ഭിക്ഷ യാചിച്ചു വീട്ടിലെത്തി, പതിമൂന്നുകാരിയെ വൃദ്ധന്‍ പീഡനത്തിനിരയാക്കി, പീഡനം നടന്നത് ആലപ്പുഴ പരുമലയില്‍

ആലപ്പുഴ പരുമലയിലാണ് മനസാക്ഷിയെ നടുക്കിയ പീഡനം നടന്നത്. വീട്ടില്‍ ഭിക്ഷ യാചിച്ചെത്തിയ 66കാരനായ യാചകന്‍ ആറാംക്ലാസുകാരിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന് 40 വര്‍ഷമായി പരുമലയുടെ സമീപ പ്രദേശങ്ങളില്‍ ഭിക്ഷാടനം നടത്തുന്ന, തമിഴ്‌നാട് മധുരമീനാക്ഷി ക്ഷേത്രത്തിനു സമീപം മാരിയമ്മാള്‍ തെരുവ് സ്വദേശി കണ്ണനെ (കൃഷ്ണന്‍66) പോലീസ് അറസ്റ്റു ചെയ്തു.
രണ്ടു വയസായാപ്പോള്‍ അച്ഛനും അമ്മയും നാടുവിട്ട കുട്ടി അപ്പൂപ്പന്റെയും അമ്മൂമയുടെയും കൂടെയാണ് താമസിച്ചിരുന്നത്. അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ താമസിച്ചിരുന്ന ബാലികയ്ക്ക് യാചകനില്‍ നിന്ന് ക്രൂര പീഡനമാണ് നേരിടേണ്ടി വന്നത്. അപ്പൂപ്പനും അമ്മൂമ്മയും കൂലിപ്പണി ചെയ്താണ് കുട്ടിയെ വളര്‍ത്തിയിരുന്നത്.
കഴിഞ്ഞ 13 തീയതി ഉച്ചയ്ക്ക് ഭിഷാടനത്തിനെത്തിയ കണ്ണന്‍ വീട്ടിലേക്കു കടന്നുകയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. നടന്ന സംഭവങ്ങള്‍ പുറത്തുപറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്‌കൂളിലെത്തിയ വിദ്യാര്‍ഥിനിയില്‍ നിന്ന് അധ്യാപകരാണ് കാര്യങ്ങള്‍ മനസിലാക്കിയത്. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. വ്യാഴാഴ്ച രാവിലെ പരുമലയില്‍ നിന്നാണ് പുളിക്കീഴ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha