Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഫാത്തിമ സോഫിയ കൊലപാതകം: അമ്മയുടെ ഒറ്റയാള്‍ പോരാട്ടത്തിന് ഫലം കണ്ടു

13 AUGUST 2016 12:52 PM IST
മലയാളി വാര്‍ത്ത

പള്ളിക്കെട്ടിടത്തില്‍ കൊല്ലപ്പെട്ട കോയമ്പത്തൂര്‍ സ്വദേശി ഫാത്തിമ സോഫിയ സംഭവത്തില്‍ നാല് വൈദികര്‍ കീഴടങ്ങി. പാലക്കാട് ഡിവൈഎസ്പി ഓഫീസിലെത്തിയാണ് വൈദികര്‍ കീഴടങ്ങിയത്. 17 വയസുകാരിയായ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ വൈദികനെ രക്ഷിക്കാന്‍ കൊലപാതക വിവരം മറച്ചുവെച്ചതും പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതുമാണ് നാല് വൈദികര്‍ക്കെതിരായി ചുമത്തിയിരിക്കുന്ന കുറ്റം. പ്രതിസ്ഥാനത്തുള്ള കോയമ്പത്തൂര്‍ ബിഷപ്പ് ഒളിവിലാണെന്നും പാലക്കാട് പൊലീസ് പറയുന്നു. ആത്മഹത്യയായി എഴുതി തള്ളിയ കേസില്‍ ഫാത്തിമ സോഫിയയുടെ അമ്മ ശാന്തി റോസ്ലിന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് കൊലപാതകം വിവരം പുറത്തു കൊണ്ടുവന്നത്.
സോഫിയയുടെ ഘാതകന്‍ ഫാദര്‍ ആരോഗ്യ രാജിനെ പൊലീസ് 2015 ഡിസംബറില്‍ അറസ്റ്റ് ചെയ്‌തെങ്കിലും ഇപ്പോള്‍ ജാമ്യത്തില്‍ പുറത്താണ് ഇയാള്‍. കുറ്റവാളിയെ രക്ഷിക്കാന്‍ സഹായിക്കുകയും കുറ്റം മറച്ചുവെക്കുകയും ചെയ്ത വാളയാര്‍ ചന്ദ്രാപുരം സെന്റ്‌സിലാസ് പള്ളി വികാരി ഫാ. മതലൈമുത്തു, കോയമ്പത്തൂര്‍ കീട്ടൂര്‍ െ്രെകസ്റ്റ്കിങ് പള്ളിവികാരി ഫാ.കുളൈന്തരാജ്, കോയമ്പത്തൂര്‍ ബിഷപ്പ് ഹൗസ് വികാരികളായ ഫാ. ആരോഗ്യ സ്വാമി, ഫാ. മേല്‍ക്ക്യൂര്‍ എന്നിവരാണ് പാലക്കാട് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. കോയമ്പത്തൂര്‍ ബിഷപ്പ് തോമസ് അക്യുനസ് ഒളിവിലാണെന്ന് പാലക്കാട് പൊലീസ് പറയുന്നു.
2013 ജൂലൈ 23ന് ആണ് ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ഫാത്തിമ സോഫിയ (17) പാലക്കാട് ചന്ദര്രഗിരിയിലുള്ള സ്‌റ്റെന്‍സിലാസ് പള്ളി ബംഗ്ലാവില്‍ കൊല്ലപ്പെട്ടത്. പാലക്കാട് ശ്രീകൃഷ്ണ കോളേജില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയുമായി പരിചയമുണ്ടായിരുന്ന ഫാദര്‍ ആരോഗ്യരാജ് പള്ളി ബംഗ്ലാവില്‍ ആരുമില്ലായിരുന്ന സമയത്ത് പെണ്‍കുട്ടിയെ ഇവിടെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വികാരിയുടെ ലൈംഗിക പീഡന ശ്രമത്തെ ഫാത്തിമ സോഫിയ ശക്തമായി ചെറുത്തതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ കുറിച്ചറിഞ്ഞ കോയമ്പത്തൂര്‍ ബിഷപ്പും മറ്റ് നാല് വൈദികരും വികാരിയെ രക്ഷിക്കാന്‍ കുറ്റം മറച്ചുവെച്ചു. സഭാനിയമ പ്രകാരം മാത്രം വികാരിയെ ശിക്ഷാനടപടിക്ക് വിധേയനാക്കി കുറ്റം ഒളിപ്പിച്ചു. ആത്മഹത്യയായി പൊലീസ് ആദ്യം കേസ് എഴുതി തള്ളുകയും ചെയ്തു.
ഫാത്തിമ സോഫിയയുടെ അമ്മ ശാന്തി റോസ്ലിന്‍ എന്നാല്‍ ആത്മഹത്യാ വാദം അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു. ഒറ്റക്ക് മകളുടെ കൊലപാതകിയെ കണ്ടത്താന്‍ അവര്‍ പോരാട്ടം തുടര്‍ന്നു. ശാന്തിയുടെ അന്വേഷണത്തില്‍ ഫാദര്‍ ആരോഗ്യ രാജാണ് കുറ്റവാളിയെന്ന് മനസിലായി. ആരോഗ്യ രാജ് കുറ്റ സമ്മതം നടത്തുന്നതും മറ്റ് വികാരികള്‍ കൊലപാതകത്തെ കുറിച്ച് സംസാരിക്കുന്നതും മൊബൈലില്‍ പകര്‍ത്തി ശാന്തി റോസ്ലിന്‍ പൊലീസിന് തെളിവ് നല്‍കി. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് 2015 ഡിസംബറില്‍ ഫാദര്‍ ആരോഗ്യ രാജിനെ അറസ്റ്റ് ചെയ്തു.
ഇതോടെ സഭയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ശാന്തി റോസ്ലിനെ സഭ പുറത്താക്കി. എന്നാല്‍ തന്റെ മകളുടെ കൊലപാതകിയേയും കുറ്റം ഒളിപ്പിക്കാന്‍ കൂട്ടുനിന്നവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ഉറച്ച തീരുമാനത്തിലായിരുന്നും ഇവര്‍. അറസ്റ്റ് ചെയ്യപ്പെടുമെന്ന സാഹചര്യത്തില്‍ ബിഷപ്പടക്കം മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചു. കോടതിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ട് പിന്നീട് വിട്ട് നില്‍ക്കുകയും ചെയ്തു.
കേസന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി എം സുള്‍ഫിക്കറിന് നെയ്യാറ്റിന്‍കരയിലേക്ക് സ്ഥാനമാറ്റമായതോടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കണ്ട് പരാതി അറിയിക്കുകയായിരുന്ന റോസ്ലിന്‍. ഡിജിപി കേസില്‍ പ്രത്യേക താല്‍പര്യമെടുക്കുകയും സുള്‍ഫിക്കറോട് തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഡിജിപി ഇടപെട്ടതോടെ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. ഗത്യന്തരമില്ലെന്നായതോടെയാണ് വൈദികര്‍ കീഴടങ്ങിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends