Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ആത്മവിശ്വാസത്തിന്റെ മറ്റൊരു പേര് ജിലു എന്ന മിടുമിടുക്കി

23 AUGUST 2016 06:07 PM IST
മലയാളി വാര്‍ത്ത

ഓരോ കൊച്ചുകുഞ്ഞും ഭൂമിയിലേക്ക് പിറന്നുവീഴുമ്പോള്‍ ജീവന്റെ തുടിപ്പിനു തെളിവായി കൈകാലുകളിട്ട് അടിക്കും. എന്നാല്‍ തൊടുപുഴയ്ക്കടുത്ത് കരിമണ്ണൂര്‍ നെല്ലാനിക്കാട്ട് തോമസിന്റെയും അന്നക്കുട്ടിയുടെയും രണ്ടാമത്തെ മകളായി ജിലു മോള്‍ മരിയറ്റ് ഭൂമിയിലേക്ക് വന്നപ്പോള്‍ അവള്‍ക്ക് കൈകളെന്ന രണ്ടു ചിറകുകളുണ്ടായില്ല. കൈകള്‍കൊണ്ട് ചെയ്ാവുയന്നതെല്ലാം കാലുകള്‍കൊണ്ട് സ്വായത്തമാക്കി ആ കൊച്ചു പൂമ്പാറ്റ വളരുകയായിരുന്നു. രക്ഷിക്കാനാകാത്ത വിധം രക്ഷകന്റെ കരങ്ങള്‍ കുറുകിപ്പോയെന്ന ചിന്തകളോടെ നിരാശയുടെ അന്ധകാരത്തില്‍ ജീവിതം ഹോമിക്കാതെ ജിലു ജീവിതയാത്രകളെ സന്തോഷമുള്ളതാക്കി. മറ്റുള്ളവരുടെ സഹതാപം നിറഞ്ഞ നോട്ടങ്ങള്‍ക്കോ, ആശ്വാസവാക്കുകള്‍ക്കോ ചെവികൊടുക്കാതെ വന്നു ഭവിച്ചതെല്ലാം നന്മയ്ക്കായി കാണാനുള്ള ഒരു സംതൃപ്തമായ മനസ് അവള്‍ എന്നും ആര്‍ജിച്ചെടുത്തു. പഠിച്ചും പടംവരച്ചും മിമിക്രികാട്ടിയും അവള്‍ അവളുടെ കഴിവുകളെ പരിപോഷിപ്പിച്ചു. വേദികളില്‍ അവള്‍ക്കായി എന്നും കൈയടികള്‍ മുഴങ്ങി. എസ്.എസ്.എല്‍.സിയും പ്ലസ് ടുവും നല്ല മാര്‍ക്കില്‍ പാസായ ജിലു ഡിഗ്രിക്ക് പഠിച്ചത് ബി.എ. അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക്ക് ഡിസൈനിംഗ് കോഴ്‌സാണ്. ഇപ്പോള്‍ എറണാകുളത്തെ വിയാനി പ്രിന്റിംഗ് പ്രസില്‍ ഗ്രാഫിക്ക് ഡിസൈനറായ ജിലുവിനു മുമ്പില്‍ കമ്പ്യൂട്ടറിന്റെ വിസ്മയലോകം ശിരസ് നമിച്ചിരിക്കുകയാണ്. കമ്പ്യൂട്ടറിനൊപ്പം ലോക അത്ഭുതങ്ങളിലൊന്നായ മൊബൈല്‍ ഫോണും ജിലുവിനു മുന്നില്‍ കീഴടങ്ങി. കാലുകള്‍കൊണ്ടു തന്നെ തനിക്കു വരുന്ന മൊബൈലിലെ കോളുകള്‍ അറ്റന്‍ഡ് ചെയ്യാനും , സുഹൃത്തുക്കളെ വിളിക്കാനും ഈ കൊച്ചു മിടുക്കിക്ക് നിഷ്പ്രയാസം കഴിയും. 
കാല്‍ചുവട്ടില്‍ കംപ്യൂട്ടര്‍
<ു>കംപ്യൂട്ടര്‍ മൗസില്‍ കൈവിരലുകള്‍കൊണ്ട് ഡിസൈനിങ്ങിന്റെ മാസ്മരിക ലോകം തുറക്കുന്ന പ്ര?ഫഷണലുകള്‍ ഇന്ന് ലോകത്ത് ഏറെയുണ്ട്. എന്നാല്‍ രണ്ടു കൈയുമില്ലാത്തവര്‍ക്ക് കംപ്യൂട്ടറിന്റെ മായാലോകം എത്തിപിടിക്കാനാവാത്ത ദൂരത്താണ്. കംപ്യൂട്ടറിന്റെ അത്ഭുതലോകം കണ്ട് അന്തംവിട്ടിരിക്കാനേ അവര്‍ക്ക് കഴിയൂ. എന്നാല്‍ തന്റെ കാലുകളെ കൈകളാക്കി കംപ്യൂട്ടറിന്റെ സാങ്കേതികവിദ്യകളെ പാദസ്പര്‍ശം കൊണ്ട് കീഴടക്കാന്‍ മനക്കരുത്തും തീവ്രപരിശീലനവുമായിരുന്നു ജിലുവിന് കൈമുതല്‍. കംപ്യൂട്ടറിന്റെ ലോകം കൈ ചുവട്ടിലല്ല, ജിലുവിന്റെ കാല്‍ചുവട്ടിലാണെന്നു മാത്രം. ഇന്ന് കാലുകള്‍കൊണ്ട് ഗ്രാഫിക്ക് ഡിസൈനിംഗില്‍ സ്വപ്‌നതുല്യമായ കാഴ്ച്ചകള്‍ ഒരുക്കാന്‍ മാത്രം ആ പ്രാഗത്ഭ്യം വളര്‍ന്ന് പന്തലിച്ചിരിക്കുന്നു. എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് ജിലുവെന്ന സ്‌കൂള്‍ കുട്ടി പഠനവിഷയമായി കംപ്യൂട്ടറിന്റെ അത്ഭുതലോകം ആദ്യമായി കാണുന്നത്. കംപ്യൂട്ടര്‍ ഒന്ന് ഓപ്പണ്‍ ചെയ്തു കാണാന്‍ കൊതിച്ച ആ കൊച്ചുകുട്ടിയെ പിന്തിരിപ്പിക്കാന്‍ ഏറെപേരുണ്ടായി. കൈകളില്ലാത്തവള്‍ക്ക് കംപ്യൂട്ടറില്‍ എന്ത് ചെയ്യാനാകുമെന്നു അവര്‍ വിധിയെഴുതിയപ്പോള്‍ ജിലു ആ അവഗണനയെ ഒരു വെല്ലുവിളിയായി കണ്ടു. കംപ്യൂട്ടറിനെ വരുതിയില്‍ നിര്‍ത്താന്‍ പഠിച്ച പണി പതിനെട്ടും പുറത്തെടുത്തു. ആ പരിശ്രമങ്ങളെ ശരിക്കുമൊരു ഗെയിം പ്ലാനാക്കി മാറ്റിയപ്പോള്‍ ഈ ഇരുപത്തിനാലുകാരി ആ മത്സരത്തില്‍ വിന്നറായി വിജയക്കൊടി പാറിക്കുകയായിരുന്നു. ഏത് ശരാശരിക്കാരനെക്കാളും വേഗത്തില്‍ കംപ്യൂട്ടറും മൊബൈലുമെല്ലാം പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ന് ജിലുവിന് കഴിയും.
ആത്മവിശ്വാസത്തിന്റെ കരംപിടിച്ച്
ജിലുവിനെ കര്‍ഷകനായ പിതാവ് തോമസിന്റെ കരങ്ങളിലേല്‍പ്പിച്ച് അന്നക്കുട്ടി ലോകത്തോട് വിടപറയുമ്പോള്‍ ജിലുവിന് വയസ് നാല്. അമ്മയുടെ കരലാളനകള്‍ കിട്ടാതെയാണ് വളര്‍ന്നതെങ്കിലും സാഹചര്യങ്ങളോട് വേഗം ഇണങ്ങാനുള്ള ഒരു മാനസികാവസ്ഥ ജിലു വേഗം സ്വന്തമാക്കി. സ്വപ്‌നങ്ങളുടെ ആകാശത്ത് പാറിനടക്കുന്ന ഒരു പെണ്‍കുട്ടിയേക്കാള്‍ പച്ചയായ യാഥാര്‍ഥ്യത്തിന്റെ കരംപിടിച്ചായിരുന്നു ഈ കൊച്ചുമിടുക്കിയുടെ പിന്നീടുള്ള ജീവിത യാത്രകള്‍.
പറക്കമുറ്റാത്ത പ്രായത്തിലെ മാതാവിന്റെ വിയോഗത്തെത്തുടര്‍ന്നു സാമ്പത്തിക പരാധീനതകള്‍ പിടിമുറക്കിയപ്പോള്‍ പിതാവ് ജിലുവിന്റെ പരിചരണം ചങ്ങനാശേരിക്കടുത്ത് ചെത്തിപ്പുഴയിലെ മേഴ്‌സി ഹോമിലെ സിസ്റ്റര്‍മാരെ ഏല്‍പ്പിക്കുകയായിരുന്നു. അവളിലെ കഴിവുകള്‍ക്ക് അവിടം മികച്ച വിളനിലമായി.
കളര്‍പെന്‍സിലും പുസ്തകങ്ങളും വാങ്ങി നല്‍കി അവിടത്തെ സിസ്റ്റര്‍മാരായ മരിയല്ലയും, ലെറ്റയും, സുജയും, ഫോളറന്‍സുമെല്ലാം അവളിലെ കലാകാരിയെ വളര്‍ത്തിവലുതാക്കി. ചങ്ങനാശേരി ജെ.എം.എല്‍.പി. സ്‌കൂള്‍, വാഴപ്പിള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം നേടിയ ജിലു എസ്.എസ്.എല്‍.സിക്ക് നല്ല മാര്‍ക്കുവാങ്ങി പ്ലസ് ടുവിന് ഹ്യുമാനിറ്റീസ് എടുത്തു പഠിച്ച് ഡിസ്റ്റിങ്ഷന്‍ നേടി. തുടര്‍ന്നാണ് ചങ്ങനാശേരി സെന്റ് ജോസഫ് കോളജില്‍ നിന്ന് ബി.എ. അനിമേഷന്‍ പഠിക്കാനെത്തുന്നത്. അനിമേഷനിലെ അതിനൂതന സാങ്കേതികവിദ്യകള്‍ കാല്‍വിരലുകളില്‍ ആവാഹിച്ചാണ് ഈ പ്രതിഭ പഠനം പൂര്‍ത്തിയാക്കി കോളജില്‍ നിന്നും പടിയിറങ്ങുന്നത്.
ഇങ്ങനെയാകണം
ഒരു സാധാരണ കമ്പ്യൂട്ടര്‍ ടേബിളാണ് ഇന്ന് ജിലുവിന്റെ ലോകം. അതിന്റെ കീഴ്ഭാഗത്തായി കീബോര്‍ഡും മൗസും ഘടിപ്പിച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നിന്നും കണ്ണെടുക്കാതെ തന്നെ കാല്‍ വിരലുകള്‍ കൊണ്ട് കീബോര്‍ഡിലും മൗസിലും ഞൊടിയിടയില്‍ ജിലു ഡിസൈനിംഗിന്റെ മായാലോകം സൃഷ്ടിക്കും. ഡിസൈനിംഗ് മാത്രമല്ല നന്നായി വരയ്ക്കുകയും ചെയ്യും . പഠനശേഷം ജോലിക്കായി ജിലുവിന് അധികം അലയേണ്ടിവന്നില്ല. ജിലുവിന്റെ മികവ് തിരിച്ചറിഞ്ഞ വഴിത്തലയിലെ ശാന്തി സോഫ്റ്റ് ടെക്‌നോളജീസില്‍ ഡിസൈനറായി ജിലു വലതുകാല്‍ വച്ചു. പിന്നീട് പൈങ്കുളത്തെ എസ്.എച്ച് ആശുപത്രിയില്‍ ഓഫീസ് അസിസ്റ്റന്റായി പുതിയ മേല്‍വിലാസം. അതിനൊപ്പം ഫ്രീലാന്‍സായി വെബ് ഡിസൈനിംഗ് ജോലികളും ചെയ്തു. അവിടെനിന്ന് തന്റെ മേഖല ഡിസൈനിംഗാണെന്നു തിരിച്ചറിവുണ്ടായപ്പോള്‍ മികച്ചൊരു ഡിസൈനിംഗ് സ്ഥാപനത്തില്‍ ജോലിക്കായി അന്വേഷണം. വിശ്വാസത്തിന്റെ ഒരു തൂവല്‍സ്പര്‍ശംപോലെ പ്രത്യക്ഷപ്പെട്ടത് എറണാകുളംഅങ്കമാലി അതിരൂപത സഹായമെത്രാനായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് പിതാവായിരുന്നു. പിതാവിനെ നേരിട്ടു പരിചയമുണ്ടായിരുന്നില്ല. മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് കാര്യം പറഞ്ഞു. അങ്ങനെ വിയാനി പ്രിന്റിംഗ് പ്രസില്‍ ഡിസൈനറുടെ ജോലികിട്ടി. അവിടെ തന്റെ പ്രതിഭയ്ക്ക് അതിരില്ലാത്ത അംഗീകാരങ്ങള്‍ കിട്ടുന്നതിനാല്‍ അഭിമാനമുണ്ട് ജിലുവിന്. വിയാനി പ്രിന്റിംഗ് പ്രസിലെ മാനേജിംഗ് ഡയറക്ടറായ ഫാദര്‍ ഫ്രാന്‍സീസ് അരീക്കലിന്റെ അകമഴിഞ്ഞ പിന്തുണയും താങ്ങായുണ്ട്.
ഇക്കഴിഞ്ഞ ഡിസംബറില്‍ അപ്രതീക്ഷിതമായി പിതാവ് തോമസിനെ തേടിയെത്തിയ ഹാര്‍ട്ട് അറ്റാക്കിന്റെ ഭീതി എപ്പോഴും തന്നെ അലട്ടുന്നുണ്ടെന്ന് ജിലു പറയുന്നു. ഡിസംബറില്‍ വീട്ടിലായിരുന്നപ്പോഴാണ് പിതാവിന് അറ്റാക്ക് വന്നത്. എന്തു ചെയ്യണമന്നറിയാതെ പകച്ച നാളുകള്‍. ജിലുവാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയത്. അങ്ങേയറ്റം ഗൗരവമായ സ്ഥിതിയിലായിരുന്ന തോമസിനെ മക്കളില്‍നിന്നും അകറ്റാന്‍ ദൈവത്തിന് സാധിച്ചില്ല.
എറണാകുളം പുല്ലേപ്പടിയിലെ ലേഡീസ് ഹോസ്റ്റലിലാണ് ജിലു ഇപ്പോള്‍ താമസിക്കുന്നത്. എല്ലാ ശനിയാഴ്ചയും തൊടുപുഴയിലെ വീട്ടിലേയ്ക്ക് പോകും. മൂത്ത സഹോദരി അനു ഡല്‍ഹിയില്‍ നഴ്‌സാണ്. ഇളയവള്‍ ഡെല്‍ന പ്ലസ് ടുവിനു പഠിക്കുന്നു. എന്താണ് ജീവിതത്തില്‍ ബാക്കിവച്ചിരിക്കുന്ന ആഗ്രഹങ്ങളെന്നു ചോദിച്ചപ്പോള്‍ ജിലു അല്‍പനേരം ആലോചനകളിലായി. പിന്നെ ആത്മവിശ്വാസത്തോടെ പറഞ്ഞു.
ഭാവിയില്‍ സ്വന്തമായി ഒരു വെബ്ഡിസൈനിംഗ് സ്ഥാപനം ആരംഭിക്കണം. പിന്നെ അവസരം കിട്ടിയാല്‍ ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാകണം. നടക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു. ''
മെട്രോ റെയിലിന്റെ വികസന കുതിപ്പില്‍ ചൂളംവിളിച്ചു പായുന്ന എറണാകുളം നഗരത്തിന്റെ തിരക്കിലാണ് ജിലുവിപ്പോള്‍. ഹോസ്റ്റലില്‍ നിന്നും ജോലിക്കായി വരുന്നതും പോകുന്നതും ബസിലാണ്. കൈയുള്ളവര്‍പോലും ബസിന്റെ കുതിച്ചുപായലുകള്‍ കണ്ടു ഭയക്കുന്ന നഗരത്തില്‍ ഒരു ബസ് യാത്രികയായി ജിലുവുമുണ്ടാകും. പരിമിതികളെ ഓര്‍ത്ത് ഭയന്നിരിക്കാന്‍ ഈ മിടുക്കി ഒരുക്കമല്ല. എല്ലാവരും ചെയ്യുന്ന കാര്യങ്ങള്‍ തനിക്കും ചെയ്യാനാകുമെന്ന് അവള്‍ ഓരോ ദിവസവും തെളിയിക്കുന്നു.
''ഞാന്‍ ജനിച്ചപ്പോഴേ കൈകള്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യത്തെ ഞാന്‍ അംഗീകരിച്ചു. അത് മനസിന് ബലം നല്‍കുന്നു. അല്ലാതെ ഒരിക്കലും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുകയാണെന്ന ചിന്തയുമായല്ല ഞാന്‍ ജീവിക്കുന്നത്.
രണ്ടുകൈകളുമില്ലാതിരുന്നിട്ടും കാലുകള്‍കൊണ്ട് ആ പരിമിതികളെ മറികടന്ന ജിലുവിന് ഈ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കാലം അവസരമൊരുക്കാതിരിക്കില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (9 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (9 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (9 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (9 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (10 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (11 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (11 hours ago)

Malayali Vartha Recommends