ഋഷിരാജ് സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ ട്രോളന്‍മാരുടെ പരിഹാസം

സോഷ്യല്‍ മീഡിയയില്‍ ഋഷിരാജ് സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ ട്രോളന്‍മാരുടെ പരിഹാസം. പതിനാല് സെക്കന്റ് പെണ്‍കുട്ടികളെ നോക്കിയാല്‍ കേസെടുക്കാമെന്ന എന്ന പ്രസ്താവനക്കെതിരെയാണ് പരിഹാസം. പതിനാലാം സെക്കന്റില്‍ കണ്ണടച്ച് നോക്കാമോ എന്നാണ് ട്രോളന്‍മാരുടെ പരിഹാസം. പെണ്ണ് കാണാന്‍ പോയി പെണ്‍കുട്ടിയെ പതിനാല് സെക്കന്റ് നോക്കിപ്പോയതിന്റെ പേരില്‍ ജയിലിലായിപ്പോയ യുവാവിന്റെ കഥനകഥയും ട്രോളന്‍മാര്‍ അവതരിപ്പിക്കുന്നു.
ഹെല്‍മറ്റ് വച്ചാല്‍ കണ്‍സഷന്‍ കിട്ടുമോ എന്നും ചില ട്രോളന്‍മാര്‍ പരിഹാസ രൂപേണ ചോദിക്കുന്നു. ജയിലില്‍ പീഡനവീരന്റെയും കൊലപാതകിയുടെയും കള്ളന്റെയും നടുക്കിരിക്കുന്ന പതിനാല് സെക്കന്റ് നോക്കിയ യുവാവിന്റെയും ചിത്രം ട്രോളിലുണ്ട്.
പതിനാല് സെക്കന്റ് നോക്കുന്നേുണ്ടോ എന്നറിയാന്‍ പെണ്‍കുട്ടിയും പതിനാല് സെക്കന്റ് തിരിച്ച് നോക്കണം. അങ്ങനെയെങ്കില്‍ പെണ്‍കുട്ടിക്കെതിരെയും കേസെടുക്കുമോ എന്നാണ് ചില ട്രോളന്‍മാരുടെ സംശയം. പതിനാല് സെക്കന്റ് നോക്കിയതിന് യുവാക്കള്‍ ജയിലില്‍ പോകുന്ന കാലഘട്ടത്തില്‍ പീഡനക്കേസിലെ പ്രതികള്‍ ഒളിവില്‍ പോകുന്നതിന്റെ വൈരുദ്ധ്യവും ട്രോളന്‍മാരും ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha