അതിഥി സേവോ ഭവഃ ;എടിഎം തട്ടിപ്പുകാരനു വേണ്ടത് വിഐപി പരിഗണന, ഗബ്രിയേലിന്റെ മെനു പോലീസിനെ ഞെട്ടിച്ചു

എടിഎം തട്ടിപ്പു കേസില്‍ പോലീസിന്റെ പിടിയില്‍ കഴിയുന്ന റൊമേനിയന്‍ സ്വദേശി ഗബ്രിയേലിനു ആവശ്യങ്ങള്‍ നിരവധി. തിരുവനന്തപുരത്ത് വിവിധ എടിഎം കേന്ദ്രങ്ങളില്‍ നിന്ന് പണം തട്ടിയ കേസില്‍ മുംബൈയില്‍ നിന്നും അറസ്റ്റിലായതിനു ശേഷം പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഗബ്രിയേലിന്റെ ഭക്ഷണത്തിനും, താമസിക്കാനുമുള്ള മെനു പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. പണത്തട്ടിപ്പ് നടത്തി മുംബൈയിലെ എസി മുറിയില്‍ കഴിഞ്ഞിരുന്ന വിദേശിക്ക് വിഐപി പരിഗണന നല്‍കണമെന്നാണ് ഗബ്രിയേലിന്റെ ആവശ്യം.
കസ്റ്റഡിയിലിരിക്കെ കഴിക്കാന്‍ ചപ്പാത്തി നല്‍കിയപ്പോഴാണ് ഗബ്രിയേല്‍ തന്റെ ഭക്ഷണത്തിനുള്ള മെനു പോലീസിനോട് ആവശ്യപ്പെട്ടത്. കഴിക്കാന്‍ സാന്‍വിച്ചും ബര്‍ഗറും വേണം, കുടിക്കാന്‍ പെപ്സി, വലിക്കാന്‍ വിദേശ സിഗരറ്റ്. കിടക്കാന്‍ വൃത്തിയുളള മുറിയും ബാത്ത്റൂമും മാറി മാറി ധരിക്കാന്‍ ടീഷര്‍ട്ട് എന്നിവക്ക് പുറമെ സ്വതന്ത്രനായി നടക്കാന്‍ കൈയിലെ വിലങ്ങാഴിച്ചു മാറ്റണമെന്നും ഗബ്രിയേല്‍ ആവശ്യപെട്ടു.
കേരളത്തെ ഞെട്ടിച്ച പെരുംകളളന്‍ ബണ്ടി ചോര്‍ പൊലീസ് പിടിയിലായപ്പോള്‍ താമസിപ്പിച്ച എആര്‍ ക്യാബിലെ അതേ മുറിയില്‍ തന്നെയാണ് വിവിഐപി കളളന്‍ ഗബ്രിയേലിനും താമസിപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിലെത്തിയതു മുതല്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിലും വിവിഐപി പ്രതിയുടെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ച് കൊടുക്കാന്‍ കഴിയില്ലെന്ന് പൊലീസ് തീര്‍ത്ത് പറഞ്ഞതോടെ ഗബ്രിയേല്‍ അച്ചടക്കമുളള കളളനായി.
https://www.facebook.com/Malayalivartha























