Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ വയറിനുള്ളില്‍ ശസ്ത്രക്രിയാ ഉപകരണം മറന്നു വെച്ചു

19 AUGUST 2016 02:43 PM IST
മലയാളി വാര്‍ത്ത

യൂട്രസ് ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റിനുള്ളില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ഉപകരണം മറന്നുവെച്ചു. ശസ്ത്രക്രിയക്ക് ശേഷം തുന്നിക്കൂട്ടലിനിടയില്‍ ശസ്ത്രക്രിയക്ക് ഉപയോഗിച്ച റേഡിയോ ഒപെക് ക്ലിപ് മറന്നു വെയ്ക്കുകയായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം.
ശസ്ത്രക്രിയക്ക് ശേഷം മണിയ്ക്കൂറുകള്‍ക്ക് ശേഷം ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കണക്കെടുത്ത ആശുപത്രി അധികൃതര്‍ക്ക് ഒരു ഉപകരണം കാണാനില്ലെന്ന് ബോധ്യമായി. തുടര്‍ന്ന് രോഗിയെ ആശുപത്രി അധികൃതര്‍ പുറത്ത് സ്വകാര്യ ലാബില്‍ കൊണ്ടുപോയി എക്‌സ് റേ പരിശോധനയ്ക്ക് വിധേയയാക്കി. ഉപകരണം വയറ്റിലുണ്ടെന്ന് മനസ്സിലായതോടെ എക്‌സ് റേ പുറത്തുകാണിക്കാതെ രോഗിയെ അടിയന്തരമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
തൊളിക്കോട് ഇരുതലമൂല റോഡരികത്ത് വീട്ടില്‍ അബ്ദുള്‍ ഹമീദിന്റെ ഭാര്യ ലൈല ബീവിയാണ് (45) ഡോക്ടറുടെ അനാസ്ഥമൂലം നരകിക്കേണ്ടിവന്നത്. ഇക്കഴിഞ്ഞ 15 നാണ് ഇവര്‍ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റായത്. 18ന് രാവിലെയായിരുന്നു ശസ്ത്രക്രിയ.നാല്‍പത് മിനിറ്റ് മാത്രമെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുവാന്‍ എടുക്കുകയുള്ളു എന്നാണ് ആശുപത്രി അധികൃതര്‍ ആദ്യം ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുവാന്‍ മണിയ്ക്കൂറുകള്‍ എടുത്തു.ലൈലാ ബീവിയെ ശസ്ത്രക്രിയക്ക് ശേഷം കയറ്റിയ രോഗികളുടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിട്ടും ഇവരെ പുറത്തിറക്കിയിരുന്നില്ല. ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് ശസ്ത്രക്രിയ പൂര്‍ത്തിയായ രോഗിയെ ഓപറേഷന്‍ മുറിയില്‍ നിന്നും പുറത്തിറക്കുവാന്‍ അധികൃതര്‍ തയ്യാറായത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ രാത്രി പ്രവേശിപ്പിച്ച രോഗിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി വയറ്റിനുള്ളില്‍ കുടുങ്ങിയ ശസ്ത്രക്രിയാ ഉപകരണം പുറത്തെടുക്കുകയായിരുന്നു. എട്ടാം വാര്‍ഡില്‍ പ്രവേശിപ്പിച്ച ലൈലാ ബീവി ആരോഗ്യം വീണ്ടെടുത്തു വരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ച ഏറെ ഗുരുതരമാണ്. ഇത്തരത്തില്‍ ഒരു രോഗിയും വരും നാളുകളില്‍ ബുദ്ധിമുട്ട് അനുഭവിക്കുവാന്‍ പാടില്ല. ഡോക്ടര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തണമെന്നു വിഷയം വകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തുമെന്ന് സി.പി.ഐ നേതാവും എച്ച്.ഡി.എസ് മെമ്പറുമായ പി.കെ.രാജു പറഞ്ഞു. മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (6 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (8 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (10 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (10 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (11 hours ago)

Malayali Vartha Recommends