തിരുവനന്തപുരത്ത് യുവതി ശരീരത്തില്‍ ആത്മഹത്യാകുറിപ്പെഴുതി വച്ചതിനു ശേഷം തൂങ്ങി മരിച്ചു

ആലുന്തറ മാമ്മൂട് അജി ഭവനില്‍ അഞ്ജുവാണ് ശരീരത്തില്‍ ആത്മഹത്യാകുറിപ്പെഴുതി വച്ചതിനു ശേഷം വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിയോടെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ അഞ്ജുവിനെ കണ്ടെത്തിയത്. ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യുവതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഡ്രൈവറായ ഭര്‍ത്താവ് അജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ടുവര്‍ഷം മുമ്പാണ് ഇവര്‍ പ്രണയിച്ച് വിവാഹിതരായത്. അജിയുടെ വഴിവിട്ട ബന്ധങ്ങളെച്ചൊല്ലി ഇരുവരും വഴക്കുകൂടുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
വെഞ്ഞാറമൂട് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ആത്മഹത്യക്കുറിപ്പ് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha