മുത്തച്ഛന്റെ മരണത്തിനു നാട്ടിലെത്തിയ മലയാളി ഡോക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു

മുത്തച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി ഡോക്ടറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് യുവ വനിതാ ഡോക്ടറും വീട്ടുജോലിക്കാരിയും മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കോയമ്പത്തൂര്‍ കര്‍പ്പഗം കോളേജിന് സമീപം ഡിവൈഡറില്‍ തട്ടിമറിഞ്ഞായിരുന്നു അപകടം.
കുറവിലങ്ങാട് കുര്യനാട് പാണ്ടിയമ്മാക്കല്‍ ഡോ. സ്റ്റാന്‍ലി സെബാസ്റ്റ്യന്റെ ഭാര്യ ഡോ. ലവീന (27) ഒപ്പമുണ്ടായിരുന്ന ഇവരുടെ വീട്ടുജോലിക്കാരി സുനിത (35) എന്നിവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha























