ഇന്ന് ചിങ്ങം ഒന്ന്: ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷത്തെ വരവേല്‍ക്കാനായി മലയാളികള്‍ ഒരുങ്ങി

കാര്‍ഷിക സംസ്കാരത്തിന്റേയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ഒരു പൊന്നിന് ചിങ്ങം കൂടി പിറന്നു. വറുതികള്‍ക്ക് വിട ചൊല്ലി ചിങ്ങ പൊന്‍ പുലരി ആഗതമായ്. ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു.
കള്ളക്കര്‍ക്കിടകം മാറി കര്‍ഷകന്റെ ഉണര്‍ത്തു പാട്ടാണ് ചിങ്ങപ്പുലരി. പൂവിളികള്‍ ഉയരുന്ന കാലം കൂടിയാണ് ചിങ്ങം. കഴിഞ്ഞ തവണത്തേക്കാള്‍ അല്പം കൂടി വൈകിയാണ് ഇത്തവണ പൂവിളി എത്തുന്നത്. പക്ഷേ കുട്ടികള്‍ക്ക് ഇത് ആഘോഷക്കാലവുമാണ്. കാരണം ഇത്തവണ ഓണം എത്തുന്നത് പരീക്ഷാച്ചൂടും കഴിഞ്ഞാണ്. കഴിഞ്ഞ തവണത്തെ പോലെ പരീക്ഷയെ പേടിച്ച് കഴിയേണ്ട.
പഴയ കാര്‍ഷിക സമൃദ്ധി ഇന്നില്ല. എല്ലാം കടകളില്‍ സുലഭമാണ്. അന്യസംസ്ഥാന പച്ചക്കറികളുടെ രൂപത്തില്‍. നെല്‍പ്പാടങ്ങളിലെ വരമ്പുകളില്‍ പൂവിളി ഉയരാറായിട്ടുണ്ട്. പിന്നാലെ അത്തച്ചമയവും ആയി. പിന്നെ പത്തിന് പൊന്നോണവും വന്നെത്തും. അതായത് ഇനിയങ്ങോട്ട് ഉത്സവത്തിന്റെ പൊന്നിന് പൂക്കാലം വരവായി.
അറയും പറയും നിറയുന്ന പൊന്നിന് ചിങ്ങമാസത്തില്‍ പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഒരു പുതുവര്‍ഷത്തെ നമുക്കു വരവേല്‍ക്കാം!!
https://www.facebook.com/Malayalivartha