സ്വാതന്ത്ര്യ ദിനാഘോഷം പ്രമാണിച്ച് ബി.എസ്.എന്‍.എലില്‍ നിന്ന് ഇന്നും എല്ലാ കോളുകളും സൗജന്യം

സ്വാതന്ത്ര്യ ദിനാഘോഷം പ്രമാണിച്ച് ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണുകളില്‍ നിന്ന് ഇന്ന് രാജ്യത്തെ ഏത് മൊബൈല്‍, ലാന്‍ഡ്‌ലൈന്‍ നമ്പറിലേക്കും സൗജന്യമായി വിളിക്കാം. എത്ര നേരം വേണമെങ്കിലും സംസാരിക്കാം. ഞായറാഴ്ചകളില്‍ ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണുകളില്‍ നിന്നുള്ള അണ്‍ലിമിറ്റഡ് സൗജന്യ കോള്‍ ഓഫറിനു പുറമേയാണ് ഇന്നത്തെ സ്വാതന്ത്ര്യദിന ഓഫര്‍. എല്ലാദിവസവും രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ ഏഴു വരെ ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണുകളില്‍ നിന്നുള്ള അണ്‍ലിമിറ്റഡ് സൗജന്യ കോള്‍ ഓഫറും ഇപ്പോള്‍ നിലവിലുണ്ട്.
57 ശതമാനം മാര്‍ക്കറ്ര് വിഹിതവുമായി ഇന്ത്യയിലെ ലാന്‍ഡ് ഫോണ്‍ വിഭാഗത്തില്‍ ഇപ്പോഴും ബി.എസ്.എന്‍.എല്‍ തന്നെയാണ് മുന്നില്‍. മൊബൈല്‍ ഫോണുകളുടെ അപ്രമാദിത്യം മൂലം ജനങ്ങള്‍ ലാന്‍ഡ് ഫോണുകളില്‍ നിന്ന് അകലുന്നതു തടയുന്നത് ലക്ഷ്യമിട്ടാണ് സൗജന്യ കോള്‍ ഓഫറുകള്‍ ബി.എസ്.എന്‍.എല്‍ വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ 1.43 കോടി ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എലിനുണ്ട്. പുതുതായി ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ നേടുന്നവര്‍ക്ക് ആദ്യ മാസത്തേക്ക് 49 രൂപ മാത്രമാണ് പ്രതിമാസ വാടക. തുടര്‍ന്നുള്ള ഏറ്റവും കുറഞ്ഞ മാസവാടക 99 രൂപയാണ്.
https://www.facebook.com/Malayalivartha























