അന്വേഷണ ഏജന്‍സികളുടെ സംശയങ്ങള്‍ ബലപ്പെടുന്നു: ഒരു നേതാവിനെ കേന്ദ്രത്തിന് സംശയം

വാഗമണിലേയും ഈരാറ്റുപേട്ടയിലേയും തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് രഹസ്യാന്വേഷണം നടത്തുന്ന കേന്ദ്ര സര്‍ക്കാരിനു മധ്യ തിരുവിതാംകൂറിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെ സംശയം. അതീവ രഹസ്യമായാണ് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നത്.
വാഗമണില്‍ സിമി ക്യാമ്പ് സംഘടിപ്പിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കിയത് ഇദ്ദേഹമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സംശയിക്കുന്നു. ഒരു പ്രത്യേക സമുദായത്തിന്റെ വോട്ട് ഒന്നടങ്കം ഇദ്ദേഹത്തിന്റെ പെട്ടിയിലാണ് വീണത്. ഇതു എന്തുകൊണ്ടാണെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. സംസ്ഥാനത്തെ മൂന്നു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ മത്സരിക്കുന്ന ഒരാള്‍ക്ക് ഇത്രയധികം ജനപിന്തും എങ്ങനെ ലഭിച്ചെന്നാണ് സംശയം.
അടുത്ത കാലത്ത് ബിജെപിയുമായി അടുക്കാന്‍ ശ്രമിച്ചെങ്കിലും ഇത്തരം കാര്യങ്ങള്‍ മനസിലാക്കിയതിനെ തുടര്‍ന്ന് അവര്‍ പിന്‍മാാറുകയായിരുന്നു. ഒരു ഘട്ടത്തില്‍ സംശയിക്കപ്പെടുന്ന നേതാവ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹമുണ്ടായിരുന്നു.
രഹസ്യാന്വേഷണ എജന്‍സികള്‍ നേതാവിന്റെ സര്‍വചലനങ്ങളും പിന്തുടരുകയാണ്. നേതാവിന്റെ വീട് സ്ഥിതി ചെയ്യുന്ന മലയോരമേഖലയില്‍ നിരവധി തീവ്രവാദി ഗ്രൂപ്പുകളുടെ സാന്നിധ്യം സംശയിക്കപ്പെടുന്നുണ്ട്. അതേ സമയം തീവ്രവാദസ്വഭാവമുള്ള ചില സംഘടനകളുടെ പൊതു യോഗങ്ങളില്‍ നേതാവ് പരസ്യമായി സംബന്ധിക്കാറുമുണ്ട്.
https://www.facebook.com/Malayalivartha