്യസ്ത സാഹചര്യങ്ങളിലാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ പക്കല്‍ സാക്ഷികള്‍ മൊഴി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ എഫ്.ഐ.ആര്‍ നല്‍കിയത്. എന്നാല്‍ ബാബുവിന്റെ കാര്യത്തില്‍ സാക്ഷികള്‍ ആരോപണം തെറ്റാണെന്ന് മൊഴി നല്‍കിയതോടെയാണ് കേസ് എടുക്കേണ്ടെന്ന് തീരുമാനിച്ചത്. മാണിയുടെ കേസ് വളരെ വിശദമായി വിജിലന്‍സ് അന്വേഷിച്ചു. മാണി അഴിമതി ചെയ്തിട്ടില്ല എന്ന നിലപാട് തന്നെയാണ് താനും യു.ഡി.എഫും സ്വീകരിച്ചു. അതിന് നിശിതമായ വിമര്‍ശനവും താന്‍ ഏറ്റുവാങ്ങി. മാണി കുറ്റവിമുക്തനാണെന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. തുടരന്വേഷണത്തിനും മാണിയെ കുറ്റവിമുക്തനാക്കി ക്ലീന്‍ ചിറ്റ് നല്‍കിയതും താന്‍ ആഭ്യന്തരമന്ത്രിയായിരിക്കേയാണ് നല്‍കിയത്. ഇതില്‍ താന്‍ എന്തു ചെയ്തു എന്ന് കേരള സമൂഹം വിലയിരുത്തട്ടെ. ബാര്‍ കോഴ കേസ്സില്‍ മാണി നിര്‍ദോഷിയാണെന്ന് താന്‍ ഇന്നും വിശ്വസിക്കുന്നു, എന്നൂം വിശ്വസിക്കുന്നു. പ്രതിപക്ഷം ഉയര്‍ത്തിയ പുകമറയില്‍ വിജിലന്‍സ് അന്വേഷണത്തിലൂടെ മാണി അഗ്‌നിശുദ്ധി വരുത്തിയത് തന്റെ കാലത്താണ്. ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോഴും അതേ നിലപാട് തന്നെയാണ് വിജിലന്‍സ് തുടരുന്നത്.
ബജറ്റ് അവതരിപ്പിക്കണമെങ്കില്‍ മാണി മാറണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ യു.ഡി.എഫ് അംഗങ്ങള്‍ നെഞ്ച് കൊടുത്താണ് മാണിയെ സംരക്ഷിച്ചത്. യു.ഡി.എഫ് എം.എല്‍.എമാര്‍ എടുത്ത ധീരമായ നിലപാടായിരുന്നു. ഒരു ഘട്ടത്തിലും മാണിയെ ദുര്‍ബലപ്പെടുത്താനോ താഴ്ത്തിക്കെട്ടാനോ ശ്രമിച്ചിട്ടില്ല.
കുറച്ചുകാലമായി കേരള കോണ്‍ഗ്രസ് നേതാക്കള്‍ 'പ്രതിഛായയലൂടെ തന്നെ അപമാനിക്കുന്നു. തെറ്റിദ്ധാരണ മൂലമാകാം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അതില്‍ പരാതിയോ പരിഭവമോ ഇല്ല. കേരള കോണ്‍ഗ്രസ് ഈ മുന്നണിയോടൊപ്പം നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. ഇത്തരം ദുര്‍ബലമായ കാരണങ്ങള്‍ പറഞ്ഞ് മുന്നണി വിട്ടത് ശരിയായ നിലപാടല്ല. തെരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്തേണ്ട സമയമാണ്. കാലു വാരുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ല. തെരഞ്ഞെടുപ്പ് തോല്‍വിയും വിജയവും അതാത് കാലഘട്ടത്തിലെ പ്രശ്‌നങ്ങള്‍ മൂലമാണ്. ഒരു തെരഞ്ഞെടുപ്പില്‍ തോറ്റു എന്നതുകൊണ്ട് യു.ഡി.എഫ് ഇല്ലാതാകുന്നില്ല. ഫീനിക്‌സ് പക്ഷിയെ പോലെ യു.ഡി.എഫ് തിരിച്ചുവരും.
കേരള കോണ്‍ഗ്രസ് മത്സരിച്ച 15ല്‍ എട്ട് സീറ്റില്‍ വിജയിച്ചു. കോണ്‍ഗ്രസ് 92ല്‍ 22 ഇടത്തുമാത്രമാണ് വിജയിച്ചത്. ഇതില്‍ ഞങ്ങള്‍ ആരോട് പരാതിപ്പെടണം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് പോലും പാര്‍ട്ടിക്ക് പണം നല്‍കാന്‍ കഴിഞ്ഞില്ല. പിന്നെയെങ്ങനെ മാണിയെ പരാജയപ്പെടുത്താന്‍ മറ്റുള്ളവര്‍ക്ക് പണം നല്‍കും.
കോണ്‍ഗ്രസ് സംയമനം തുടരും. പ്രകോപനപരമായ ഒരു പ്രതിഷേധ പ്രകടനവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിക്കരുത്. ഓരോ പാര്‍ട്ടിക്കും സ്വന്തമായ തീരുമാനം എടുക്കാന്‍ അധികാരമുണ്ട് കേരള കോണ്‍ഗ്രസിനോട് മുന്‍പുണ്ടായിരുന്ന അതേ സമീപനം തുടരും. എന്നാല്‍ യു.ഡി.എഫിനെതിരെ ആരോപണം ഉന്നയിച്ചാല്‍ അതിന് മറുപടി പറയേണ്ടിവരും.
ഒരു കക്ഷി പോയപ്പോള്‍ യു.ഡി.എഫ് പിരിച്ചുവിടണമെന്ന് പറയുന്ന കോടിയേരി എല്‍.ഡി.എഫില്‍ നിന്ന് മുന്‍പ് പല കക്ഷികളും പോയപ്പോള്‍ എത്ര തവണ പിരിച്ചുവിടേണ്ടതായിരുന്നു എന്ന് ചിന്തിക്കണം. യു.ഡി.എഫിന്റെ ആദ്യ സമരം 10ന് സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കും. ജനവിരുദ്ധ നയങ്ങള്‍ക്കും ഭാഗപത്ര ഉടമ്പടി ഡ്യൂട്ടി വര്‍ധിപ്പിച്ചതിലും വിലക്കയറ്റത്തിലും എതിരെ സമരം. നരേന്ദ്ര മോഡിയുടെ വര്‍ഗീയ നിലപാടുകള്‍ക്കും പിണറായി വിജയന്റെ ഏകാധിപത്യ ഭരണത്തിനും എതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends