Widgets Magazine
31
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

14 സെക്കന്റ് അല്ല, എങ്ങനെ നോക്കി എന്നതാണു പ്രധാനം: ഋഷിരാജ് സിങ്

17 AUGUST 2016 01:20 PM IST
മലയാളി വാര്‍ത്ത

ഉദ്ദേശിച്ചത് അങ്ങനല്ല. വിവാദം ആക്കുന്നവര്‍ കാര്യം ഗ്രഹിക്കുന്നില്ല. 14 സെക്കന്റ് വിവാദത്തില്‍ വിശദീകരണവുമായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്. എത്ര സമയം എന്നല്ല, സ്ത്രീയെ ഏതു രീതിയില്‍ നോക്കി എന്നതാണു പ്രധാനം എന്നാണു വിശദീകരണം. പ്രമുഖ ദിനപത്രങ്ങളില്‍ എഴുതിയ ലേഖനത്തിലാണു ഋഷിരാജ് സിംഗ് നിലപാട് വ്യക്തമാക്കുന്നത്.
14 സെക്കന്റി തുടര്‍ച്ചയായി സ്ത്രീയെ നോക്കിയാല്‍ കേസെടുക്കാമെന്നായിരുന്നു ഋഷിരാജ് സിങിന്റെ പ്രസ്താവന. 14 സെക്കന്‍ഡ് എന്ന പ്രയോഗത്തില്‍ തൂങ്ങിയായിരുന്നു വിമര്‍ശനമത്രയും. സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞു. പ്രതികരണവുമായി മന്ത്രി ഇ.പി ജയരാജന്‍ കൂടി എത്തിയതോടെ രംഗം കൊഴുത്തു. 14 സെക്കന്റ് നോട്ടത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് ലേഖനത്തിലൂടെ മറുപടി നല്‍കുകയാണ് ഋഷിരാജ് സിംഗ്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ നിര്‍ദേശങ്ങളുടെ ചുവടുപിടിച്ചായിരുന്നു പ്രസംഗം. ലൈംഗിക ചുവയോടെ ഒരാള്‍ നോക്കിയെന്നു സ്ത്രീ പരാതിപ്പെട്ടാല്‍ കേസെടുക്കാം. ഒരു നിമിഷത്തെ നോട്ടം പോലും കേസെടുക്കാന്‍ മതിയായ കാരണമാണ്. എത്ര സമയം നോക്കി എന്നല്ല, ഏത് രീതിയില്‍ നോക്കി എന്നതാണ് പ്രധാനം.
ഈ നിയമത്തെ കുറിച്ച് സ്ത്രീകളേയും പുരുഷന്മാരേയും ബോധവാന്മാരാക്കാനാണ് ഉദ്ദേശിച്ചതെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. നിയമത്തില്‍ 14 നിമിഷം എന്ന് കൃത്യമായി പറയുന്നില്ലെങ്കിലും, വര്‍മ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഈ പരാമര്‍ശമുണ്ടെന്നാണ് ഋഷിരാജ് സിംഗിന്റെ വാദം.
പ്രസംഗം വളച്ചൊടിച്ച് പരിഹസിക്കുന്നവരുടെ മനോഭാവത്തിലെ ആശങ്ക കൂടി വ്യക്തമാക്കിയാണ് ഋഷിരാജ് സിംഗ് ലേഖനം അവസാനിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മനുഷ്യക്കടത്ത് കേസില്‍ തൃശൂരിലെ കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി  (2 hours ago)

ഹണി ട്രാപ്പിലൂടെ കോടികള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ ദമ്പതികളായ പ്രതികള്‍ക്ക് ജാമ്യം  (2 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികളും സുഹൃത്തുക്കളും പിടിയില്‍  (3 hours ago)

മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനം  (3 hours ago)

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് : രകേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയേയും ഛത്തീസ്ഗഢ് സര്‍ക്കാരിനെയും അറിയിക്കാന്‍ മുഖ്യമന്ത്രി ഇനിയും വൈകരുതെന്ന് വി.ഡി. സതീശന്‍  (4 hours ago)

ഓഗസ്റ്റ് 15നാണ് അമ്മയുടെ തിരഞ്ഞെടുപ്പ്: പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ സ്ത്രീകള്‍ വരട്ടെയെന്ന് സലിം കുമാര്‍  (4 hours ago)

അസര്‍ബൈജാനെ ചിതറിച്ച് ഇന്ത്യ....അര്‍മേനിയന്‍ ആയുധപ്പുര നിറച്ചു  (5 hours ago)

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം  (5 hours ago)

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..  (5 hours ago)

നഴ്‌സിംഗ് കഴിഞ്ഞവരാണോ? എങ്കിൽ ഇതാ ജോലി !!  (5 hours ago)

ജയ്ശ്രീറാം വിളിച്ച് കോടതി വളഞ്ഞ് ഒരുകൂട്ടം സ്ത്രീകള്‍ ; കന്യാസ്ത്രീകളെ വിടരുതെന്ന് കൊലവിളി  (5 hours ago)

അമ്മയെ പഴയ രീതിയിലാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് നടന്‍ ദേവന്‍  (6 hours ago)

കേരളത്തില്‍ ബിജെപി തീര്‍ന്നു ; നസ്രാണികളുടെ വോട്ടുകിട്ടില്ല  (6 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി അദ്ധ്യാപികയുടെ അശ്‌ളീല വീഡിയോ കോള്‍  (6 hours ago)

തുടര്‍ ഭൂചലനങ്ങളും സുനാമിയും ; കംചത്ക ദ്വീപ് നെടുകെ പിളര്‍ന്നു  (6 hours ago)

Malayali Vartha Recommends