Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പത്മശ്രീ നേടിയ വ്യവസായി സുന്ദര്‍ മേനോന്‍ 23കാരിയായ എം.ബി.എ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു; ജാമ്യാപേക്ഷ കോടതി തള്ളിയപ്പോള്‍ നാട് വിട്ടു

26 AUGUST 2016 03:59 PM IST
മലയാളി വാര്‍ത്ത

വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി ആക്രമിക്കുകയും കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ പത്മശ്രീ നേടി വ്യവസായിയായ സുന്ദര്‍ മേനോന്‍ കുടുങ്ങുന്നു. അറസ്റ്റ് ഒഴിവാക്കാനുള്ള ഒത്തുകളി കോടതി ഇടപെടലോടെ പൊളിഞ്ഞു. ഇതോടെ വിദേശത്ത് നിന്ന് നാട്ടിലെത്തിയാല്‍ പത്മശ്രീ ജേതാവ് അഴിക്കുള്ളിലാകുമെന്ന് ഉറപ്പായി. ഇതോടെ പരാതിക്കാരുമായി ഒത്തുതീര്‍പ്പ് ശ്രമവും തുടങ്ങി. അതിനിടെ പാസ്‌പോര്‍ട്ടില്‍ വ്യാജ വിവരങ്ങള്‍ നല്‍കിയ കേസും സുന്ദര്‍ മോനോന് കടുത്ത വെല്ലുവിളിയാവുകയാണ്. 

യുവതിയെ തല്ലിയ കേസില്‍ കേസില്‍ സുന്ദര്‍ മേനോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഈ മാസം ഏഴിന് രാത്രിയിലാണ് തൃശൂര്‍ പാട്ടുരായ്ക്കലിലെ ദാമോദര്‍ അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന മറൈന്‍ എന്‍ജിനിയര്‍ വേണുഗോപാലിന്റെ മകളും എം.ബി.എ വിദ്യാര്‍ത്ഥിയുമായ പാര്‍വതിയെയാണ് സുന്ദര്‍മേനോന്‍ വീട് കയറി ആക്രമിച്ചത്.

പാര്‍വതിയുടെ പരാതിയില്‍ ഈസ്റ്റ് പൊലീസ് ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് കേസെടുത്തതോടെ സുന്ദര്‍ മേനോന്‍ രാജ്യം വിട്ടു. ഈ മാസം 11ന് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. വാദം കേള്‍ക്കുന്നതിനിടെ സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതിക്ക് അനുകൂലമായി വാദിച്ചത് വിവാദങ്ങള്‍ക്കിട നല്‍കിയിരുന്നു. ഇതും കോടതിയെ സ്വാധീനിച്ചില്ല. ഇതോടെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയുമായി പോകേണ്ട അവസ്ഥയാണുള്ളത്.

എന്നാല്‍ കേസിന്റെ സ്വഭാവം അനുസരിച്ച് ഹൈക്കോടതിയും ജാമ്യം നല്‍കാനിടയില്ല. കീഴ് കോടതിയുടെ പരാമര്‍ശങ്ങളും ഇതിന് കാരണമാണ്. നിയമത്തിന് മുന്നില്‍ പത്മശ്രീ പുരസ്‌കാര ജേതാവും സാധാരണക്കാരനും ഒരു പോലെയാണെന്ന് ജഡ്ജി ആനി ജോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി സുന്ദര്‍ മേനോന്‍ രാജ്യം വിട്ടു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാദ്ധ്യതയുണ്ട്. വാദി ഭാഗത്തിന്റെ വാദങ്ങള്‍ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച് പാര്‍വതി സിറ്റി പൊലീസ് കമ്മിഷണര്‍ക്കും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രൊസിക്യൂഷനും പരാതി നല്‍കിയിരുന്നു. 23നാണ് ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായത്. പണക്കൊഴുപ്പില്‍ എല്ലാം അനുകൂലമാക്കാനായിരുന്നു സുന്ദര്‍മോനോന്റെ ശ്രമം. അതാണ് പൊളിയുന്നത്.

ഇതിനൊപ്പം ഈ വാര്‍ത്ത മാദ്ധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ നല്‍കി. തൃശൂരില്‍ നിരവധി മാദ്ധ്യമ പ്രവര്‍ത്തകരുമായി സുന്ദര്‍ മോനോന് അടുത്ത ബന്ധമുണ്ടായിരുന്നു. തൃശൂര്‍ പ്രസ് ക്ലബ്ബ് സുന്ദര്‍ മേനോന് സ്വീകരണം നല്‍കിയത് പണം വാങ്ങിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ കരുത്തിലായിരുന്നു അക്രമവും മറ്റും. വിവാദങ്ങളെ അടുത്തിടെ പത്മശ്രീ ലഭിച്ച തന്നോടുള്ള വ്യക്തിവൈരാഗ്യം മൂലം തേജോവധം ചെയ്യാന്‍ കെട്ടിച്ചമച്ചതാണെന്ന് വിശദീകരിച്ചിരുന്ന സുന്ദര്‍മേനോന് ജാമ്യം റദ്ദാക്കല്‍ തിരിച്ചടിയാണ്. മാദ്ധ്യമപ്രവര്‍ത്തകരുമായുള്ള ബന്ധം കാരണം വാര്‍ത്ത വരില്ലെന്നും കരുതി. എന്നാല്‍ ജാമ്യം നിഷേധിച്ച വാര്‍ത്ത മിക്ക പത്രങ്ങളും പ്രാധാന്യത്തോടെ നല്‍കി. 

തൃശൂര്‍ നഗരത്തില്‍ കുന്നത്ത് ലെയ്‌നില്‍ ദാമോദര്‍ അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന താഴേക്കോട് വേണുഗോപാലിന്റെ മകള്‍ പാര്‍വതിക്കാണു മര്‍ദനമേറ്റത് മദ്യ ലഹരിയില്‍ വീട്ടില്‍ രാത്രി അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥിനിയെ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തെന്നാണ് പരാതി. വലതു കൈയ്ക്ക് പരിക്കേറ്റ പാര്‍വതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവിനോടുള്ള വൈരാഗ്യം കാരണമാണ് ആക്രമണമെന്നാണ് പരാതി. ഈസ്റ്റ് പൊലീസ് ഉടന്‍ സ്ഥലത്തെത്തി അയല്‍വാസികളില്‍നിന്നു മൊഴിയെടുത്തു. കുറ്റം ചെയ്യാനുള്ള ലക്ഷ്യത്തോടെ വീട്ടില്‍ അതിക്രമിച്ചു കയറല്‍, സ്ത്രീയെ ദേഹോപദ്രവം ഏല്‍പിക്കല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. രണ്ടു വകുപ്പുകള്‍ ജാമ്യമില്ലാത്തവയായിരുന്നു. ഇതാണ് പത്മശ്രീ ജേതാവിന് വിനയായത്. 

പാര്‍വതിയുടെ പരാതി ഇങ്ങനെ: കോളിങ് ബെല്‍ അടിക്കുന്നത് കേട്ട് വാതില്‍ തുറന്നപ്പോള്‍ സുന്ദര്‍ മേനോനായിരുന്നു പുറത്ത്. കൂടെ മറ്റൊരാളുമുണ്ടായിരുന്നു. ക്ഷണിക്കാതെ വീട്ടിനകത്തേക്ക് കയറി. അച്ഛന്‍ ഇവിടെയില്ലെന്ന് പറഞ്ഞപ്പോള്‍ കുടുംബത്തോടെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. മൊബൈലില്‍ രംഗം ചിത്രീകരിക്കുന്നുണ്ടെന്ന് കരുതി കൈത്തണ്ടയില്‍ കയറിപ്പിടിച്ച് തള്ളി. ആക്രമണത്തില്‍ കൈ കുത്തി താഴെ വീണ് പരിക്കേറ്റു. ഭയപ്പാടിലായതോടെ അകത്തെ മുറിയില്‍ കയറി കതകടച്ചു. താഴെ കുടിവെള്ളം ശേഖരിക്കാന്‍ പോയ അമ്മയെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. ബഹളം കേട്ട് താഴെയുള്ള വീട്ടുകാരും വന്നു.

എല്ലാവരുടെയും മുമ്പില്‍ വച്ച് സുന്ദര്‍ മേനോന്‍ വീണ്ടും ഭീഷണി മുഴക്കി. കൂടെയുണ്ടായിരുന്നയാളും അയല്‍വാസികളും നിര്‍ബന്ധിച്ച് അവിടെ നിന്ന് കൊണ്ടു പോവുകയായിരുന്നുവെന്നും പാര്‍വതി പറഞ്ഞു. ക്ഷേത്ര ഭരണസമിതിയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം സുന്ദര്‍ മേനോന്‍ ഭീഷണിപ്പെടുത്തിയതായി വേണുഗോപാലും പരാതിപ്പെട്ടു.

യു എ ഇ, ഖത്തര്‍, ഇന്ത്യ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സണ്‍ ഗ്രൂപ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാനായ സുന്ദര്‍ മേനോന് വ്യവസായി എന്ന നിലയിലല്ല, ജീവകാരുണ്യപ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനും എന്ന നിലയിലാണ് പത്മശ്രീ പുരസ്‌കാരം നേടിയെടുത്തത്. സുന്ദര്‍ മേനോന്‍ 1985ലാണ് സണ്‍ ഗ്രൂപ്പ് ഇന്റര്‍നാഷണലിന് തുടക്കമിട്ടത്.

മേനോന്റെ നേതൃത്വത്തിലുള്ള സണ്‍ ചാരിറ്റബിള്‍ ട്രസ്റ്റ്സാമൂഹിക,ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമാണ്. പ്രധാനമന്ത്രി മോദിയുടെ സ്വഛ്ഭാരത് മിഷന്റെ ഭാഗമായി തൃശൂര്‍ മല്‍സ്യമാര്‍ക്കറ്റില്‍ മാലിന്യനിര്‍മ്മാര്‍ജനത്തിള്ള ഇന്‍സിനറേറ്ററും സണ്‍ ഗ്രുപ്പ് സ്ഥാപിച്ചു. തൃശൂര്‍ പൂരത്തിന്റെ മുഖ്യസംഘാടകനും എലിഫന്റ് വെല്‍ഫെയര്‍ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഭാരവാഹിയുമാണ് സുന്ദര്‍ മേനോന്‍. ഊര്‍ജോല്‍പാദനം, മറൈന്‍ ഫ്യൂവല്‍സ്, എണ്ണ പര്യവേക്ഷണം, കെട്ടിട നിര്‍മ്മാണം, സിനിമ ടെലിവിഷന്‍ വ്യവസായം എന്നീ മേഖലകളിലാണ് സണ്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (10 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (11 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends