Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഗബ്രിയേലിനു പറ്റിയത് രണ്ടബദ്ധം, എടിഎംല്‍ വച്ച കാമറ എടുക്കാന്‍ മറന്നു, കേരളാ പോലീസും ഹൈടെക് ആണെന്ന് അറിഞ്ഞിരുന്നില്ല, രണ്ടു ദിവസം മുംബൈയില്‍ തങ്ങിയത് അബദ്ധമായി

13 AUGUST 2016 09:04 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ആല്‍ത്തറയിലെ എടിഎം മോഷണക്കേസില്‍ പ്രതി ഗബ്രിയേലിനെ പിടികൂടാന്‍ സഹായിച്ചത് എടിഎം ല്‍ മോഷ്ടാക്കള്‍ തന്നെ സ്ഥാപിച്ച കാമറ. എടിഎം കവര്‍ച്ചയ്ക്കിടെ സംഭവിച്ച രണ്ട് അബദ്ധങ്ങളാണു തട്ടിപ്പു നടന്ന എടിഎം പൊലീസ് കണ്ടെത്താനും താന്‍ അറസ്റ്റിലാകാനും കാരണമെന്നു ചോദ്യംചെയ്യലിനിടെ മരിയന്‍ ഗബ്രിയേല്‍ പോലീസിനോട് പറഞ്ഞു.

ആല്‍ത്തറയിലെ എടിഎം മുറിയില്‍ സ്ഥാപിച്ച ക്യാമറയും റൗട്ടറും തിരികെയെടുകാത്തിരുന്നതും പൊലീസ് ഇത്ര വേഗം പിന്തുടരുമെന്നു പ്രതീക്ഷിക്കാത്തതിനാല്‍ രണ്ടു ദിവസം കൂടി മുംബൈയില്‍ താമസിച്ചതും പിടിക്കപ്പെടാന്‍ കാരണമായതായി ഗബ്രിയേല്‍.

റുമേനിയയില്‍ നിന്ന് ഒരുമിച്ചു പദ്ധതിയിട്ടാണു സംഘം വിവിധ ദിവസങ്ങളിലായി മുംബൈയില്‍ എത്തിയത്. മുംബൈയില്‍ തട്ടിപ്പു നടത്തി പണം സമ്പാദിച്ചശേഷം മടങ്ങാനായിരുന്നു ആദ്യ പദ്ധതി.സമീപ രാജ്യമായ ബള്‍ഗേറിയയില്‍ നിന്നാണു ക്യാമറയും റൗട്ടറും വ്യാജ കാര്‍ഡുകളും വാങ്ങിയതെന്നും ഗബ്രിയേല്‍ പൊലീസിനോടു പറഞ്ഞു. മുംബൈയില്‍ ഉപയോഗിക്കാത്ത കാര്‍ഡുകള്‍ കൊണ്ടു നാട്ടില്‍ തിരിച്ചെത്തിയശേഷം ഇടപാടു നടത്താനായിരുന്നു പദ്ധതി.

എന്നാല്‍, അവിടത്തെ എടിഎമ്മുകളിലെ തിരക്കു കാരണം കേരളത്തിലേക്ക് എത്തുകയായിരുന്നു. തലസ്ഥാനത്തു നാലു ഹോട്ടലുകളിലായി തങ്ങി നഗരത്തിലെ അന്‍പതിലേറെ എടിഎമ്മുകള്‍ പരിശോധിച്ചു. ഇതില്‍ റൗട്ടര്‍ ഘടിപ്പിക്കാന്‍ ഏറ്റവും സൗകര്യം ആല്‍ത്തറയിലെ എടിഎമ്മില്‍ മാത്രമായിരുന്നു. ആദ്യം ഒരു ക്യാമറ സ്ഥാപിക്കുകയും പിറ്റേന്ന് ഇത് ഇളക്കിമാറ്റി മറ്റൊന്നു വയ്ക്കുകയും ചെയ്തു. ബാറ്ററിയുടെ ചാര്‍ജ് തീരുന്നതിനാല്‍ ഇങ്ങനെ ഒരാഴ്ചയ്ക്കിടെ മൂന്നുവട്ടം ക്യാമറ മാറ്റി വക്കുകയും ചെയ്തു.

ഒരിക്കലും പിടിക്കപ്പെടില്ലെന്ന് ഉറപ്പുള്ളതിനാലാണു മുഖം മറയ്ക്കാതെ എടിഎമ്മില്‍ പ്രവേശിച്ചത്. മടങ്ങാനുള്ള തിടുക്കത്തില്‍ ക്യാമറയും റൗട്ടറും തിരികെ എടുത്തിരുന്നെങ്കില്‍ ആല്‍ത്തറ എടിഎമ്മിലേക്കു മാത്രമായി പൊലീസിന്റെ ശ്രദ്ധ പതിയില്ലായിരുന്നു. പണം പിന്‍വലിച്ചതു മുംബൈയിലായതിനാല്‍ എസ്ബിഐയുടെ സെര്‍വര്‍ ഹാക്ക് ചെയ്തു പണം കവര്‍ന്നതാണെന്നും പതിവു പരാതികളുടെ കൂട്ടത്തില്‍ ഈ തട്ടിപ്പും മുങ്ങിപ്പോകുമായിരുന്നു.

ചോര്‍ത്തിയ വിവരങ്ങളുമായി ഫ്‌ലോറിന്‍ ഇയോണും ഗബ്രിയേലുമാണു മുംബൈയിലെത്തിയത്. മറ്റു രണ്ടുപേരില്‍ ഒരാള്‍ ചെന്നൈ വഴിയും രണ്ടാമന്‍ തിരുവനന്തപുരം വിമാനത്താവളം വഴിയും രാജ്യം വിട്ടു. മുംബൈയില്‍ വച്ചു 300 വ്യാജ കാര്‍ഡുകളുണ്ടാക്കി. ഇവ ഫ്‌ലോറിന്‍ ഇയോണും ഗബ്രിയേലും ചേര്‍ന്നു പങ്കിട്ടെടുത്തു. ഗബ്രിയേല്‍ പിടിയിലാകുന്നതിന്റെ തലേന്നു ഫ്‌ലോറിന്‍ വിദേശത്തേക്കു കടന്നു. ഫ്‌ലോറിന്‍ ഇയോണിന് ഈയിടെ ചെന്നൈയില്‍ നടന്ന എടിഎം തട്ടിപ്പില്‍ പങ്കുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. അവിടെ മൂന്നുപേര്‍ ഉള്‍പ്പെട്ട സംഘമായിരുന്നു സമാന രീതിയില്‍ റൗട്ടര്‍ സ്ഥാപിച്ചു തട്ടിപ്പിനു ശ്രമിച്ചത്. മുങ്ങിയ മൂന്നു പ്രതികള്‍ക്കായി ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

രണ്ടു നാള്‍ കൂടി തങ്ങിയിട്ടു പോകാമെന്ന ഗബ്രിയേലിന്റെ തീരുമാനമാണു വന്‍ തട്ടിപ്പുസംഘത്തിലെ ഒരാളെയെങ്കിലും അറസ്റ്റ് ചെയ്യാന്‍ കേരള പൊലീസിനു വഴിയൊരുക്കിയത്. മറ്റു രാജ്യങ്ങളില്‍ സംഘം തട്ടിപ്പു നടത്തിയതായി സംശയമുണ്ടെങ്കിലും ഇതു സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍പോളില്‍ നിന്നോ ഗബ്രിയേലില്‍ നിന്നോ പൊലീസിനു ലഭിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends