പ്രണയം കലഹത്തിലായി, വേര്‍പിരിഞ്ഞു, പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് പക വീട്ടിയത് നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച്

കോട്ടയം അതിരമ്പുഴയില്‍ നിന്നുമാണ് പ്രണയ തകര്‍ച്ചയെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയോടുള്ള പ്രതികാരമായി പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ വാട്സ്ആപ്പിലൂടെ കാമുകന്‍ പ്രചരിപ്പിച്ചത്. കോട്ടയം അതിരമ്പുഴ കീഴേടത്ത് പ്രിന്‍സ് പീറ്ററാണ് (20) പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് പോലീസിന്റെ പിടിയിലാണ് പ്രിന്‍സ്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതലേ ഇരുവരും പ്രണയത്തിലായിരുന്നു. സാഹചര്യം ഒരുക്കി പ്രിന്‍സ് പെണ്‍കുട്ടിയെ വിവിധ ഇടങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഈ സമയത്ത് പെണ്‍കുട്ടി അറിയാതെ ഒളി ക്യാമറയിലൂടെ നഗ്ന ദൃശ്യങ്ങള്‍ പ്രിന്‍സ് പകര്‍ത്തിയിരുന്നു.
ഇടക്കാലത്തു പെണ്‍കുട്ടി പ്രിന്‍സുമായി അകന്നതോടെ പ്രിന്‍സിനു വൈരാഗ്യം തോന്നിയതാണ് ദൃശ്യങ്ങള്‍ വാട്സ്ആപ്പ് വഴി പ്രചരിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.ലൈംഗീക ദൃശ്യങ്ങള്‍ പ്രചരിക്കുന്ന കാര്യം ബന്ധുക്കള്‍ വഴി വീട്ടുകാര്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് പ്രിന്‍സിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha