Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അങ്കമാലിയില്‍ വീട് കുത്തിതുറന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

24 AUGUST 2016 03:16 PM IST
മലയാളി വാര്‍ത്ത

നെടുമ്പാശ്ശേരി മള്ളുശ്ശേരിയില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 50പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. വീട്ടുകാര്‍ വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടത്തിന് പോയ സമത്തായിരുന്നു മോഷണം. ബുധനാഴ്ച പുലര്‍ച്ചെ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്. മള്ളുശ്ശേരി പാലത്തിന് വടക്ക്വശം കണ്ണമ്പുഴ വീട്ടില്‍ കെ.വി.പോളിന്റെ വീട്ടിലായിരുന്നു മോഷണം. പോളിന്റെ ഭാര്യ മേഴ്‌സിയുടെ ആഭരണങ്ങളാണ് നഷ്ടമായത്. ആഭരണങ്ങള്‍ വീടിന്റെ രണ്ടാം നിലയിലെ മേശവലിപ്പില്‍ തുണിയില്‍ പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. മേശവലിപ്പ് പൂട്ടിയ ശേഷം താക്കോല്‍ അലമാരയുടെ മുകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. കവര്‍ച്ചക്ക് ശേഷം മോഷണ സംഘവും താക്കോല്‍ യഥാസ്ഥാനത്ത് വെച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് പോളും, മേഴ്‌സയിയും വേളാങ്കണിയില്‍ തീര്‍ഥാടനത്തിന് പോയത്. ബുധനാഴ്ച പുലര്‍ച്ചെ 5.30നാണ് മടങ്ങി വീട്ടിലെത്തിയത്. വീടിനകത്ത് മോഷണം നടന്നതായി സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് സ്വര്‍ണം നഷ്ടമായത് അറിഞ്ഞത്. വീടിനകത്തെ അലമാരകളും, സ്യൂട്ട്‌കെയ്‌സുകളും, മേശവലിപ്പുകളുമെല്ലാം കുത്തിത്തുറന്ന് വസ്ത്രങ്ങളും, രേഖകളുമെല്ലാം വാരിവിതറിയ നിലയിലായിരുന്നു. രണ്ടാം നിലയിലെ മുറികളിലെ അലമാരകളും, മേശകളും തകര്‍ത്ത നിലയിലായിരുന്നു. താഴത്തെ കിടപ്പ് മുറിയിലെ അലമാരയില്‍ മോതിരങ്ങള്‍ അടക്കമുള്ള സ്വര്‍ണാഭരണങ്ങളും, പണവുമുണ്ടായിരുന്നെങ്കിലും അവയൊന്നും നഷ്ടപ്പെട്ടിട്ടില്ല. പോളിന്റെ പരാതിയില്‍ എസ്.ഐ.കെ.ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ പൊലീസെത്തി മോഷണം നടന്ന ഇടങ്ങള്‍ പരിശോധിച്ചു.
വീടിന്റെ അടുക്കള വശത്തായി പറമ്പിലെ പണിക്കായി സൂക്ഷിച്ചിരുന്ന വാക്കത്തികളും, കത്തിയുമാണ് മോഷണത്തിനായി സംഘം ഉപയോഗിച്ചിട്ടുള്ളതെന്നതിന്റെ ലക്ഷണങ്ങളുണ്ട്. മോഷണത്തിന് ശേഷം മാരകായുധങ്ങള്‍ അടുക്കള വശത്ത് യഥാസ്ഥാനത്ത് വെച്ച നിലയിലുമായിരുന്നു. രണ്ടാം നിലയുടെ വാതിലും, ജനലുകളും തുറന്നിട്ട നിലയിലായിരുന്നു. മോഷണം നടത്തിയത് വീടും, പരിസരവും, തീര്‍ത്ഥാടനത്തിന് പോകുന്ന വിവരവും വ്യക്തമായറിയാവുന്നരാകാന്‍ സാധ്യതയുണ്ട്. അത് കേന്ദ്രീകരിച്ചാണ് പൊലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുള്ളത്. വിരലടയാള പരിശോധനകള്‍ ഉള്‍പ്പെടെ നടത്തി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (9 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (9 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (9 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (9 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (10 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (11 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (11 hours ago)

Malayali Vartha Recommends