Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഭാര്യയുടെ കൊലച്ചതി: സാമിനെ കൊന്നത് ഭാര്യയും കാമുകനും ചേര്‍ന്നെന്ന് പൊലീസ്; സയനൈഡ് നല്‍കി മരണത്തിലേക്ക് പറഞ്ഞയച്ചു

20 AUGUST 2016 02:33 PM IST
മലയാളി വാര്‍ത്ത

ആരെയും വിശ്വസിക്കാന്‍ പറ്റാത്ത ലോകം. എപ്പിംഗിലെ ഓസ്‌ട്രേലിയന്‍ മലയാളി സാം ഏബ്രഹാമിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പൊലീസ്. പുനലൂര്‍ സ്വദേശിയായ മുപ്പത്തിനാലുകാരനായ സാം ഏബ്രഹാമിനെ ഉറക്കത്തിലാണ് മരണം വിളിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വാഭാവിക മരണമാണെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ഭാര്യ സോഫിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് സാമിനെ സോഫിയും കാമുകനും ചേര്‍ന്ന് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്.
എപ്പിംഗിലെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായിരുന്ന സാം ഏബ്രഹാമിനെ കഴിഞ്ഞ ഒക്ടോബര്‍ 14നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തില്‍ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണമെന്ന് ഭാര്യ സോഫി പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് സോഫിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഭാര്യയും കാമുകനും ചേര്‍ന്ന് ഭക്ഷണത്തില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന് വ്യക്തമായത്. കൊലപാതകത്തിന് സോഫിക്ക് കൂട്ടുനിന്ന കാമുകന്‍ അരുണ്‍ കമലാസന(34)നേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മുമ്പും പലതവണ സാമിനെ വകവരുത്താന്‍ സോഫി പല ശ്രമങ്ങളും നടത്തിയിരുന്നുവെന്നും അവ പരാജയപ്പെട്ടപ്പോഴാണ് വിഷം കൊടുത്തു കൊല്ലാന്‍ തുനിഞ്ഞതെന്നും സോഫി പൊലീസിന് വെളിപ്പെടുത്തിയിട്ടുണ്ട്. സാമിനെ കൊലപ്പെടുത്തുന്നിന് മൂന്നു മാസം മുമ്പു ജൂലൈയില്‍ സാമിനെതിരേ കൊലപാത ശ്രമം ഉണ്ടായതായും തെളിഞ്ഞിട്ടുണ്ട്. സാമിനെ കാറിനുള്ളില്‍ പതിയിരുന്ന് കുത്തിക്കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. അരുണ്‍ കമലാസനന്‍ തന്നെയാണ് അന്ന് സാമിനെ വധിക്കാന്‍ ശ്രമിച്ചത്. അരുണിന്റെ ആക്രമണത്തില്‍ സാമിന് കഴുത്തിനും കവിളിനും പരിക്കു പറ്റിയിരുന്നു.
സാം മരിച്ച ദിവസം സാമിന്റെ വീട്ടില്‍ അരുണ്‍ എത്തിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മാസങ്ങളോളം പ്രതികള്‍ മലയാളത്തില്‍ നടത്തിയ സംഭാഷണങ്ങള്‍ വിവര്‍ത്തനം ചെയ്ത് പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു. സാമിന്റെ മരണ ശേഷം സോഫി എപ്പിംഗില്‍ തന്നെയുള്ള മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരിഗണനയിരിക്കുന്ന കേസ് കൂടുതല്‍ വിചാരണയ്ക്കായി അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റിയിട്ടുണ്ട്. അരുണ്‍ കമലാസനനെതിരേ കൊലപാതക ശ്രമത്തിനും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.
അതേസമയം കോടതിയില്‍ ഹാജരാക്കിയ സോഫി നിര്‍വികാരയായിട്ടാണ് കാണപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രണ്ടു പ്രതികളും വിചാരണവേളയില്‍ നിശബ്ദര്‍ ആയിരുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു. എപ്പിംഗിലെ കലാസന്ധ്യകളിലെ നിറസാന്നിധ്യമായിരുന്ന സാം പ്രവാസി മലയാളി സംഘടനകള്‍ നടത്തിയിരുന്ന പരിപാടികളിലെല്ലാം പങ്കെടുത്തിരുന്നു. മികച്ച ഗായകനായിരുന്നു സാം. മെല്‍ബണ്‍ സിബിഡിയിലെ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്നു.
പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ ഏബ്രഹാമിന്റേയും ലീലാമ്മയുടേയും മകനാണ് സാം. കരവാളൂര്‍ ബഥേല്‍ മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ മുന്‍ സെക്രട്ടറിയുമായിരുന്നു. സഹോദരന്‍ സാജന്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരനാണ്. സാമിന്റെ ഭാര്യാ സഹോദരി സോണിയയും ഭര്‍ത്താവ് റോഷനും എപ്പിംഗില്‍ തന്നെ താമസിക്കുന്നുണ്ട്. സാം സോഫിയ ദമ്പതികള്‍ക്ക് നാലു വയസുള്ള ഒരു കുട്ടിയുണ്ട്.
രണ്ടു വര്‍ഷം മുമ്പാണ് സാമും കുടുംബവും ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നത്. സാമിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഇവിടെയുള്ള മലയാളി കുടുംബങ്ങള്‍. സോഫി കാമുകനുമായി ചേര്‍ന്ന് സാമിനെ വകവരുത്തിയിരിക്കുന്നു എന്ന സത്യം ഇനിയും ഇവിടത്തെ മലയാളികള്‍ക്ക് അംഗീകരിക്കാനായിട്ടില്ല.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (6 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (8 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (10 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (10 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (11 hours ago)

Malayali Vartha Recommends