Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷ വിവാദം; മലബാര്‍ ഗോള്‍ഡിനെ വിമര്‍ശിച്ചും തിരുത്തിയും കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

19 AUGUST 2016 10:51 AM IST
മലയാളി വാര്‍ത്ത

പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിനെ വിമര്‍ശിച്ച് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പിന്‍വലിച്ചതിനു പിന്നില്‍ അദ്ദേഹത്തിന്റെ ഇരട്ടത്താപ്പാണെന്ന് വിമര്‍ശനം. മോഡിയുടെ ഇഷ്ടക്കാരന്‍ വിവാദത്തില്‍ ഉള്‍പ്പെടാതിരിക്കാനാണ് പോസ്റ്റ് പിന്‍വലിച്ചതെന്നാണ് വ്യക്തമാകുന്നത്. 

നേരത്തെ പാകിസ്താന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മലബാര്‍ ഗോള്‍ഡ് പ്രഖ്യാപിച്ച ഓഫറുകളെ വിമര്‍ശിച്ചുകൊണ്ട് കെ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ജ്വല്ലറിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ കമ്പനി പുനഃപരിശോധിക്കണമെന്നു ആവശ്യപ്പെട്ട് സുരേന്ദ്രന്‍ പോസ്റ്റ് ചെയ്ത കുറിപ്പിനു താഴെ ചിലര്‍ മലബാര്‍ ഗോള്‍ഡിനെ രാജ്യദ്രോഹികളെന്നു വരെ മുദ്രകുത്തി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യയുടെ സ്വാതന്ത്യദിനത്തിനു മുമ്പ് പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മലബാര്‍ ഗോള്‍ഡ് തുടക്കം കുറിച്ചതിനെ മറ്റു ബിജെപി നേതാക്കളും വിമര്‍ശിച്ചിരുന്നു. 

എന്നാല്‍ വിവാദം കത്തി നില്‍ക്കുന്നതിനിടെയാണ് കെ സുരേന്ദ്രന്‍ പോസ്റ്റ് പിന്‍വലിച്ചത്. ജ്വല്ലറിയുടെ പ്രമോഷനു വേണ്ടിയാണ് ഇത്തരത്തിലൊരു ഓഫര്‍ മലബാര്‍ ഗോള്‍ഡ് മുന്നോട്ട് വച്ചതെന്നും. രാജ്യാന്തര തലത്തില്‍ വേരുകളുള്ള സ്ഥാപനത്തിന്റെ പാകിസ്താന്‍ ഉപയോക്താക്കള്‍ക്കായി മാത്രമാണ് പാകിസ്താന്‍ സ്വാതന്ത്ര്യദിന ക്വിസും പ്രത്യേക ആനുകൂല്യങ്ങളുമൊക്കെ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നുമുള്ള ജ്വല്ലറിയുടെ വിശദീകരണത്തില്‍ തൃപ്തിയുണ്ടെന്നറിയിച്ചായിരുന്നു സുരേന്ദ്രന്റെ പിന്മാറ്റം. ചില സുഹൃത്തുക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പോസ്റ്റു പിന്‍വലിക്കുന്നതെന്നും അന്ന് സുരേന്ദ്രന്‍ വിശദീകരിച്ചിരുന്നു. 

എന്നാല്‍ അദ്ദേഹത്തിന്റെ വിശദീകരണം പച്ചക്കള്ളമാണെന്നും പോസ്റ്റ് പിന്‍വലിക്കാനുള്ള യഥാര്‍ത്ഥ കാരണം യുഎഇ എക്‌സ്‌ചേഞ്ചിന്റെ പാകിസ്താന്‍ സ്വാതന്ത്ര്യദിനാഘോഷ ചിത്രങ്ങള്‍ പുറത്തുവന്നതാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇഷ്ടക്കാരനായ യുഎഇ എക്‌സ്‌ചേഞ്ച് മേധാവി സുധീര്‍ ഷെട്ടിയും അദ്ദേഹത്തിന്റെ ജീവനക്കാരും പാകിസ്താന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. 

സുധീര്‍ ഷെട്ടി ബിജെപിക്കും കേന്ദ്രസര്‍ക്കാറിനും ഏറെ പ്രിയങ്കരനാണെന്നതു മാത്രമല്ല നരേന്ദ്ര മോഡി യുഎഇയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് ആവശ്യമായ എല്ലാ സഹായവും ഒരുക്കി സ്വീകരിക്കാന്‍ മുന്‍കൈ എടുത്തതും ഷെട്ടിയുടെ യുഎഇ എക്‌സ്‌ചേഞ്ചായിരുന്നു. അതുകൊണ്ടു തന്നെ സുരേന്ദ്രന്റെ പോസ്റ്റിനെ പിന്‍പറ്റി പാകിസ്താന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളെ ആക്രമിക്കുമ്പോള്‍ അതിന്റെ കുന്തമുന സുധീര്‍ ഷെട്ടിയിലേക്കും നീണ്ടേക്കാം എന്ന മുന്‍കാഴ്ചയാണ് പോസ്റ്റ് അപ്രത്യക്ഷമായതിനു പിന്നിലെന്ന് വ്യക്തം. മോഡിയുടെ അടുപ്പക്കാരനെ വിമര്‍ശനത്തിന് വിട്ടുകൊടുക്കാന്‍ താന്‍ കാരണമായേക്കും എന്ന് ബോധ്യമായതോടെയാണ് സുരേന്ദ്രന്‍ പോസ്റ്റ് പിന്‍വലിച്ചത്. 

ഇതിനിടെ, പാകിസ്താന്റെ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട ഓഫറുകള്‍ പ്രഖ്യാപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റും ഫോട്ടോയും ഇന്ത്യയില്‍ കാണാത്ത വിധം നീക്കം ചെയ്തു മലബാര്‍ ഗോള്‍ഡ് തടിതപ്പുകയും ചെയ്തു. എട്ടുലക്ഷത്തിലേറെപ്പേര്‍ ലൈക്ക് ചെയ്തിട്ടുള്ള ഫേസ്ബുക്ക് പേജിലാണ് ഓഫറിന്റെ കാര്യം പറഞ്ഞിരുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തെക്കുറിച്ചു പരാമര്‍ശമൊന്നും കാണാതിരിക്കുകയും ഇന്ത്യയില്‍ നിന്നുള്ള കമ്പനിയായിട്ടു പോലും പാകിസ്താന്റെ സ്വാതന്ത്ര്യദിനത്തിനു മാത്രമായി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതിനെ സോഷ്യല്‍മീഡിയയില്‍ വിചാരണക്ക് വിധേയമാക്കിയിരുന്നു. കൂടാതെ ഇക്കാര്യത്തില്‍ പ്രതിഷേധിച്ച് മലബാര്‍ ഗോള്‍ഡിന്റെ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച് ഇടപാടുകാര്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. പല ഉപയോക്താക്കളും മലബാര്‍ ഗോള്‍ഡ് കസ്റ്റമര്‍കെയര്‍ ജീവനക്കാരുമായി നടത്തിയ സംഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. 

മലബാര്‍ ഗോള്‍ഡു പോലെ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പല ഇന്ത്യന്‍ കമ്പനികളും പാകിസ്താന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാറുണ്ട്. ഇവിടങ്ങളില്‍ പാകിസ്താന്‍ സ്വദേശികള്‍ഡ ധാരാളമുള്ളതുകൊണ്ടാണ് ഇത്തരത്തില്‍ ആഘോഷങ്ങള്‍ നടത്തുന്നതും. എന്നാല്‍, ഇത്തരം ആഘോഷങ്ങളുടെ പ്രചാരണം അതാതു രാജ്യങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്താറാണു പതിവ്. എന്നാല്‍ സെറ്റിങ്‌സ് രൂപപ്പെടുത്തിയതില്‍ വന്ന പിഴവാണ് മലബാര്‍ ഗോള്‍ഡിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത്. സംഭവം വിവാദമായതോടെ ആനുകൂല്യങ്ങള്‍ യുഎഇയില്‍ മാത്രം കാണത്തക്കവിധം മലബാര്‍ ഗോള്‍ഡ് പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends