എല്ലാ ജില്ലയിലും ഡീ അഡിക്ഷന്‍ സെന്റര്‍ തുടങ്ങുമെന്ന് മന്ത്രി

മദ്യത്തില്‍നിന്നും ലഹരിയില്‍നിന്നും ആളുകളെ മോചിപ്പിക്കാന്‍ എല്ലാ ജില്ലയിലും ഡീ അഡിക്ഷന്‍ സെന്റര്‍ തുടങ്ങുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ആല്‍ക്കഹോളിക്‌സ് അനോണിമസ് കേരള റീജണല്‍ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മദ്യത്തേക്കാള്‍ അപകടമായ മയക്കുമരുന്നിന്റെ ഉപയോഗവും വ്യാപകമാണെന്ന് മന്ത്രി പറഞ്ഞു. മലബാര്‍പാലസില്‍ രണ്ട് ദിവസമായി നടന്ന കണ്‍വന്‍ഷനില്‍ അറുനൂറോളംപേര്‍ പങ്കെടുത്തു.മദ്യാസക്തരുടെ കുടുംബാംഗങ്ങളുടെ കൂട്ടായ്മയും സംഘടിപ്പിച്ചു. 'അല്‍-അനോണ്‍' എന്ന ഫാമിലി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി.
https://www.facebook.com/Malayalivartha























