സ്വകാര്യ ആശുപത്രികളിലെ ഫീസ് ഏകീകരിക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ ചെലവ് ഇഷ്ടമുള്ളതുപോലെ ഈടാക്കുന്നതു നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചികില്‍സ ചെലവ് ഏകീകരിക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം.
ഒരേ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അടുത്തടുത്തുള്ള ആശുപത്രികളില്‍ ഒരേ ചികില്‍സയ്ക്കു തന്നെ വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. രണ്ടു ലക്ഷം മുതല്‍ 12 ലക്ഷം വരെയാണ് ഇത്തരത്തില്‍ ഒരേ ചികില്‍സയ്ക്കു തന്നെ വാങ്ങുന്നത്. അതേസമയം ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഏകപക്ഷീയമായ നടപടി ഉണ്ടാകില്ല. സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളെ എയിംസ് നിലവാരത്തിലേക്ക് ഉയര്‍ത്താനും മറ്റ് ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി സൗകര്യങ്ങള്‍ ഒരുക്കാനും നടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു.
https://www.facebook.com/Malayalivartha























