മധ്യ വയസ്‌കനെ കോടാലി കൊണ്ട് മൃഗീയമായി വെട്ടിമുറിച്ചു കിണറ്റില്‍ തള്ളി

കിളിമാനൂരില്‍ മധ്യ വയസ്‌കനെ മൃഗീയമായി വെട്ടിമുറിച്ചു കിണറ്റില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ പുളിമ്പള്ളിക്കോണം ഉഴുന്നുവിള വീട്ടില്‍ യതിരാജ് എന്ന മണികണ്ഠന്റെ വീട്ടുവളപ്പിലെ കിണറ്റിലാണു പലഭാഗങ്ങളായി മുറിക്കപ്പെട്ട വയസ്‌കന്റെ ഉടല്‍ കണ്ടെത്തിയത്. കണ്ടെത്തിയ ഭാഗം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കഴുത്തിനു താഴോട്ടും അരയ്ക്കു മുകളിലോട്ടുമുള്ള ഭാഗമാണു കിണറ്റില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ശിരസും അരയ്ക്കു താഴോട്ടുള്ള ഭാഗവും കണ്ടെത്തിയിട്ടില്ല.
രാത്രി തന്നെ കിണര്‍ വറ്റിച്ചു മൃതദേഹത്തിന്റെ ബാക്കി ഭാഗവും കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. മണികണ്ഠന്റെ വീട്ടില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി താമസിക്കുന്ന ജോലിക്കാരനായ പാലക്കുന്ന് കോളനി സ്വദേശി രവി (55)യുടെ മൃതദേഹമാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മണികണ്ഠന്റെ ഭാര്യ മകളോടൊപ്പം തിരുവനന്തപുരത്താണ്. മകന്‍ കാസര്‍കോട്ട് ഉദ്യോഗസ്ഥനാണ്. മണികണ്ഠന്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പു ജോലിക്കാരനായി എത്തിയ രവി ഈ വീട്ടിലാണു താമസം. മറ്റിടങ്ങളിലും ജോലിക്കു പോകാറുണ്ടെന്നു സ്ഥലവാസികള്‍ പറയുന്നു.
ഇന്നലെ വൈകിട്ട് ഉഴുന്നുവിള വീട്ടില്‍ എത്തിയ അയല്‍വാസി വീടിനു സമീപം രക്തം കണ്ടെത്തിയതിനെ തുടര്‍ന്നു വിവരം വാര്‍ഡ് മെമ്പര്‍ സജിയോടു പറയുകയും അദ്ദേഹം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. വീട്ടിലെ ഹാളില്‍ നടത്തിയ പരിശോധനയില്‍ ടിവിയിലും ഭിത്തിയിലും ഫോട്ടോകളിലും രക്തം പറ്റിപ്പിടിച്ചിരിക്കുന്നതു കണ്ടതായി പൊലീസ് പറഞ്ഞു. രക്തം പുരണ്ട കോടാലിയും കണ്ടെത്തി. കൊലയ്ക്കു ശേഷം ശരീരം കോടാലി കൊണ്ടു പല ഭാഗങ്ങളാക്കി മുറിച്ചുമാറ്റിയെന്നാണു പൊലീസ് നിഗമനം.
https://www.facebook.com/Malayalivartha


























