Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാമെന്ന് പറഞ്ഞ് പരസ്യം ചെയ്ത കുറ്റത്തിന് മുസ്ലി പവര്‍ എക്‌സ്ട്ര കമ്പനി ഉടമയ്ക്ക് മൂന്ന് മാസം തടവും പിഴയും

09 AUGUST 2016 01:02 PM IST
മലയാളി വാര്‍ത്ത

യാതൊരു ഗുണവുമില്ലാത്ത ഉല്‍പ്പന്നം പരസ്യത്തിന്റെ ബലത്തില്‍ മാത്രം വിറ്റ് കോടികള്‍ സമ്പാദിക്കാം എന്നതിനൊരു ഉത്തമഉദാഹരമാണ് മുസ്ലി പവര്‍ എക്‌സ്ട്ര. വ്യാജ പരസ്യം നല്‍കിയെന്ന കുറ്റത്തിന് മുസ്ലി പവര്‍ എക്‌സ്ട്ര കമ്പനിയുടെ ഉടമയെ തടവിനും പിഴയ്ക്കും ശിക്ഷിച്ചു. അതും രണ്ടാം വട്ടം. എന്നാല്‍ ഇതേക്കുറിച്ച് വാര്‍ത്ത നല്‍കാതെ മുന്‍കാല പരസ്യദാതാവിനെ തൃപ്തിപ്പെടുത്തുകയാണ് മാദ്ധ്യമം ഒഴികെയുള്ള മാദ്ധ്യമങ്ങള്‍ ചെയ്തത്.
ലൈംഗിക ഉത്തേജനം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് കേരളത്തിനകത്തും പുറത്തും വ്യാപകമായി വിറ്റഴിച്ച മുസ്ലി പവര്‍ എക്‌സ്ട്രയുടെ നിര്‍മ്മാതാവിന് മൂന്ന് മാസം തടവവിനാണ് ശിക്ഷിച്ചത്. മുസ്ലി പവര്‍ എക്‌സ്ട്ര ഉല്‍പ്പാദകരായ കുന്നത്ത് ഫാര്‍മ്മസ്യൂട്ടിക്കല്‍സ് ഉടമ മുടവൂര്‍ സ്വദേശി കെ സി എബ്രഹാമിനെയാണ് എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്. 5000 രൂപ പിഴയും അടക്കണം. വിധി പറയുമ്പോള്‍ ഹാജരാവാതിരുന്ന എബ്രഹാമിനെതിരെ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു.
2007 ഫെബ്രുവരി 13ന് ഡ്രഗ് ഇന്‍സ്‌പെക്ടര്‍(ആയുര്‍വേദം)കുന്നത്ത് ഫാര്‍മ്മസ്യൂട്ടിക്കല്‍സിന്റെ എറണാകുളം മറൈന്‍ െ്രെഡവ് ജിസിഡിഎ കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. ഇവിടെ നിന്ന് പിടിച്ചെടുത്ത മുസ്ലി പവര്‍ എക്‌സ്ട്രാ പാക്കറ്റുകളിലും ബ്രോഷറിലും ലൈംഗിക ക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന രീതിയില്‍ പരാമര്‍ശമുണ്ടാിയുന്നു. 1954ല്െ ഡ്രഗ് ആന്‍ഡ് മാജിക്കല്‍ ആക്ടിലെ മൂന്ന്, ഏഴ്(എ) വകുപ്പുകള്‍ പ്രകാരം ലൈംഗിക സുഖത്തിന് വേണ്ടി ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കല്‍, ഇതിന് സഹായകമാകുമെന്ന രീതിയില്‍ പരസ്യം ചെയ്യല്‍ എന്നിവ കുറ്റകരമാണ്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലെ പരസ്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മാജിക്കല്‍ റെമഡീസ് ആക്ടഡ് പ്രകാരം ഡ്രഗ് ഇന്‍സ്‌പെഷ്‌കടര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
പരസ്യം അച്ചടിച്ചത് കടയുടമയാണെന്നും താനല്ലെന്നും കെ സി എബ്രഹാം വാദിച്ചെങ്കിലും ഇത് തെളിയിക്കാന്‍ തക്ക രേഖകള്‍ ഹാജരാക്കിയില്ല. ഇതോ തുടര്‍ന്ന് കോടതി വിചാരണ പൂര്‍ത്തിയാക്കി ശിക്ഷവിധിക്കുകയായിരുന്നു. അടുത്തമാസം ഒമ്പതിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചാണ്് വാറന്റ് പുറപ്പെടുവിച്ചത്. നേരത്തെ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും സമാനമായ മറ്റൊരു കേസില്‍ എബ്രഹാമിനെ ശിക്ഷിച്ചിരുന്നു. സമാനമായ രീതിയില്‍ തന്നെ ലൈംഗികക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് പരസ്യം നല്‍കി വാജിതൈലം അടക്കമുള്ള ഉല്‍പ്പന്നങ്ങളും പരസ്യം നല്‍കിയിരുന്നു.
ആയുര്‍വേദ ഉല്‍പ്പന്നമെന്ന നിലയില്‍ പരസ്യം നല്‍കിയ മുസ്ലീ പവറില്‍ ഉപയോഗിച്ചിരുന്നത് തഡാലഫിന്‍ എന്ന ഉല്‍പ്പന്നമായിരുന്നു. ആരോഗ്യമുള്ള പുരുഷന്‍പോലും ഇരുപത് ഗ്രാമിന്റെ ഒരു തഡാലഫില്‍ ഗുളിക മാത്രമേ കഴിക്കാവൂ എന്നിരിക്കെ മുപ്പത്തിരണ്ട് മില്ലിഗ്രാം തഡാലഫിലാണ് മുസ്ലി പവറില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉല്‍പ്പന്നം നിരോധിച്ചത്. കമ്പനിയുടെ ഉടമ കെ സി എബ്രഹാമിന്റേത് വ്യാജ ഡോക്ടറേറ്റ് ആണെന്ന തെളിവ് സഹിതമുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഒരു കാലത്ത് പത്രങ്ങളുടെ മുന്‍പേജ് പരസ്യങ്ങളില്‍ പ്രധാനമായിരുന്നത് മുസ്ലി പവര്‍ എക്‌സ്ട്രയായിരുന്നു.
ലൈംഗികശക്തി വര്‍ദ്ധിപ്പിക്കും എന്ന് അവകാശപ്പെട്ട് മുസ്ലി പവര്‍ എക്‌സ്ട്രയുടെ പരസ്യത്തില്‍ തന്റെ ചിത്രം ഉള്‍പ്പെടുത്തിയതിന് നടി ശ്വേതാ മേനോന്‍ പൊലീസില്‍ പരാതി നല്‍കിയ സംഭവവും ഉണ്ടായിരുന്നു. എച്ച്‌ഐവി വാഹകര്‍ക്കും നല്ലതാണെന്ന വിധത്തില്‍ പരസ്യം ചെയ്ത് തട്ടിപ്പിന് ശ്രമിച്ചതോടെയാണ് മുസ്ലീ പവറിനും കുന്നത്ത് എബ്രഹാമിനും മേല്‍ പിടിവീണത്. മുംബൈ കേന്ദ്രമായ തൈറോകെയര്‍ ടെക്‌നോളജിക്കല്‍സിനുവേണ്ടികുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സഹകരണത്തോടെ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ഇല്ലാത്ത അവകാശവാദങ്ങളായിരുന്നു നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയില്‍  (3 hours ago)

4 വയസുകാരിക്ക് അത്ഭുതരക്ഷ  (3 hours ago)

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ അരുവിക്കരയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു  (3 hours ago)

കാസര്‍ഗോഡ് 22കാരന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി  (3 hours ago)

സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരുടെ റിമാന്‍ഡില്‍ പ്രതിഷേധം  (3 hours ago)

റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടി  (3 hours ago)

40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് ഓണ്‍ലൈനിലൂടെയെന്ന് എഫ്എടിഎഫ്  (3 hours ago)

രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു  (4 hours ago)

തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചു  (5 hours ago)

യുവതിയും കാമുകനും ചേര്‍ന്ന് ലിവിംഗ് പങ്കാളിയായ കൊന്നു നദിയിലെറിഞ്ഞു  (6 hours ago)

സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന് അവധി എന്തിനെന്ന് വിസി  (6 hours ago)

അധ്യാപകരെ രാത്രി 12 വരെ തുറന്നുവിടില്ലെന്ന് സമരക്കാര്‍  (6 hours ago)

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (10 hours ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (10 hours ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (10 hours ago)

Malayali Vartha Recommends