പൊലീസുകാര്‍ മൂന്നാംമുറ പ്രയോഗിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

ബൈക്ക് യാത്രക്കാരനെ പൊലീസുകാരന്‍ വയര്‍ലെസ് സെറ്റ് കൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കൊല്ലത്ത് നടന്ന സംഭവത്തെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ജനങ്ങളോട് മാന്യമായ പെരുമാറ്റമാണ് എല്ലാ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും അതിനുവിരുദ്ധമായ പ്രവണതകള്‍ ഒഴിവാക്കാന്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മുതല്‍ മുകളിലോട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു.
പ്രകോപനം ഉണ്ടായാല്‍ പോലും മൂന്നാംമുറ ഉപയോഗിക്കരുതെന്ന് പൊലീസിനോട് കര്‍ശന നിര്‍ദേശം നല്‍കും. പൊലീസുകാര്‍ക്ക് ജനങ്ങളോട് ഇടപെടാന്‍ പ്രത്യേക പരിശീലനം നല്‍കും. അത്തരത്തില്‍ നല്ല സ്വഭാവം വാര്‍ത്തെടുക്കാനുളള പരിശീലന പരിപാടി ഈ മാസം തന്നെ ആരംഭിക്കും. ഇനി ഇത്തരത്തിലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി എടുക്കും.
അതേസമയം യാത്രക്കാരനെ താന്‍ വയര്‍ലെസ് സെറ്റിന് എറിഞ്ഞിട്ടില്ലെന്ന് സസ്‌പെന്‍ഷനിലായ പൊലീസുകാരന്‍ മാഷ്ദാസ് കൊല്ലം കമ്മീഷണറെ അറിയിച്ചു. ഹെല്‍മെറ്റ് ഇല്ലാതെ വന്ന യാത്രക്കാരനായ സന്തോഷ് ഫെലിക്‌സിനെ കൈ കാണിക്കുകയായിരുന്നു. പൊലീസിനെ കണ്ട് വെട്ടിച്ചുമാറ്റി പോകാന്‍ ശ്രമിച്ചു. അപ്പോള്‍ കൈ തലയില്‍ കൊണ്ടതാണെന്നും മാഷ്ദാസ് വ്യക്തമാക്കി.
പ്രതിഷേധങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്നും പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെയുളളവര്‍ രംഗത്ത് വന്നതിനെ തുടര്‍ന്നും മാഷ്ദാസിനെതിരെ ക്രിമിനല്‍ നിയമപ്രകാരം ഇന്ന് കേസെടുത്തിരുന്നു. യാത്രക്കാരന്റെ തലയ്ക്ക് പരിക്കേറ്റതിനാല്‍ ഐപിസി 326ാം വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയത്. ആശുപത്രിയിലെത്തിയ പൊലീസ് സന്തോഷ് ഫെലിക്‌സിന്റെ മൊഴിയും രേഖപ്പെടുത്തി. തലയ്ക്ക് അടിയേറ്റതിനെ തുടര്‍ന്ന് ഫെലിക്‌സിന്റെ കേള്‍വിശക്തി നഷ്ടമായിട്ടുണ്ട്.
https://www.facebook.com/Malayalivartha























