Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിയുടെ പേരില്‍ കോടികള്‍ പൊടിച്ചു: കക്കൂസിന് തന്നെ 80 ലക്ഷം: ജിജി തോംസണിനെതിരെ വിജിലന്‍സ് അന്വേഷണം

08 AUGUST 2016 03:16 PM IST
മലയാളി വാര്‍ത്ത

 

ചീഫ് സെക്രട്ടറിയായിരിക്കെ ഒരു കോടിയില്‍പ്പരം രൂപമുടക്കി ഔദ്യോഗിക വസതി മോടിപിടിപ്പിച്ചെന്ന ആരോപണത്തില്‍ ജിജി തോംസണെതിരെ വിജിലന്‍സ് അന്വേഷണം. ഔദ്യോഗിക വസതി നവീകരിക്കാന്‍ ഒരുകോടിയില്‍പ്പരം രൂപ ചെലവിട്ടെന്ന ആരോപണത്തില്‍ വീട്ടില്‍ പരിശോധന നടത്തിയ ശേഷമാണ് ത്വരിതപരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചത്.
മറ്റു സംസ്ഥാനങ്ങളുടെ മാതൃകയില്‍ കേരളത്തിലും ചീഫ് സെക്രട്ടറിക്കായി ഔദ്യോഗിക വസതി വേണമെന്ന ആഗ്രഹത്തോടെയാണ് കഴിഞ്ഞവര്‍ഷം ആദ്യം ജിജി തോംസണ്‍ ചീഫ് സെക്രട്ടറിയായിരിക്കെ മന്മോഹന്‍ ബംഗല്‍വിന് സമീപത്തെ സ്ഥലത്ത് വസതി സജ്ജീകരിച്ചത്. ഇതിനായി സ്വകാര്യ ആര്‍ക്കിടെക്ടിന് നിര്‍മ്മാണാനുമതി നല്‍കിയതുമുതല്‍ വന്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ വക പൊതുമരാമത്ത് പണികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചുവേണം നിര്‍മ്മാണാനുമതി നല്‍കാനെന്ന കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ കര്‍ശന നിര്‍ദ്ദേശം മാനിക്കാതെയാണ് നിര്‍മ്മാണം നടക്കുന്നതെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഔദ്യോഗിക വസതി സജ്ജീകരിക്കാന്‍ ഒരു കോടി ആറുലക്ഷത്തില്‍പ്പരം രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ആരോപണം ഉയര്‍ന്നത്. മന്ത്രിമന്ദിരങ്ങളേക്കാള്‍ സുഖസൗകര്യങ്ങളും ആര്‍ഭാടങ്ങളും ഉള്‍പ്പെടുത്തിയുള്ള വസതി നിര്‍മ്മാണം ചീഫ് സെക്രട്ടറിയുടെ അഴിമതിയാണെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് സംഘടനകള്‍ ആരോപിക്കുകയും ചെയ്തു.
വീടിന്റെ മുന്നില്‍ പുല്‍ത്തകിടിക്ക് എട്ടുലക്ഷം, ടൈല്‍സ് പാകാന്‍ പത്തുലക്ഷം, അടുക്കളയ്ക്ക് 15 ലക്ഷം എന്നിങ്ങനെ ഒരുകോടി ആറുലക്ഷത്തില്‍പ്പരം രൂപയ്ക്ക് അടങ്കല്‍ സമര്‍പ്പിക്കുകയും 85 ലക്ഷത്തിന് ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നു. മന്മോഹന്‍ ബംഗല്‍വിന് സമീപത്തെ നാലുകോടി വിലവരുന്ന മന്ദിരമാണ് ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിയാക്കി മാറ്റിയത്.
ഈ മോടിപിടിപ്പിക്കലുകൊണ്ട് പക്ഷേ, ഗുണമുണ്ടായത് ജിജി തോംസണ് മാത്രമായിരുന്നെന്നും പിന്നീട് ആക്ഷേപമുയര്‍ന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറിമാര്‍ ആയവര്‍ ഇങ്ങോട്ട് താമസം മാറാതിരുന്നതോടെ ഇക്കുറി ഇത് മന്ദ്രിമന്ദിരമായി മാറി. ഇതോടെ ഇനിയങ്ങോട്ട് ചീഫ് സെക്രട്ടറിക്ക് ഔദ്യോഗിക വസതിയുണ്ടാകില്ലേ എന്ന ആശങ്കയിലാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍.ജിജി തോംസണ്‍ ഏറ്റെടുത്ത് നവീകരിച്ച 'സുമാനുഷം' എന്ന പേരിലുള്ള ഈ വീട് പൊതുഭരണ വകുപ്പ് അനുവദിച്ചത് ഇപ്പോള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends