Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ വനിതാ കണ്ടക്ടറെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

19 AUGUST 2016 07:39 AM IST
മലയാളി വാര്‍ത്ത

ചവറ കോയിവിളയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറായ ഭാര്യയെ കുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ കണ്ടക്ടറായിരുന്ന ടോമി ടി യാര്‍ലിയാണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ബാബു വല്ലരിയാനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ഡ്യൂട്ടി കഴിഞ്ഞത്തിയ ടോമിയെ ഭര്‍ത്താവ് ബാബു ചവറ കെഎംഎംഎല്‍ ജംഗഷനില്‍ പോയി കൂട്ടികൊണ്ട് വരികയായിരുന്നു. ടോമിയുടെ സഹോദരിയുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് ഇന്ന് നടക്കാനിരിക്കെയായിരുന്നു കൊലപാതകം.
മുമ്പും പല തവണ ദമ്പതികള്‍ തമ്മില്‍ വഴക്ക് നടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ ശേഷം ബാബു അയല്‍ വീട്ടില്‍ താമസിക്കുന്ന മാതൃസഹോദരിയുടെ വീട്ടില്‍ പോയി ടോര്‍ച്ച് വാങ്ങിയിരുന്നു. ഇത് തിരിച്ചു വാങ്ങാനായി രാവിലെ വീട്ടിലെത്തിയ സ്ത്രീ വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ജനലില്‍ കൂടി നോക്കിയപ്പോഴാണ് ബാത്ത് റൂമിന് സമീപം രക്തം തളം കെട്ടി കിടക്കുന്നത് കണ്ടത്.
തുടര്‍ന്ന് നാട്ടുകാരെത്തി പൊലീസില്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് തെക്കുംഭാഗം പൊലീസെത്തി വീട് തുറന്നു പരിശോധിച്ചപ്പോഴാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ ടോമിയെയും, സമീപം അവശനിലയില്‍ ബാബുവിനെയും കണ്ടത്. വിദേശത്തായിരുന്ന ബാബു നാട്ടിലെത്തിയിട്ട് ഏഴു മാസമായി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പുതിയ വീടു വച്ച് രണ്ട് ആണ്‍മക്കളടങ്ങുന്ന കുടുംബം താമസമായത്. 2007ല്‍ പഞ്ചായത്തംഗത്തെ കുത്തി പരുക്കേല്‍പ്പിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ബാബു.
ബാബുവിനെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്കും ടോമിയുടെ മൃതദേഹം കരുനാഗപ്പളളി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends