Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കൊച്ചിയിലെ നിശാപാര്‍ട്ടിയില്‍ സിനിമാതാരത്തിന്റെ പങ്കാളിത്തം പോലീസ് അന്വേഷിക്കുന്നു, റെയ്ഡ് അറിഞ്ഞ നടിമാര്‍ മുങ്ങി!

17 AUGUST 2016 10:38 AM IST
മലയാളി വാര്‍ത്ത

കൊച്ചിയിലെ നഗരപ്രാന്തത്തിലുള്ള ദ്വീപില്‍ നിശാപാര്‍ട്ടി നടത്താന്‍ നേതൃത്വം നല്‍കിയത് മലയാളസിനിമയിലെ പ്രമുഖ താരമാണെന്നു പോലീസിന് സൂചന ലഭിച്ചു. മുമ്പും ഇത്തരം പാര്‍ട്ടികളിലെ നടന്റെ സാന്നിധ്യമാണ് അന്വേഷണം ഇയാളിലേക്ക് കേന്ദ്രീകരിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ദ്വീപിലെ റിസോര്‍ട്ടില്‍ വൈകുന്നേരം ആറിന് മണ്‍സൂണ്‍ നൈറ്റ് എന്ന പേരിലാണ് നിശാപാര്‍ട്ടി നടത്തിയത്. ഡിജെ പാര്‍ട്ടി കഴിഞ്ഞു ഫാഷന്‍ ഷോ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് ഷാഡോ പോലീസ് എത്തുകയും പരിശോധന നടത്തുകയുമായിരുന്നു. സംഭവത്തില്‍ ഡിജെ ഇവാന്‍ ജോണിന്റെ ബാഗില്‍നിന്ന് 20 ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. പോലീസിന് ലഭിച്ച രഹസ്യാന്വേഷണത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്.
1500 രൂപയായിരുന്നു പാര്‍ട്ടിയില്‍ പങ്കെടുക്കാനായി സംഘാടകര്‍ ഈടാക്കിയിരുന്നത്. വിശദമായ പരിശോധന നടത്തിയശേഷം മാത്രമായിരുന്നു ആളുകളെ കടത്തിവിട്ടിരുന്നത്. മുമ്പ് കൊച്ചിയില്‍ നടന്ന ചില പാര്‍ട്ടികള്‍ പോലീസ് റെയ്ഡില്‍ അവസാനിച്ചിരുന്നതിനാല്‍ മൊബൈല്‍ അടക്കമുള്ളവ വാങ്ങിവച്ചശേഷമായിരുന്നു സന്ദര്‍ശകരെ പ്രവേശിപ്പിച്ചത്. മുമ്പും നിരവധി ആരോപണങ്ങള്‍ കേട്ടിരുന്ന നടനെ ഉന്നതബന്ധങ്ങളാണ് പലപ്പോഴും രക്ഷിച്ചത്. ഇത്തവണയും റെയ്‌ഡോടെ കേസ് തീര്‍ന്നേക്കാനാണ് സാധ്യത.
കായല്‍ മാര്‍ഗം മദ്യവും മയക്കുമരുന്നും എത്തിക്കാന്‍ പദ്ധതിയിട്ടിരിന്നെങ്കിലും പോലീസ് നേരത്തെ എത്തിയതിനാല്‍ സംഘാടകര്‍ക്ക് ഇതിനായില്ല. പരിശോധന വിവരം പുറത്തായതോടെ പരിപാടിക്കെത്താന്‍ പ്ലാന്‍ ചെയ്തിരുന്ന സിനിമ നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുകയായിരുന്നു. അതേസമയം, ഓണത്തോടനുബന്ധിച്ച് കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ നടത്താനിരുന്ന വന്‍ പാര്‍ട്ടിയുടെ റിഹേഴ്‌സലാണ് ശനിയാഴ്ച്ച നടന്നതെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം. മുന്‍കാലങ്ങളില്‍ നിരവധി തവണ ഇത്തരം പാര്‍ട്ടികള്‍ നടത്തിയതിന് കുപ്രസിദ്ധമാണ് ഈ ഹോട്ടല്‍. അതേസമയം, നിശാപാര്‍ട്ടി നടത്തിയ റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ കേസെടുത്തു. ഹോട്ടലില്‍ മയക്കുമരുന്നു ഉപയോഗിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തുവെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends