ഉമ്മന്‍ ചാണ്ടിയുടെ 'അവതാരം' പിടിയില്‍, പണം തട്ടിപ്പ് നടത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

അവതാരങ്ങള്‍ നാട്ടില്‍ വിലസുന്ന കാര്യം മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ തന്നെ പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മന്ത്രി സ്ഥാനമൊഴിഞ്ഞിട്ടും അവതാരങ്ങള്‍ വിട്ടുപോവാത്തത് മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കാണ്. മന്ത്രിയുടെ ബന്ധുവാണെന്ന പേരില്‍ ചിട്ടി തട്ടിപ്പു നടത്തിയ കേസില്‍ കടവന്ത്രയില്‍ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു.
കലൂര്‍ കതൃക്കടവ് റോഡില്‍ ധനുഷ്‌കോടി കുറീസ് നടത്തുകയായിരുന്ന കോലഞ്ചേരി കിങ്ങിണിമറ്റം സ്വദേശിനി ജിന്‍സി ചാക്കപ്പനെയാണു കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ലെനിന്‍ മാത്യു ഉമ്മന്‍ചാണ്ടിയുടെ അടുത്ത ബന്ധുവാണെന്നു പരിചയപ്പെടുത്തിയാണ് ജിന്‍സി ചിട്ടിയില്‍ ആളെ ചേര്‍ത്തിരുന്നത്. ചിട്ടിപ്പണം കൈക്കലാക്കാനായിരുന്നു ജിന്‍സിയുടെയും ലെനിന്റേയും പദ്ധതി. 2012 മുതല്‍ അടിമാലി, രാജക്കാട്, മുളന്തുരുത്തി എന്നിവിടങ്ങളില്‍ ചിട്ടി നടത്തി ഇവര്‍ മുങ്ങിയതായി പരാതിയുണ്ട്. ഇതേ കേസില്‍ മുളന്തുരുത്തി പൊലീസിലും ഇവര്‍ക്കെതിരെ കേസുണ്ട്.
https://www.facebook.com/Malayalivartha























