ലഗേജില്‍ ബോംബ്, നെടുമ്പാശ്ശേരിയില്‍ യാത്രക്കാരന്‍ അറസ്റ്റിലായത് ബാഗില്‍ ബോംബുണ്ടെന്ന് തമാശ പറഞ്ഞതിന്

എയര്‍ ഏഷ്യ വിമാനത്തില്‍ ക്വാലലംപുരിലേക്ക് പോകാന്‍ എത്തിയ കോലഞ്ചേരി സ്വദേശിയുടെ കൈവശം അനുവദനീയമായതിലും അധികം ലഗ്ഗേജ് കണ്ടതിനെ തുടര്‍ന്ന് ലഗ്ഗേജ് ഒഴിവാക്കാന്‍ വിമാന ജീവനക്കാരി ആവശ്യപ്പെട്ടു. നടപടിയില്‍ ക്ഷുഭിതനായ യാത്രക്കാരന്‍ ലഗേജില്‍ ബോംബാണെന്ന് ജീവനക്കാരിയോട് പറഞ്ഞു.
കേട്ടപാതി ജീവനക്കാരി സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവാവിനെ അറസ്റ്റു ചെയ്തു.
കോലഞ്ചേരി സ്വദേശി കൃഷ്ണകുമാറാണ് ഇന്നലെ വിമാനത്താവളത്തില്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത്.
സംഭവത്തില്‍ കൃഷ്ണകുമാറിനെ അറസ്റ്റു ചെയ്ത് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് ലഗേജില്‍ ബോംബ് ഇല്ലെന്നു മനസിലായത്. തുടര്‍ന്ന് കൃഷ്ണകുമാറിനെതിരെ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ബന്ധത്തിന്റെ പേരില്‍ മലയാളികളെപ്പറ്റി അന്വേഷണം നടക്കുന്നതിനിടയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇത്തരം തമാശക്കളിക്കു നിന്നതാണ് കൃഷ്ണകുമാറിന് വിനയായത്.
https://www.facebook.com/Malayalivartha























