Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സരിതയുടെ ആത്മകഥ: മലയാള പ്രസിദ്ധീകരണങ്ങള്‍ തമ്മില്‍ മത്സരം; കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് അവകാശം നല്‍കുമെന്ന് സരിത

27 AUGUST 2016 11:54 AM IST
മലയാളി വാര്‍ത്ത

തമിഴില്‍ പ്രസിദ്ധീകരിക്കുന്ന കുമുദം മാസികയില്‍ ഇപ്പോള്‍ സരിതയുടെ ആത്മകഥ പ്രസിദ്ധീകരിച്ച് ചൂടപ്പം പോലെയാണ് വിറ്റു പോകുന്നത്. വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതിന് മുമ്പെ വിവാഹിതായതാണ് തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ താളപ്പിഴയെന്ന് സരിത പറയുന്നു. പ്രവാസിയായ ഭര്‍ത്താവ് തന്നെ ചതിക്കുകയായിരുന്നുവെന്നും പരമ്പരയില്‍ സരിത വെളിപ്പെടുത്തുന്നുണ്ട്. തമിഴില്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ആത്മകഥ മലയാളത്തില്‍ പ്രസിദ്ധീകരിക്കാനായി മലയാള പ്രസിദ്ധീകരണങ്ങള്‍ തമ്മില്‍ മത്സരം. ആത്മകഥക്കു വേണ്ടി രംഗത്തുള്ളത് മനോരമയും മംഗളവും ഫയറും തമ്മിലാണ് സരിതയുടെ. പുസ്തക രൂപത്തില്‍ ആത്മകഥയിറക്കാനും പദ്ധതിയില്‍ പങ്കുചേരാന്‍ പ്രസാധകരും സജീവമായി രംഗത്തുണ്ട്. തമിഴില്‍ കുമുദം വാരികയില്‍ പ്രസിദ്ധീകരിക്കുന്ന ആത്മകഥ സൂപ്പര്‍ഹിറ്റാണ്. സരിതയുടെ ആത്മകഥയുടെ കോപ്പിറൈറ്റ് സ്വന്തമാക്കാന്‍ മലയാളത്തിലെ പ്രസാധകര്‍ മത്സരിക്കുകയാണ്. കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് അവകാശം നല്‍കുമെന്നാണ് സരിതയുടെ നിലപാട്.
പുസ്തക രൂപത്തില്‍ ആത്മകഥ പുറത്തിറക്കാനാണ് സരിത പദ്ധതിയിടുന്നത്. ഇത് അറിഞ്ഞതോടെ ഇതിന്റെ വാണിജ്യസാധ്യതകള്‍ തിരിച്ചറിഞ്ഞാണ് മനോരമയും മംഗളവും ഫയറും കരുക്കള്‍ നീക്കുന്നത്. വന്‍ തുക നല്‍കി പ്രസിദ്ധീകരണ അവകാശം നേടാനാണ് പദ്ധതി. തമിഴിലെ വാരികയില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ മലയാള പരിഭാഷയായാലും മതിയെന്നാണ് ഇവരുടെ പക്ഷം. ഇക്കാര്യത്തില്‍ സരിത ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നാണ് സൂചന. ഇതേ കുറിച്ച് സരിത പറയുന്നത് ഇങ്ങനെ എഴുത്തിന്റെ തിരക്കിലാണ് ഇപ്പോള്‍. ഒന്നിനു പുറകെ ഒന്നായി പ്രശ്‌നങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതിനാല്‍ എന്നു പൂര്‍ത്തിയാകുമെന്ന് പറയാനാവില്ല. ചിലപ്പോള്‍ പുസ്തകം സ്വയം പ്രസിദ്ധീകരിച്ചേക്കാംസരിത പറയുന്നു.
താന്‍ ഇതുവരെ വെളിപ്പെടുത്താത്ത രഹസ്യങ്ങള്‍ പുസ്തകത്തിലുണ്ടാകുമെന്നാണ് അവര്‍ പറയുന്നത്. ആത്മകഥ സ്ത്രീകള്‍ക്കു മുന്നറിയിപ്പായിരിക്കും. സ്ത്രീകള്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതില്‍ വൃാപൃതരാണ്. തന്റെ അനുഭവം ഏവര്‍ക്കും മുന്നറിയിപ്പാണെന്നും സരിത വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പുസ്തകത്തിന്റെ കോപ്പിറൈറ്റിനായി സരിത ലക്ഷങ്ങളാണ് ചോദിക്കുന്നത്. ആത്മകഥയുടെ പുസ്തക രൂപം സ്വന്തമാക്കാണ് പ്രമുഖരായ നാലോളം പ്രസാധകര്‍ കോപ്പിറൈറ്റിനായി അവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. തമിഴില്‍ സരിതയുടെ ആത്മകഥയ്ക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. ഇതോടെയാണ് ആത്മകഥ സ്വന്തമാക്കാന്‍ മലയാളം വാരികകളും സജീവമായെത്തുന്നത്.
വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങള്‍ വിവാദ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങള്‍ ആത്മകഥയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ചിലര്‍ കുടുങ്ങും ഇതുവരെ വിവാദത്തില്‍ പ്രത്യക്ഷപ്പെടാത്ത പല കഥാപാത്രങ്ങളും ആത്മകഥയില്‍ എത്തുമെന്നാണ് സരിത എസ് നായരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എല്ലാം പറയാന്‍ തീരുമാനിക്കുന്നുവെന്ന് അര്‍ത്ഥം വരുന്ന 'സൊല്ലൈത്താന്‍ നിനക്കരെ' എന്ന പേരിലാണ് സരിതയുടെ ജീവിതം കുമുദം പരമ്പരയാക്കുന്നത്. ഇതിന്റെ പ്രചാരണത്തിനായി തമിഴ്‌നാട്ടിലാകെ സരിതയുടെ വിവിധ ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകളുടെ പ്രചാരണവും നടത്തി. വന്‍ പ്രതികരണമാണ് വാരികയ്ക്ക് ലഭിക്കുന്നതെന്നും കുമുദം അധികൃതര്‍ പറയുന്നു. സരിതയുടെ സ്‌കൂള്‍ ജീവിതവും ചെറുപ്പകാലവുമാണ് ആദ്യ ലക്കത്തില്‍ പറയുന്നത്. വലിയ വിവാദങ്ങളൊന്നുമില്ലെങ്കിലും വരും ലക്കങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും വാരിക പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (10 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (11 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (12 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends